തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ എല്ലാ അതിഥികൾക്കും സംസാരിക്കാൻ തുല്യാവസരം നൽകുന്നതാണ് സാമാന്യ മര്യാദ. ഈ മര്യാദയുടെ കണിക പോലും ചൊവ്വാഴ്ചത്തെ മനോരമ ന്യൂസ് ചർച്ചയിൽ തന്നോട് അവതാരക കാട്ടിയില്ലെന്ന പരാതിയുമായി ബിജെപി വക്താവ് എം.എസ്.കുമാർ. തന്നോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അദ്ദേഹം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് അതിനെ കുറിച്ച് ഫേസ്‌ബുക്കിൽ വിശദീകരിക്കുകയും ചെയ്തു.

പോസ്റ്റിന്റെ പൂർണ രൂപം:

ഇന്ന് മനോരമ ചാനലിൽ ഒരു ചർച്ചക്ക് പോയ അനുഭവം പങ്കു വയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. ബിജെ പി യെ കോൺഗ്രസിനെ കൊണ്ട് കഴിയില്ല . അതുകൊണ്ട് അവരുമായി ധാരണ യാകാൻ സി പി എം തയ്യാറല്ല എന്ന ശ്രീ പിണറായി വിജയന്റെയും ശ്രീ കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവന യാണ് ചർച്ച വിഷയം . ശ്രീമതി ഷാനിയായിരുന്നു അവതാരക . 8 മണിക്ക് തുടങ്ങിയ ചർച്ചയിൽ ആദ്യം സി പി എം നേതാവ് ശ്രീ എം ബി രാജേഷ് ആദ്യ ഊഴത്തിൽ 8 മിനിട്ടോളം കാര്യങ്ങൾ പറഞ്ഞു . കോൺഗ്രസ് നേതാവ് ശ്രീ ലിജുവും അത്ര തന്നെ സമയമെടുത്ത് മറുപടിയും പറഞ്ഞു . ചർച്ച നിയന്ത്രിച്ച ശ്രീമതി ഷാനി ശ്രദ്ധ യോടെ കേട്ട് നിൽക്കുന്നു. തുടർന്ന് എനിക്ക് അവസരം കിട്ടിയപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി 2 മിനിട്ട് ആയപ്പോൾ ശ്രീമതി ഷാനി ഇടപെട്ടു തുടങ്ങി . അടുത്ത ആളിലേക്ക് പോയി . ആ സുഹൃത്തും 10 മിനിട്ടോളം സംസാരിച്ചു . പിന്നീട് ശ്രീമതി ഷാനി ശ്രീ രാജേഷിനും ശ്രീ ലിജുവിനും മാത്രം അവസരം നൽകുന്ന താണ് കാണുന്നത്. 8. 40 വരെ ഞാൻ കാത്തു. മര്യാദയുടെ കണിക പോലും കാണിക്കാത്ത ചർച്ചയിൽ തുടർന്ന് ഇരിക്കുന്നത് എന്റെ പ്രസ്ഥാനത്തിന് അവമാനമാണെന്ന് തോന്നിയതുകൊണ്ട് ഇറങ്ങി പോന്നു. ക്യാമറ ഒരു സെക്കന്റ് എന്നിൽ നിന്ന് മാറിയപ്പോൾ ഞാൻ ഇറങ്ങിയത് എന്റെ പ്രതി ഷേധം ചർച്ചയെ അലോസരപ്പെടുതണ്ട എന്ന് കരുതിയാണ് . പിന്നീട് പലരും വിളിച്ചു ചാനലിൽ കാണാത്തതിനെ കുറിച്ച് അന്വേഷിക്കുന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ഈ ചർച്ച രാത്രിയിൽ എപ്പോഴോ വീണ്ടും കാണിക്കുന്നുണ്ട്. സൗകര്യം ഉണ്ടാകുമെങ്കിൽ കാണുക . ഞാൻ പറയുന്നതിലും എത്രയോ മോശമായാണ് ശ്രീമതി ഷാനി യുടെ പെരുമാറ്റം എന്ന് കാണാം . ബിജെപി യോട് അവർക്ക് വിരോധമുണ്ടാകാം. മറ്റേതെങ്കിലും പാർട്ടിയോട് താല്പര്യവും ഉണ്ടാകാം. പക്ഷെ അത് പ്രകടിപ്പിക്കേണ്ടത് ഇതുപോലുള്ള ചാനൽ ചർച്ചകളിലാണോ ? അവർക്ക് വേണമെങ്കിൽ ഒരു കാര്യം ചെയ്യാം . ചർച്ചകളിൽ ബിജെപി കാരെ വിളിക്കാതിരിക്കാം. വിളിച്ചു വരുത്തിയാൽ മറ്റുള്ളവരോട് എന്ന പോലെ മര്യാദക്ക് പെരുമാറണം. അതല്ലേ അതിന്റെ മര്യാദ.
എം എസ് കുമാർ