- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷബ്‌ന തിരോധാനം: കൊല്ലം ബീച്ച് പരിസരത്ത് നിന്നും ബാഗ് ലഭിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളിലുള്ളത് ഷബ്നയെന്ന് സഥിരീകരണം; അടുപ്പമുണ്ടായിരുന്ന യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ശ്രമം വിഫലം; വീട്ടുകാരുടെ ആവശ്യത്തിന് പിന്നാലെ യുവാവിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് കോടതി; ആക്ഷൻ കൗൺസിലിന്റെ പരാതിക്ക് പിന്നാലെ കേസന്വേഷണം ഇനി പുതിയ സംഘത്തിന്
അഞ്ചാലുംമൂട് : കൊല്ലത്ത് നിന്നും മൂന്ന് മാസങ്ങൾക്ക് മുൻപ് ഷബ്‌നയെന്ന പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം വഴിമുട്ടിയ നിലയിൽ. തൃക്കടവൂർ നീരാവിൽ സ്വദേശിനിയായ ഷബ്‌നയെ (18) കഴിഞ്ഞ ഓഗസ്റ്റിലാണ് കാണാതായത്. കേസന്വേഷണം വഴി മുട്ടിയതോടെ ഇത് പുതിയ സംഘത്തിന് കൈമാറിയിരിക്കുകയാണ്. നീരാവിൽ ആണിക്കുളത്ത് ചിറയിൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഷ്ബ്‌നയെ ഓഗസ്റ്റ് 17നാണ് കാണാതാകുന്നത്. കൊല്ലം ബീച്ച് പരിസരത്ത് നിന്നുമായിരുന്നു പെൺകുട്ടിയുടെ തിരോധാനം. പിഎസ്‌സി കോച്ചിങ്ങിനാണെന്ന് പറഞ്ഞാണ് ഷബ്‌ന വീട്ടിൽ നിന്നും ഇറങ്ങിയത്. അതേ ദിവസം തന്നെ ഷബ്‌നയെ കൊല്ലം ബീച്ച് പരിസരത്ത് വച്ച് കണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കൊല്ലം ബീച്ച് പരിസരത്ത് നിന്നുമായി ഷബ്‌നയുടേതെന്ന് കരുതുന്ന ബാഗും കണ്ടെത്തിയിരുന്നു. പക്ഷേ ഇതിന് ശേഷം എന്ത് സംഭവിച്ചുവെന്നത് പൊലീസിന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബീച്ച് പരിസരത്തും കടലിലും കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതും ഫലം കണ്ടില്ല.
അഞ്ചാലുംമൂട് : കൊല്ലത്ത് നിന്നും മൂന്ന് മാസങ്ങൾക്ക് മുൻപ് ഷബ്‌നയെന്ന പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം വഴിമുട്ടിയ നിലയിൽ. തൃക്കടവൂർ നീരാവിൽ സ്വദേശിനിയായ ഷബ്‌നയെ (18) കഴിഞ്ഞ ഓഗസ്റ്റിലാണ് കാണാതായത്. കേസന്വേഷണം വഴി മുട്ടിയതോടെ ഇത് പുതിയ സംഘത്തിന് കൈമാറിയിരിക്കുകയാണ്. നീരാവിൽ ആണിക്കുളത്ത് ചിറയിൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഷ്ബ്‌നയെ ഓഗസ്റ്റ് 17നാണ് കാണാതാകുന്നത്. കൊല്ലം ബീച്ച് പരിസരത്ത് നിന്നുമായിരുന്നു പെൺകുട്ടിയുടെ തിരോധാനം.
പിഎസ്‌സി കോച്ചിങ്ങിനാണെന്ന് പറഞ്ഞാണ് ഷബ്‌ന വീട്ടിൽ നിന്നും ഇറങ്ങിയത്. അതേ ദിവസം തന്നെ ഷബ്‌നയെ കൊല്ലം ബീച്ച് പരിസരത്ത് വച്ച് കണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കൊല്ലം ബീച്ച് പരിസരത്ത് നിന്നുമായി ഷബ്‌നയുടേതെന്ന് കരുതുന്ന ബാഗും കണ്ടെത്തിയിരുന്നു. പക്ഷേ ഇതിന് ശേഷം എന്ത് സംഭവിച്ചുവെന്നത് പൊലീസിന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബീച്ച് പരിസരത്തും കടലിലും കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതും ഫലം കണ്ടില്ല.
തിരോധനം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഷബ്‌നയുമായി ഒരു യുവാവിന് അടുപ്പമുണ്ടായിരുന്നുവെന്നും സൂചനകൾ പുറത്ത് വന്നിരുന്നു.ഇയാളെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. എന്നാൽ ഇതിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നില്ല. യുവാവ് ഷബ്‌നയ്ക്ക് വാങ്ങി നൽകിയിരുന്നുവെന്ന് പറയുന്ന മൊബൈൽ ഫോൺ വീടിന്റെ ഷെയ്ഡിന് സമീപത്ത് നിന്നും ലഭിച്ചിരുന്നു.
കാണാതാകുന്ന ദിവസം രാവിലെയും ആ ഫോണിൽ നിന്നു യുവാവിനെ ഷബ്‌ന വിളിച്ചിരുന്നു. എന്നാൽ ഷബ്‌നയുടെ തിരോധാനത്തിൽ യുവാവിന്റെ പങ്ക് തെളിയിക്കാനായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനുള്ള പൊലീസ് നീക്കത്തിനു യുവാവിന്റെ സമ്മതമില്ലാത്തതിനാൽ കോടതി അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്നു കോടതി നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഷബ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നൽകിയിരുന്നു. കേസ് അന്വേഷണം പുതിയ സംഘത്തിനു കൈമാറിയിട്ടുണ്ട്.
ഷബ്‌നയുടെ വീട് സന്ദർശിച്ച് നേതാക്കൾ
ഷബ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടു പഴുതടച്ച അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഷബ്‌നയുടെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷമാണ് അന്വേഷണം ആവശ്യപ്പെട്ടത്.കൊടിക്കുന്നിൽ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, സൂരജ് രവി, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരും എത്തിയിരുന്നു.