- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ലേബർ ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിന് മുൻതൂക്കം നൽകണമെന്ന് മന്ത്രാലയം; തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടറുടെയും നഴ്സിന്റേയും സേവനം ലഭ്യമാക്കണം
ദോഹ: ലേബർ ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം നൽകണമെന്നത് അടക്കമുള്ള ലേബർ നിയമങ്ങൾ കർശനമാക്കിക്കൊണ്ട് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് കമ്പനികൾക്ക് മുന്നറിയിപ്പു നൽകി. ക്യാമ്പുകളിലുള്ളവർക്ക് ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിർബന്ധമാക്കിക്കൊണ്ടാണ് പുതിയ നിയമം.കമ്പനിയിൽ ജോലി ചെയ്യുന്ന
ദോഹ: ലേബർ ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം നൽകണമെന്നത് അടക്കമുള്ള ലേബർ നിയമങ്ങൾ കർശനമാക്കിക്കൊണ്ട് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് കമ്പനികൾക്ക് മുന്നറിയിപ്പു നൽകി. ക്യാമ്പുകളിലുള്ളവർക്ക് ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിർബന്ധമാക്കിക്കൊണ്ടാണ് പുതിയ നിയമം.
കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് (500ൽ കൂടുതൽ തൊഴിലാളികളുള്ള കമ്പനികൾ) ഒരു ഡോക്ടറെ നിയമിക്കണമെന്നും ലേബർ നിയമം അനുശാസിക്കുന്നു. നൂറു മുതൽ 500 വരെ തൊഴിലാളികളുള്ള കമ്പനികൾ ഒരു ഫുൾ ടൈം നഴ്‌സിനെ നിയോഗിക്കണമെന്നും പറയുന്നുണ്ട്. അിയന്തിര ഘട്ടങ്ങളിൽ തൊഴിലാളികൾക്ക് വൈദ്യ സഹായം എത്തിക്കുന്നതിനാണ് നഴ്‌സിനെ നിയോഗിക്കുന്നത്. അഞ്ചു മുതൽ 25 വരെ തൊഴിലാളികളുള്ള കമ്പനികൾക്ക് നിർബന്ധമായും ഫസ്റ്റ് എയ്ഡ് മെറ്റീരിയലുകൾ സൂക്ഷിച്ചിരിക്കണമെന്നും നിബന്ധനയിൽ വ്യക്തമാക്കുന്നു.
അതേസമയം നൂറിലധികം തൊഴിലാളികളുള്ള കമ്പനി ആവശ്യമുള്ളപ്പോൾ ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് ഉറപ്പാക്കണം. നൂറു വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനി ഒരു ഫുൾ ടൈം നഴ്‌സിനേയും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആവശ്യമുള്ള മെഡിക്കൽ ശേഖരവും സൂക്ഷിക്കണം. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ലേബർ നിയമം പ്രാബല്യത്തിലാക്കിയിരിക്കുന്നത്. ഇതു നപ്പിലാക്കാൻ വിസമ്മതിക്കുന്ന കമ്പനികളുടെ ലൈസൻസ് പിന്നീട് പുതുക്കി നൽകുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.