- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയിൽ കുത്തി നിന്ന് കാലു കൊണ്ട് അമ്പെയ്ത് കൃത്യമായെത്തിക്കുന്ന യുവതി... 13 മീറ്റർ നീളമുള്ള ഗിറ്റാർ.. ഗിന്നസ് ബുക്കിൽ കയറിക്കൂടിയ പുതിയ ലോക റെക്കോർഡുകൾ ഇവ
എന്നും ഒരു പോലെ ജീവിക്കാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നില്ല. എല്ലായ്‌പോഴും പുതിയതായെ ന്തെങ്കിലും ചെയ്യാനുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ ത്വരയിൽ നിന്നാണിക്കാണുന്ന പുരോഗതിയെല്ലാം മാനവകുലം നേടിയെടുത്തത്. ഇതുവരെ ലോകത്താരും ചെയ്യാത്തവ ചെയ്യുന്നവരെയും മറ്റും നാം ഗിന്നസ്ബുക്കിൽ സ്ഥാനം കൊടുത്ത് ആദരിക്കുന്നു. 60 കൊല്ലത്തെ ചരിത്രത്തിനിടയിൽ സ
എന്നും ഒരു പോലെ ജീവിക്കാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നില്ല. എല്ലായ്‌പോഴും പുതിയതായെ ന്തെങ്കിലും ചെയ്യാനുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ ത്വരയിൽ നിന്നാണിക്കാണുന്ന പുരോഗതിയെല്ലാം മാനവകുലം നേടിയെടുത്തത്. ഇതുവരെ ലോകത്താരും ചെയ്യാത്തവ ചെയ്യുന്നവരെയും മറ്റും നാം ഗിന്നസ്ബുക്കിൽ സ്ഥാനം കൊടുത്ത് ആദരിക്കുന്നു. 60 കൊല്ലത്തെ ചരിത്രത്തിനിടയിൽ സൂര്യന് കീഴെയുള്ള സകല റെക്കോർഡുകളും ഗിന്നസ്ബുക്കിൽ ചേർത്തിട്ടുണ്ട്. നൂറോളം രാജ്യങ്ങളിലായി വർഷം തോറും 132 ദശലക്ഷം ഗിന്നസ് ബുക്ക് കോപ്പികളാണ് വിറ്റഴിയുന്നത്. കഴിഞ്ഞ വർഷം മാത്രം ഗിന്നസ്ബുക്കിലേക്ക് പരിഗണിക്കാനായി അരലക്ഷത്തിലധികം ക്ലെയിമുകളാണ് ലഭിച്ചത്. മിക്കവർക്കും ഗിന്നസ്ബുക്കിൽ സ്ഥിരമായ സ്ഥാനമില്ല. പിൽക്കാലത്ത് അവരെ മറികടക്കുന്ന റെക്കോർഡുകളുമായി പുതിയവർ കടന്നു വന്നു കൊണ്ടേയിരിക്കും. അത്തരത്തിൽ ഗിന്നസ്ബുക്കിൽ കയറിപ്പറ്റിയ ചില പുതിയ താരങ്ങളെക്കുറിച്ചും വസ്തുതകളെ കുറിച്ചുമാണിവിടെ പ്രതിപാദിക്കുന്നത്.
ഏറ്റവും ചെറിയ കാരവാൻ
വെബ്‌സൈറ്റ് റൈറ്ററായ യാണിക് റീഡ് എന്ന ബ്രിട്ടീഷ്‌കാരന്റെ പക്കലാണ് ലോകത്തിലെ ഏറ്റവും ചെറിയ കാരവാനുള്ളത്. ക്യൂട്ടിവാൻ എന്ന പേരുള്ള ഇതിന് 2.39 മീറ്റർ നീളവും 1.53 മീറ്റർ ഉയരവും 0.79 മീറ്റർ വീതിയുമേയുള്ളൂ. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഇതിൽ ഒരു ബെഡ്, ലൈറ്റുകൾ, ഒരു സിങ്ക്, കെറ്റിൽ എന്നിവയുണ്ട്. ഒരാൾക്ക് സുഖമായി കഴിയാമെന്ന് സാരം.
ഏറ്റവും ഉയരം കൂടിയ കഴുത
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കഴുത #്അമേരിക്കയിലാണെ റിയാമോ? റാമുലസ് എന്ന പേരുള്ള ഈ അമേരിക്കൻ മാമ്മൊത്ത് ജാക്ക്‌സ്‌റ്‌റോക്ക് കഴുതയ്ക്ക് അഞ്ചടി എട്ടിഞ്ച് ഉയരമാണുള്ളത്. ഇതിന്റെ സഹോദരനായ കഴുതയ്ക്ക് രണ്ടിഞ്ച് മാത്രമെ ഉയരക്കുറവുള്ളൂ. ടെക്‌സാസിലെ കാര, ഫിൽ യെല്ലോറ്റ്‌സ് ദമ്പതികളാണ് 2012 മുതൽ ഇവയെ സംരക്ഷിച്ചു വരുന്നത്.
ജഗ്ലിംഗിൽ റെക്കോർഡിട്ട ഡെന്നീസ്
26.98 കിലോയെ അനായാസം കൈകാര്യം ചെയ്ത് ജഗ്ലിംഗിൽ റെക്കോർഡിട്ട ഉക്രയിൻകാരനാണ് 29 വയസ്സുള്ള ഡെന്നിസ് ഇൻച്ചെങ്കോ. ഏകദേശം ഒമ്പത് കിലോയോളമുള്ള മൂന്ന് ടയറുകളാണ് ഇയാൾ ജഗ്ലിംഗിനായി ഉപയോഗിച്ച് റെക്കോർഡിട്ടിരിക്കുന്നത്. സർക്കസിലെ അഭ്യാസിയായ ഇദ്ദേഹത്തിന് തന്റ പല്ലുകളുപയോഗിച്ച് കാർ വലിക്കാനാകും. അഞ്ച് ആളുകളെ തന്റെ ചുമലിൽ ഇരുത്തി നീങ്ങാനാകും. ഇതിന് പുറമെ തന്റെ ശരീരത്തിന് മുകളിലൂടെ കാർ ഓടിക്കാൻ അനുവദിക്കുന്നത് ഡെന്നിസിന് ഇഷ്ടമുള്ള കാര്യവുമാണ്...!!.
ലോകത്തെ ഏറ്റവും നീളമുള്ള നാക്കുമായി നിക്ക് സ്റ്റോബേൾ
അവളുടെ നാക്കിന് നീളം കൂടുതലായതിനാൽ ഞാൻ വേണ്ടെന്ന് വച്ചു... കല്യാണാലോചന ഉപേക്ഷിക്കുമ്പോൾ ചിലർ പറയുന്ന പൊതുവായ ന്യായങ്ങളിലൊന്നാണ്. അങ്ങനെ നോക്കുമ്പോൾ 24 വയസ്സുള്ള കാലിഫോർണിയക്കാരനായ നിക്ക് സ്റ്റോബേളിന്റെ വിവാഹം ഈ ജന്മത്തിലൊന്നും നടക്കുമെന്ന് തോന്നുന്നില്ല. കാരണം പുള്ളിക്കാരന്റെ നാക്കിന് 10.1 സെന്റീമീറ്റർ നീളമുണ്ടത്രെ...!!. എന്നാൽ കല്യാണം നടന്നില്ലെങ്കിലെന്താ ഗിന്നസ്ബുക്കിൽ കയറിപ്പറ്റാനായ സന്തോഷത്തിലാണ് നിക്കിപ്പോൾ. തന്റ നാവ് കൊണ്ട് മൂക്ക് മാത്രമല്ല കൈമുട്ട് വരെ സ്പർശിക്കാമെന്നാണ് നിക്ക് അതിശയോക്തി കലർത്തി പറയുന്നത്.
ഏറ്റവും വലിയ ജെയിംസ് ബോണ്ട ശേഖരം
ഏറ്റവും വലിയ ജെയിംസ്‌ബോണ്ട ശേഖരം ഉണ്ടാക്കിയതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ കയറിയ ആളാണ് നിക്ക് ബെന്നറ്റ്, ഇദ്ദേഹത്തിന്റെ ശേഖരത്തിൽ 12,463 ജെയിംസ് ബോണ്ട് കളക്ഷനുകൾ ഉണ്ട്. തനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് നിക്ക് ആദ്യത്തെ 007 സിനിമ കാണുന്നത്. എന്നാൽ 28 വയസ്സുള്ളപ്പോൾ മുതലേ ഇദ്ദേഹം ജെയിംസ് ബോണ്ട് കളക്ഷൻ ആരംഭിച്ചുള്ളൂ. തന്റെ സ്വപ്നം സഫലമായ സന്തോഷത്തിലാണിപ്പോൾ നിക്ക്.
കാൽ കൊണ്ട് അമ്പെയ്യുന്ന 26കാരി
നമ്മിൽ പലർക്കും കൈ കൊണ്ടു തന്നെ അമ്പെയ്യാനാവില്ല. പിന്നെയാണ് കാലു കൊണ്ട് അമ്പെയ്യുന്നത്. എന്നാൽ കൈകളിൽ കുത്തി നിന്ന് കാൽ കൊണ്ട് കൃത്യമായി അമ്പെയ്ത് ലക്ഷ്യത്തിലെത്തിച്ച് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ യുവതിയാണ് സർക്കസ് കലാകാരിയായ നാൻസി സീഫ്‌കെർ. 14സെന്റീമീറ്റർ വ്യാസമുള്ള ലക്ഷ്യത്തിലേക്ക് ആറ് മീറ്റർ അകലെ നിന്ന് കൃത്യമായി അമ്പെത്തിക്കാൻ നാൻസിക്കാവും. ഈ അഭ്യാസം അപകരമാണെന്നാണ് നാൻസി പറയുന്നത്.
ഏറ്റവും നീളമുള്ള ഗോൾഫ് ക്ലബ്
ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉപയോഗിക്കാവുന്നതുമായ ഗോൾഫ് ക്ലബ് കാർസ്റ്റെൻ മാസ് എന്ന 46 കാരനായ പ്രൊഫഷൺ ഗോൾഫറാണു യോഗിക്കുന്നത്. ഡെന്മാർക്ക് കാരനായ ഇദ്ദേഹത്തിന്റെ ഗോൾഫ് ക്ലബിന് 4.37 മീറ്റർ നീളമുണ്ട്. ഇതുപോയോഗിച്ച് 165.4 മീറ്ററിലേക്ക് ബാൾ പായിക്കാൻ അദ്ദേഹത്തിനാകും. എന്നാൽ ഈ ഗോൾഫ് ക്ലബ് അപൂർവമായി മാത്രമെ താൻ ഉപയോഗിക്കാറുള്ളുവെന്നാണ് കാർസ്റ്റെൻ പറയുന്നത്.
ഏറ്റവും വലിയ ഗിറ്റാർ
ഈ ഗിറ്റാറിന് 13.29 മീറ്റർ നീളം, 5.01 മീറ്റർ വീതി, 907 കിലോഗ്രാം തൂക്കം എന്നിവയുണ്ട്. ടെക്‌സാസിലെ കോൺറോറിലെ വിദ്യാർത്ഥികൾ 1975 പൗണ്ട് ചെലവഴിച്ചാണിത് നിർമ്മിച്ചിരിക്കുന്നത്. മരം കൊണ്ട് ബോഡി നിർമ്മിച്ചിരിക്കുന്ന ഈ ഗിറ്റാറിൽ ഉപയോഗിച്ചിരിക്കുന്ന കമ്പികൾ എയർക്രാഫ്റ്റ് കേബിളിന്റേതാണ്.
മുളക് ശാപ്പിട്ട് ഗിന്നസ് ബുക്കിലേക്ക്
ഭക്ഷണത്തിനിടയിൽ അറിയാതെ ഒരു മുളക് കടിച്ച് പോയാലുണ്ടാകുന്ന പൊല്ലാപ്പുകൾ ആർക്കാണറിയാത്തത്..?എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ 66 ഗ്രാം ചുവന്ന മുളക് അകത്താക്കിയാൽ എന്തായിരിക്കും സ്ഥിതി..?എന്നാൽ കാലിഫോർണിയയിലെ ജാസൻ മാക്‌നാബ് ഇതിലൂടെ ഗിന്നസ്ബുക്കിൽ കയറിക്കൂടിയിരിക്കുകയാണ്.
ഏറ്റവും വലിയ മോട്ടോറൈസ്ഡ് ഷോപ്പിങ് ട്രോളി
ഷോപ്പിംഗിന് പോകുമ്പോൾ ട്രോളികൾ ഏവരും ഉപയോഗിക്കാറുണ്ട്. അതിനേക്കാൾ നൂറുകണക്കിന് ഇരട്ടി വലുപ്പമുള്ളതും മോട്ടോറുകളാൽ നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ഷോപ്പിങ് ട്രോളി സ്വപ്നം കാണാൻ കഴിയുന്നുണ്ടോ..?എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കി ഗിന്നസ്ബുക്കിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ഫ്രെഡറിക് റീഫ്‌സ്റ്റെക്ക്. ഇദ്ദേഹം നിർമ്മിച്ച് മോട്ടോറൈസ്ഡ് ഷോപ്പിങ് ട്രോളിക്ക് 8.23 മീറ്റർ നീളം, 4.57 മീറ്റർ ഉയരം, 2.43 മീറ്റർ വീതി എന്നിവയുണ്ട്.
ഏറ്റവും വലിയ യോയോ
ഇതിന് മുമ്പ് ആരും നിർമ്മിക്കാത്ത വലുപ്പത്തിലുള്ള എന്തെങ്കിലുമൊന്ന് സൃഷ്ടിക്കണമെന്ന വാശിയെത്തുടർന്നാണ് യുഎസിലെ ഓഹിയോവിലുള്ള ബെത്ത് ജോൺസൻ ലോകത്തിലെ ഏറ്റവും വലിയ യോയോ എന്ന കളിപ്പാട്ടം നിർമ്മിച്ചിരിക്കുന്നത്. 3.65 സെമീ വ്യാസവും 2095 കിലോ ഭാരവുമുള്ള ഇത് ഒരു ക്രെയിനിന് മുകളിൽ നിന്നാണ് തൂക്കിയിട്ടിരിക്കുന്നത്.