- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂജേഴ്സി ക്രൈസ്റ്റ് കിങ് ക്നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
ന്യൂജേഴ്സി: നോർത്ത് അമേരിക്കയിലെ പതിനാലാമത് ക്നാനായ കത്തോലിക്കാ ദേവാലയമായ ന്യൂജേഴ്സി ്രൈകസ്റ്റ് കിങ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കർമ്മം സെപ്റ്റംബർ 16 ഞായറാഴ്ച നിർവഹിച്ചു.മാർ മാത്യു മൂലക്കാട്ട് മെത്രാപൊലീത്താ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ കൂദാശ കർമ്മത്തിന് കാർമ്മികത്വം വഹിച്ചു. കൂദാശ കർമ്മത്തിന് എത്തിചേർന്ന പിതാക്കന്മാരെ ഇടവക ജനങ്ങളും, വൈദീകരും ചേർന്ന് സ്വീകരിച്ചാനയിച്ചു. 9.30ന് വെഞ്ചിരിപ്പിനു ശേഷം അഭിവന്ദ്യ മെത്രാന്മാരുടെ കാർമ്മികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. ആദ്യ ദിവ്യബലിയിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപൊലീത്തായാണ് മുഖ്യ കാർമ്മികത്വം വഹിച്ചത്. ഇതോടൊപ്പം മൂലേക്കാട്ട് പിതാവിന്റെ നാമഹേതുക തിരുനാളും ആഘോഷിച്ചു. ക്നാനായ റീജിയണൽ ഡയറക്ടർ ഫാ.തോമസ് മുളവനാൽ, ഷിക്കാഗോ രൂപതാ ചാൻസിൽ ഫാ.ജോണി ക്കിട്ടു പുലിശേരിൽ, ഫെറോനാ വികാരി ഫാ.ജോസ് തറയ്ക്കൽ, തുടങ്ങി മുപ്പതോളം വൈദികനും, സിസ്റ്റേഴ്സും ചടങ്ങിൽ പങ്കെടുത്തു. നൂറ്റി മുപ്പത്തിയഞ്ച് ഇടവകക്കാർ ഉള്ള പള്ളിയുടെ വികാരി ഫാ.റെന
ന്യൂജേഴ്സി: നോർത്ത് അമേരിക്കയിലെ പതിനാലാമത് ക്നാനായ കത്തോലിക്കാ ദേവാലയമായ ന്യൂജേഴ്സി ്രൈകസ്റ്റ് കിങ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കർമ്മം സെപ്റ്റംബർ 16 ഞായറാഴ്ച നിർവഹിച്ചു.മാർ മാത്യു മൂലക്കാട്ട് മെത്രാപൊലീത്താ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ കൂദാശ കർമ്മത്തിന് കാർമ്മികത്വം വഹിച്ചു.
കൂദാശ കർമ്മത്തിന് എത്തിചേർന്ന പിതാക്കന്മാരെ ഇടവക ജനങ്ങളും, വൈദീകരും ചേർന്ന് സ്വീകരിച്ചാനയിച്ചു. 9.30ന് വെഞ്ചിരിപ്പിനു ശേഷം അഭിവന്ദ്യ മെത്രാന്മാരുടെ കാർമ്മികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. ആദ്യ ദിവ്യബലിയിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപൊലീത്തായാണ് മുഖ്യ കാർമ്മികത്വം വഹിച്ചത്. ഇതോടൊപ്പം മൂലേക്കാട്ട് പിതാവിന്റെ നാമഹേതുക തിരുനാളും ആഘോഷിച്ചു.
ക്നാനായ റീജിയണൽ ഡയറക്ടർ ഫാ.തോമസ് മുളവനാൽ, ഷിക്കാഗോ രൂപതാ ചാൻസിൽ ഫാ.ജോണി ക്കിട്ടു പുലിശേരിൽ, ഫെറോനാ വികാരി ഫാ.ജോസ് തറയ്ക്കൽ, തുടങ്ങി മുപ്പതോളം വൈദികനും, സിസ്റ്റേഴ്സും ചടങ്ങിൽ പങ്കെടുത്തു. നൂറ്റി മുപ്പത്തിയഞ്ച് ഇടവകക്കാർ ഉള്ള പള്ളിയുടെ വികാരി ഫാ.റെനി കട്ടേലാണ്.
കൂദാശ കർമ്മത്തോടനുബന്ധിച്ചു പൊതു സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. ന്യൂജേഴ്സിയിൽ നിന്നും ഫാ.പോളി തെക്കൻ അറിയിച്ചതാണിത്.