ദുബായ്: ദുബായിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നവരെ പിടികൂടാൻ കർശന നിയന്ത്രണങ്ങൾ വരുന്നു. രാജ്യത്തെ ധസമാഹരണത്തിനും സംഭാവനകൾ സ്വീകരിക്കുന്നതിനും കർശന നിബന്ധന കൊണ്ടുവരാനാണ് അധികതർ ത്യയാറെടുക്കുന്നത്. നിയമം പാലിക്കാതെ പണം പിരിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിർദ്ദേശിക്കുന്ന നിയമമാണ് പ്രാബല്യത്തിൽ വരുന്നത്.

സംഭാവനകൾ സ്വീകരിക്കുന്നവരും പണപ്പിരിവു നടത്തുന്നവരും മതകാര്യ വകുപ്പിൽനിന്ന് അനുമതി വാങ്ങണമെന്നാണു നിയമം.സകാത്ത്, ജീവകാരുണ്യ പ്രവർത്തനം എന്നിവയ്ക്കു മാത്രമേ വ്യക്തികൾ സ്വമേധയാ സംഭാവന നൽകാൻപാടുള്ളൂ. ഇത് ബന്ധപ്പെട്ടവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മറ്റ് സംഭാവനകൾ സ്വീകരിക്കുന്നതിനും മാദ്ധ്യമങ്ങളിലൂടെ കാമ്പയിന്നടത്തുന്നതിനും കർശന നിബന്ധനകൾ ഏർപ്പെടുത്തി.

അതേസമയം യു.എ.ഇ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സുപ്രീം കൗൺസിൽ അംഗങ്ങൾ, കിരീടാവകാശികൾ, ഉപഭരണാധികാരികൾ എന്നിവർ പ്രഖ്യാപിക്കുന്ന കാമ്പയിനുകൾക്ക് ഈ നിയമം ബാധകമായിരിക്കില്ല. ഇസ്ലാമികകാര്യ ജീവകാരുണ്യ വകുപ്പിനാണ് ഇത് സംബന്ധിച്ച് നിരീക്ഷണം നടത്താനും നിയമ ലംഘനങ്ങൾ കണ്ടെത്താനുമുള്ള അധികാരം. ഗസറ്റിൽ പ്രസിദ്ധീകരിച്ചാലുടൻ പുതിയ നിയമം പ്രാബല്യത്തിൽ വരും.