- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക പറക്കുന്നവർക്ക 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിർബന്ധം; വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന യാത്രാ നിബന്ധനകളറിയാം
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരുടെ കോവിഡ് പരിശോധനാ നിബന്ധനകളിൽ മാറ്റം. എയർ ഇന്ത്യ എക്സ്‌പ്രസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിർബന്ധമാകും. പരിശോധന ഫലത്തിൽ ക്യൂ.ആർ കോഡും നിർബന്ധമാണ്. ഏപ്രിൽ 22 മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക.
ദുബൈയിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമാണ് വേണ്ടിയിരുന്നത്. എന്നാൽ, ഏപ്രിൽ 22 മുതൽ 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആയിരിക്കണം. പരിശോധനക്കായി സാമ്പിൾ ശേഖരിച്ച സമയമാണ് ഇതിന് കണക്കാക്കേണ്ടത്. ഫലം വന്നതിന് ശേഷമുള്ള സമയമല്ലെന്ന് വിമാനകമ്പനികൾ വ്യക്തമാക്കുന്നു.
യു.എ.ഇ പരിശോധനാ ഫലത്തിൽ ക്യൂ.ആർ കോഡിന് പുറമേ ഇംഗ്ലീഷിലോ അറബിയിലോ ഫലം നെഗറ്റീവ് ആണെന്ന് രേഖപ്പെടുത്തിയിരിക്കണം. ടെസ്റ്റ് ചെയ്ത തിയതിയും സമയവും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ദുബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെൽത്ത് അഥോറിറ്റി അധികൃതർ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താൽ ഒറിജിനൽ പരിശോധനഫലം ലഭ്യമാകുന്ന വിധമായിരിക്കണം ക്യൂ.ആർ കോഡ്.
ദുബൈ ഹെൽത്ത് അഥോറിറ്റി യാത്രപുറപ്പെടുന്ന സ്ഥലത്തെ അംഗീകൃത ലാബുകളിൽ നിന്നാണ് പി.സി.ആർ പരിശോധന നടത്തേണ്ടതെന്നും പുതിയ നിബന്ധനയിൽ വ്യക്തമാക്കുന്നുണ്ട്. എയർഇന്ത്യ എക്സ്‌പ്രസ്, ഫ്‌ളൈ ദുബൈ തുടങ്ങിയ വിമാനകമ്പനികൾ പുതിയ നിബന്ധനകൾ 22 മുതൽ നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.