- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പുതിയ തൊഴിൽ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മാൻ പവർ മന്ത്രി; എൻ. ഒ സി നിയമം തുടരുമെന്നും മന്ത്രി
മസ്‌ക്കറ്റ്: ഒമാനിൽ പുതിയ തൊഴിൽ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നു മാനവ വിഭവശേഷി മന്ത്രി ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ നാസർ അൽ ബക്രി മജ്ലിസ് ശൂറയിൽ വ്യക്തമാക്കി. രാജ്യത്ത് സ്വദേശിവത്ക്കരണത്തിനായി മന്ത്രാലയം എന്ത് ചെയ്യുന്നവെന്ന പാർലമെന്റിലുയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയത്. കൂടാതെ ഒമാനിലെ ഇടത്തരം ചെറികിട വ്യവസായ സംഭരംഭകരുടെ സംരക്ഷണത്തിനായി രാജ്യത്തു നിലനിൽക്കുന്ന എൻ. ഒ സി നിയമം തുടരാൻ സാധ്യതയെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രാലയത്തിന്റെ പുതിയ വികസന നയങ്ങൾ നടപ്പാകുന്നതോടെ സ്വദേശി തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ കൂടിഉൾപ്പെടുത്തിയാകും പുതിയ തൊഴിൽ നിയമത്തിന് അന്തിമരൂപം നൽകുന്നത്. ചർച്ചയിൽ സ്വകാര്യ മേഖലയിൽ സ്വദേശിവ്തകരണം ശക്തിപ്പെടുത്തുവാൻ കൂടുതൽ നടപടികൾ സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു.
മസ്‌ക്കറ്റ്: ഒമാനിൽ പുതിയ തൊഴിൽ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നു മാനവ വിഭവശേഷി മന്ത്രി ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ നാസർ അൽ ബക്രി മജ്ലിസ് ശൂറയിൽ വ്യക്തമാക്കി. രാജ്യത്ത് സ്വദേശിവത്ക്കരണത്തിനായി മന്ത്രാലയം എന്ത് ചെയ്യുന്നവെന്ന പാർലമെന്റിലുയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയത്.
കൂടാതെ ഒമാനിലെ ഇടത്തരം ചെറികിട വ്യവസായ സംഭരംഭകരുടെ സംരക്ഷണത്തിനായി രാജ്യത്തു നിലനിൽക്കുന്ന എൻ. ഒ സി നിയമം തുടരാൻ സാധ്യതയെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രാലയത്തിന്റെ പുതിയ വികസന നയങ്ങൾ നടപ്പാകുന്നതോടെ സ്വദേശി തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ കൂടിഉൾപ്പെടുത്തിയാകും പുതിയ തൊഴിൽ നിയമത്തിന് അന്തിമരൂപം നൽകുന്നത്. ചർച്ചയിൽ സ്വകാര്യ മേഖലയിൽ സ്വദേശിവ്തകരണം ശക്തിപ്പെടുത്തുവാൻ കൂടുതൽ നടപടികൾ സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു.