- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങൾ നീണ്ട പ്രണയം വിവാഹമായി മാറില്ലെന്ന് ഉറപ്പായതോടെ ഉള്ളിൽ കൊടും പക; മകളെ വധിക്കാനായി വീട്ടിലേക്കെത്തിയ സതീഷിന് മുൻപിൽ പെട്ടത് അമ്മ മേരിക്കുട്ടി; ഓൺലൈൻ വ്യാപാര സൈറ്റിലെ വിതരണക്കാരൻ എന്ന വ്യാജേന വീട്ടിൽ കയറി; മകളുമായുള്ള പ്രണയം പറഞ്ഞതോടെ വീട്ടമ്മയുമായി വാക്കു തർക്കം; കുളത്തൂപ്പുഴ മേരിക്കുട്ടി വധത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങളിങ്ങനെ
കുളത്തൂപ്പുഴ: പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ വധിക്കണം എന്നുറപ്പിച്ചാണ് സതീഷ് ഇഎസ്എം കോളനിയിലെ പാറവിള വീട്ടിലേക്ക് കയറി ചെന്നത്. അതും ഓൺലൈൻ വ്യാപാര കമ്പനിയിൽ നിന്നുമുള്ള പാഴ്‌സൽ വിതരണം നടത്താൻ എന്ന വ്യാജേന ഏണിയുടെ പാഴ്‌സലുമായാണ് ഇയാൾ വീട്ടിലെത്തിയത്. വീട്ടമ്മ മേരിക്കുട്ടി വർഗീസിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ കൊലയ്ക്കായി സതീഷ് നടത്തിയ ഞെട്ടിക്കുന്ന മുന്നോരുക്കങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഏണി അടങ്ങിയ പാഴ്‌സലുമായാണ് സതീഷ് മേരിക്കുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മകളുമായി വർഷങ്ങളുടെ പ്രണയം, വിവാഹം നടക്കില്ലെന്നായപ്പോൾ പക മേരിക്കുട്ടിയുടെ മകൾ ലിസയുമായി സതീഷ് ഏറെ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഫേസ്‌ബുക്ക് വഴിയാണ് ഇവർ പരിചയപ്പെടുന്നതും അടുക്കുന്നതും. ലിസ മുംബൈയിൽ നഴ്‌സാണ്. തന്നെ വിവാഹം കഴിക്കുമോ എന്ന് സതീഷ് ചോദിച്ചപ്പോൾ യുവതി അത് നിരസിക്കുകയും ബന്ധത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ
കുളത്തൂപ്പുഴ: പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ വധിക്കണം എന്നുറപ്പിച്ചാണ് സതീഷ് ഇഎസ്എം കോളനിയിലെ പാറവിള വീട്ടിലേക്ക് കയറി ചെന്നത്. അതും ഓൺലൈൻ വ്യാപാര കമ്പനിയിൽ നിന്നുമുള്ള പാഴ്‌സൽ വിതരണം നടത്താൻ എന്ന വ്യാജേന ഏണിയുടെ പാഴ്‌സലുമായാണ് ഇയാൾ വീട്ടിലെത്തിയത്.
വീട്ടമ്മ മേരിക്കുട്ടി വർഗീസിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ കൊലയ്ക്കായി സതീഷ് നടത്തിയ ഞെട്ടിക്കുന്ന മുന്നോരുക്കങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഏണി അടങ്ങിയ പാഴ്‌സലുമായാണ് സതീഷ് മേരിക്കുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മകളുമായി വർഷങ്ങളുടെ പ്രണയം, വിവാഹം നടക്കില്ലെന്നായപ്പോൾ പക
മേരിക്കുട്ടിയുടെ മകൾ ലിസയുമായി സതീഷ് ഏറെ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഫേസ്‌ബുക്ക് വഴിയാണ് ഇവർ പരിചയപ്പെടുന്നതും അടുക്കുന്നതും. ലിസ മുംബൈയിൽ നഴ്‌സാണ്. തന്നെ വിവാഹം കഴിക്കുമോ എന്ന് സതീഷ് ചോദിച്ചപ്പോൾ യുവതി അത് നിരസിക്കുകയും ബന്ധത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഗതി കൊടും പകയിലേക്ക് നീങ്ങിയത്.
13 ന് വൈകിട്ട് മൂന്നിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ
ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. കുളത്തൂപ്പുഴ പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ വന്ന ടാക്സി കാറും ഡ്രൈവർ മധുര സ്വദേശി ചിത്തിരസെൽവനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പാഴ്സൽ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ സതീഷ് കത്തിയെടുത്ത് മേരിക്കുട്ടിയുടെ വലത് നെഞ്ചിൽ കുത്തുകയായിരുന്നു. ആഴത്തിൽ പരുക്കേറ്റ് രക്തം വാർന്ന് പുറത്തേക്ക് ഓടിയ മേരിക്കുട്ടി റോഡ് വക്കിൽ കുഴഞ്ഞ് വീണു. തുടർന്ന് നാട്ടുകാർ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രക്ഷപ്പെടാൻ ശ്രമിച്ച സതീഷിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു. മേരിക്കുട്ടിയുടെ ഭർത്താവ് വർഗീസ് ഗൾഫിലും ഇളയ മകൾ ലിൻസ വർഗീസ് ഉപരിപഠനത്തിനായി ബംഗളൂരുവിലുമാണ്. സംഭവ സമയത്ത് മേരിക്കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പലതവണ സതീഷ് ലിസയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ലിസ വീട്ടിലുണ്ടാകുമെന്ന് കരുതിയാണ് സതീഷ് എത്തിയത്. എന്നാൽ ലിസയെ കാണാൻ കഴിയാത്തതിനെ തുടർന്ന് മേരിക്കുട്ടിയോട് മകളുമായുള്ള പ്രണയം പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിലാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. കുളത്തൂപ്പുഴ സിഐ സി.എൽ. സുധീർ, എസ്ഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
ഫോട്ടാ കാണിച്ച് വിശ്വാസം നേടിയെന്ന് ചിത്തിര സെൽവൻ
ഓൺലൈൻ വഴി ബുക്ക് ചെയ്ത ടാക്‌സിയുടെ ഡ്രൈവർ ചിത്തിര സെൽവനോട് മധുരയിൽ നിന്ന് ഒരു പാഴ്‌സൽ കുളത്തൂപ്പുഴയിൽ എത്തിക്കണം എന്നാണ് പറഞ്ഞിരുന്നത്. നൽകേണ്ട ആളുടെ ഫോട്ടോയും വിലാസവും കാണിച്ച് വിശ്വാസം പിടിച്ച് പറ്റിയതായും സെൽവൻ പൊലീസിനോട് പറഞ്ഞു. പാഴ്‌സലുമായി ഇ.എസ്.എം കോളനിയിൽ എത്തി നാട്ടുകാരിൽ പലരോടും വിലാസം തിരക്കി വീട് ഇതാണെന്ന് ഉറപ്പ് വരുത്തി.
കാറിൽ നിന്ന് പാഴ്‌സലുമായി ഇറങ്ങിയ സതീഷ് ടാക്‌സിക്കാരനോട് വാഹനം ദൂരേക്ക് മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടാണ് വീടിനകത്തേക്ക് കടന്നത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം സതീഷിനെ കാണാഞ്ഞതിനെ തുടർന്ന് അയാൾ പോയ വഴിയിലൂടെ കുറച്ച് മുന്നോട്ട് മാറ്റി ഡ്രൈവർ വാഹനം പാർക്ക് ചെയ്യുകയായിരുന്നു.
ഇതാണ് പ്രതിക്ക് രക്ഷപെടാൻ കഴിയാതിരുന്നത്. കാർ നേരത്തെ പാർക്ക് ചെയ്തിരുന്ന സ്ഥലം നോക്കി ഇറങ്ങി ഓടിയ പ്രതിക്ക് വാഹനം എതിർ ദിശയിലായിരുന്നതിനാൽ കണ്ടെത്താനായില്ല. ഇതോടെ പരിഭ്രാന്തനായി ഊടുവഴിയിലൂടെ ഓടിയപ്പോൾ നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു.