- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജന്മാരെ കൊണ്ട് മോദി തോറ്റു! കേന്ദ്ര വിദ്യാഭ്യാസവകുപ്പ് സഹമന്ത്രി ബിരുദത്തിന്റെ മാർക്ക്ഷീറ്റ് വ്യാജമായി നിർമ്മിച്ചെന്ന് ആരോപണം; സ്മൃതി ഇറാനിക്ക് പിന്നാലെ രാം ശങ്കർ കട്ടാരിയും വിവാദത്തിൽ
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ വ്യാജന്മാരുടെ എണ്ണം കൂടുന്നു. ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് വരുത്തി വിവാദത്തിൽ ചാടിയിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരാണെന്നതാണ് ശ്രദ്ധേയം. കേന്ദ്ര മാനവശേഷി വകുപ്പ് സഹമന്ത്രി രാം ശങ്കർ കട്ടാരിയാണ് പുതിയ വിവാദത്തിൽ ചാടിയത്. ബിരുദത്തിന്റെയും ബിരുദാനന്ദര ബിര

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ വ്യാജന്മാരുടെ എണ്ണം കൂടുന്നു. ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് വരുത്തി വിവാദത്തിൽ ചാടിയിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരാണെന്നതാണ് ശ്രദ്ധേയം. കേന്ദ്ര മാനവശേഷി വകുപ്പ് സഹമന്ത്രി രാം ശങ്കർ കട്ടാരിയാണ് പുതിയ വിവാദത്തിൽ ചാടിയത്. ബിരുദത്തിന്റെയും ബിരുദാനന്ദര ബിരുദത്തിന്റെയും സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇത് സംബന്ധിച്ച തെളിവുകൾ എൻഡി ടിവി പുറത്തുവിട്ടു. നേരത്ത കാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയും വിവാദത്തിലായിരുന്നു. സ്മൃതി ഇറാനിക്ക് ബിരുദം ഇല്ലെന്ന ആരോപണമായിരുന്നു ഉയർന്നത്.
ബിരുദത്തിന്റെയും ബിരുദാനന്തര ബിരുദത്തിന്റെയും മാർക്ക് പട്ടിക വ്യാജമായി നിർമ്മിച്ചുവെന്നാണ് കട്ടാറിക്കെതിരെ ഉയരുന്ന ആരോപണം. ഇതുസംബന്ധിച്ച കേസ് ഈ മാസം 26ന് കോടതി പരിഗണിക്കാനിരിക്കുകയാണ്. ആഗ്ര സർവകലാശാലയിൽ അദ്ധ്യാപക ജോലി നേടുന്നതിനായി കട്ടാരിയ രണ്ട് മാർക്ക് പട്ടിക വ്യാജമായി നിർമ്മിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബി.എ രണ്ടാം വർഷത്തിൽ ഹിന്ദിക്ക് 43 മാർക്കും ഇംഗ്ലീഷിന് 42 മാർക്കുമാണ് കട്ടാരിയക്ക് ലഭിച്ചത്. എന്നാൽ വ്യാജമായി നിർമ്മിച്ച മാർക്ക് ഷീറ്റിൽ ഇത് യഥാക്രമം 53 ഉം 52 ഉമായാണുള്ളതെന്നാണ് ആരോപണം.
ആർട്‌സിൽ ബിരുദാനന്ദര ബിരുദ കോഴ്‌സിന്റെ രണ്ടാം വർഷത്തെ മാർക്ക് ഷീറ്റും ഇതേ പോലെ വ്യാജമായി നിർമ്മിച്ചതായി മറ്റൊരു ആരോപണവും നേരിടുന്നുണ്ട്. പ്രിൻസിപ്പിൾസ് ഓഫ് ലിറ്റററി ലേണിങ്ങ് വിഷയത്തിൽ 38 മാർക്കുണ്ടായിരുന്ന സ്ഥാനത്ത് 72 മാർക്ക് രേഖപ്പെടുത്തിയാണ് മറ്റൊരു മാർക്ക് ഷീറ്റുണ്ടാക്കിയത്. മന്ത്രിസഭാ പുനഃസംഘടനിയിലൂടെ മന്ത്രിമാരയത് ക്രിമനിലുകളും തട്ടിപ്പുകാരുമാണെന്ന ആരോപണം ശക്തമായ വേളയിൽ തന്നെയാണ് കട്ടാരിക്കെതിരെ ആരോപണം ഉയർന്നത്. പുനഃസംഘടനിയിലാണ് കട്ടാരിയ കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റത്.
അതേസമയം തനിക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് കട്ടാരിയ പ്രതികരിച്ചത്. തന്റെ എതിരാളിയായ മത്സരിച്ച ബി.എസ്‌പി സ്ഥാനാർത്ഥിയാണ് ആരോപണത്തിന് പിന്നിലെന്നും കട്ടാരിയ പറയുന്നു. മായാവതിയുടെ യു.പി സർക്കാർ നടത്തിയ അന്വേഷണത്തിൽ തനിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നുവെന്നും കട്ടാരിയ പറയുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം 420 അനുസരിച്ചുള്ള കുറ്റങ്ങളാണ് പ്രഫസർ കട്ടാരിയ നേരിടുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കട്ടാരിയക്കെതിരെ മത്സരിച്ച ബി.എസ്‌പി സ്ഥാനാർത്ഥിയാണ് പരാതിക്കാരൻ. 2010 ൽ നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി ആഗ്രയിലെ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ആഗ്ര സെഷൻസ് കോടതിയാണ് കേസ് 26ന് പരിഗണിക്കുക. കൊലപാതക ശ്രമമുൾപ്പടെ 27 ഓളം കേസുകളാണ് കട്ടാരിയക്കെതിരെയുള്ളത്.

