ചെന്നൈ: ബാഹുബലിക്ക് ശേഷം ഇന്ത്യൻ ചലച്ചിത്രലോകത്ത് അടുത്ത ഇതിഹാസ ചിത്രമാകാൻ സംഘമിത്ര വരുന്നു. എഡി എട്ടാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്.

സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം. തമിഴ് ചരിത്രത്തിൽ ഇതുവരെ ആരും ൈകവയ്ക്കാത്ത മേഖലകളാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്. സിനിമ ഇപ്പോൾ പ്രിപ്രൊഡക്ഷൻ സ്റ്റേജിലാണ്.

സുന്ദർ സി ഒരുക്കുന്ന സംഘമിത്രയിൽ ശ്രുതി ഹാസൻ, ജയം രവി, ആര്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത മാന്ത്രികൻ എ.ആർ.റഹ്മാനാണ് സംഘമിത്രയുടെ ഈണങ്ങൾ ഒരുക്കുന്നത്. സിനിമയുടെ പ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ വച്ച് നടക്കും. ഇതിനായി സംഘമിത്രയ ിലെ പ്രധാന താരങ്ങളും സംവിധായകനും എ.ആർ.റഹ്മാനും കാൻ വേദിയിലെത്തിയിട്ടുണ്ട്.

കോളിവുഡിന് എന്നെന്നും ഓർത്തു വെക്കാവുന്ന ഒരു ചിത്രമായിരിക്കും സംഘമിത്രയെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ബാഹുബലിയെ പോലെ തന്നെ രണ്ട് ഭാഗങ്ങളിലായാണ് സംഘമിത്ര പ്രേക്ഷകർക്ക് മുന്നിലെത്തുക. ബാഹുബലിയുടെ ആർട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സംഘമിത്രയുടെയും സംഘത്തിൽ ഉള്ളത്. ശ്രീ തെൻട്രൽ ഫിലിംസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

400 കോടിയാണ് ബഡ്ജറ്റ്. പ്രഖ്യാപനത്തിൽ ബാഹുബലിയെ പിന്നിലാക്കുന്ന സിനിമയെന്ന പ്രതീതി ജനിപ്പിക്കാനാണ് സംഘമിത്രാ ടീമിന്റെ ശ്രമം.ശ്രീ തെൻട്രൽ ഫിലിംസാണ് നിർമ്മാണം. ബാഹുബലി രണ്ട് വിഎഫ്എകസ്് സൂപ്പർവൈസറായിരുന്ന കമലാകണ്ണൻ ആണ് സംഘമിത്രയുടെയും വിഎഫ്എക്സ് നേതൃത്വം നൽകുന്നത്. ബാഹുബലിക്ക് മുകളിൽ നിൽക്കുന്ന ചിത്രമെന്നാണ് സുന്ദർ സി പറയുന്നത്.