- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചതുരംഗക്കളത്തിൽ കേരളത്തെ നയിക്കാൻ അഭിനാഗ്; ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ഏഴാം ക്ലാസുകാരന്റെ മോഹം വിശ്വനാഥൻ ആനന്ദിനോട് ഒരു കൈ നോക്കാൻ
കരുനാഗപ്പള്ളി: കറുപ്പും വെളുപ്പും ഇടകലർന്ന ചതുരംഗപലകയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പിന്നെ അഭിനാഗിനെ പിടിച്ചാൽ കിട്ടില്ല. എതിരാളിയുടെ ശ്രദ്ധ ഒരു സെക്കന്റ് തെറ്റിയാൽ പിന്നെ തോൽവി സമ്മതിച്ച് എഴുന്നേൽക്കുകയേ മാർഗ്ഗമുള്ളു. രാജ്യാന്തര നിലവാരത്തിൽ ചെസ്സിൽ കഴിവ് തെളിയിച്ചവർ അഭിനാഗിന്റെ പ്രകടനം കണ്ടും ഒരു കൈ നോക്കിയും പറഞ്ഞതാണിത്. ഈ പറഞ്ഞതോ ഒരു പക്ഷെ അതിനപ്പുറമോ ആണ് ചതുരംഗകളത്തിൽ അഭിനാഗിന്റെ പ്രകടനം. 62 ാമത് ദേശീയ സ്‌ക്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ 17 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ കേരളത്തെ നയിക്കുന്ന അഭിനാഗ് എന്ന ഈ 14 കാരൻ തഴവ മഠത്തിൽ ബി.ജെ.എസ്.എം.എച്ച് എസ് സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് . തഴവ കുതിരപ്പന്തി അനന്തുഭവനത്തിൽ സെിയൽസ് റെപ്പറസറ്റൻഡ് ആയ നാഗപ്പൻപിള്ളയുടെയും അജിതകുമാരിയുടെയും രണ്ടാമത്തെ മകനാണ് ഈ ചതുരംഗവീരൻ. വളരെ കുട്ടിക്കാലത്ത് തന്നെ ചതുരംഗപലകയിലെ ആനയെയും കുതിരയെയും തേരിനെയും ഒക്കെ കളിക്കൂട്ടുകാരാക്കിയ അഭിനാഗിന് ആദ്യ ഗുരു അച്ഛൻ തന്നെ. അഭിനാഗിന്റെ കളിയിലെ ശ്രദ്ധയും നീക്കത്തിലെ വേഗതയു
കരുനാഗപ്പള്ളി: കറുപ്പും വെളുപ്പും ഇടകലർന്ന ചതുരംഗപലകയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പിന്നെ അഭിനാഗിനെ പിടിച്ചാൽ കിട്ടില്ല. എതിരാളിയുടെ ശ്രദ്ധ ഒരു സെക്കന്റ് തെറ്റിയാൽ പിന്നെ തോൽവി സമ്മതിച്ച് എഴുന്നേൽക്കുകയേ മാർഗ്ഗമുള്ളു.
രാജ്യാന്തര നിലവാരത്തിൽ ചെസ്സിൽ കഴിവ് തെളിയിച്ചവർ അഭിനാഗിന്റെ പ്രകടനം കണ്ടും ഒരു കൈ നോക്കിയും പറഞ്ഞതാണിത്. ഈ പറഞ്ഞതോ ഒരു പക്ഷെ അതിനപ്പുറമോ ആണ് ചതുരംഗകളത്തിൽ അഭിനാഗിന്റെ പ്രകടനം.
62 ാമത് ദേശീയ സ്‌ക്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ 17 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ കേരളത്തെ നയിക്കുന്ന അഭിനാഗ് എന്ന ഈ 14 കാരൻ തഴവ മഠത്തിൽ ബി.ജെ.എസ്.എം.എച്ച് എസ് സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് . തഴവ കുതിരപ്പന്തി അനന്തുഭവനത്തിൽ സെിയൽസ് റെപ്പറസറ്റൻഡ് ആയ നാഗപ്പൻപിള്ളയുടെയും അജിതകുമാരിയുടെയും രണ്ടാമത്തെ മകനാണ് ഈ ചതുരംഗവീരൻ.
വളരെ കുട്ടിക്കാലത്ത് തന്നെ ചതുരംഗപലകയിലെ ആനയെയും കുതിരയെയും തേരിനെയും ഒക്കെ കളിക്കൂട്ടുകാരാക്കിയ അഭിനാഗിന് ആദ്യ ഗുരു അച്ഛൻ തന്നെ. അഭിനാഗിന്റെ കളിയിലെ ശ്രദ്ധയും നീക്കത്തിലെ വേഗതയും കണ്ട് നാഗപ്പൻ ഒരു പരിശീലകനെ വച്ചെങ്കിലും സാമ്പത്തിക പരാധീനത കാരണം തുടരാൻ സാധിച്ചില്ല. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ദേശീയ തലത്തിൽ അഞ്ചാം സ്ഥാനവും അഭിനാഗ് നേടീരുന്നു. ഇത്തവണ കളത്തിൽ കൈ തൊട്ട എല്ലാം
മത്സരങ്ങളിലും എതിരാളികളെ പൂട്ടി കെട്ടിയാണ് ദേശീയതലത്തിൽ ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിനു വണ്ടി കയറുന്നത്. ഒക്ടോബർ മൂന്നിനാണ് മത്സരം നടക്കുന്നത്.
നാടിനും സ്‌ക്കൂളിനും തന്റെ മാതാപിതാക്കൾക്കു വേണ്ടി വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലാ എന്ന ആത്മവിശ്വാസത്തെ കൈമുതലാക്കി രാജ്യശ്രദ്ധയിലെത്തിയ അഭിനാഗിന് ചെസ്സിൽ ഇന്ത്യയുടെ മഹാനായ താരമായ വിശ്വനാഥൻ ആനന്ദിന്റെ കളി നേരിൽ കാണണമെന്നും ഒത്താൽ ഒരു കൈ നോക്കണമെന്നുമാണ് ആഗ്രഹം. അഭിനാഗിന്റെ സഹോദരൻ പ്ലസ് വണ്ണുകാരൻ അനന്തുവും ചെസ്സിൽ മികവ് തെളിയിച്ചയാളാണ്.