- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിൽ പേഴ്‌സണൽ മൊബിലിറ്റി ഡിവൈസ് ഉപയോഗിക്കുന്നവർ ജാഗ്രതേ; അശ്രദ്ധമായും സ്പീഡിലും പായുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും ജയിൽ ശിക്ഷയും
രാജ്യത്ത് പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളുപയോഗിച്ച് യാത്ര ചെയ്യുന്നവര് അലപ്പം കരുതലെടുത്തോളൂ. ഇന്നലെ മുതൽ നടപ്പിലാക്കുന്ന നിയമം അനുസരിച്ച് ബൈസൈക്കിളുകളോ, ഈ സ്‌കൂട്ടറുകളോ മറ്റ് പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളോ ഉപയോഗിച്ച് അമിത സ്പീഡിലോ അശ്രദ്ധമായോ നിരത്തിലൂടെ പോയൽ കനത്ത പിഴയും ജയിൽ ശിക്ഷയും ഉറപ്പാണ്. ലാന്റ് ട്രാൻസ്‌പോർട്ട് അതോറ്റിയാണ് പുതിയ നിയമം പുറത്ത് വിട്ടത്. ഇത്തരം പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകൾ അവയ്ക്ക് അനുവദിച്ച് നല്കിയിരിക്കുന്ന പ്രത്യേക പാതകളിലൂടെ മാത്രം വേണം നിരത്തിലിറക്കാൻ. ഇതനുസരിച്ച് ബൈസൈക്കിടുകൾ ഫുഡ്പാത്തുകളിലോ, ഇ സ്‌കൂട്ടറുകൾ പൊതു റോഡുകളിലോ ഉപയോഗിക്കാൻ പാടില്ല. കൂടാതെ അവയ്ക്ക് അനുവദിച്ച് നല്കിയിരിക്കുന്ന സ്പീഡ് ലിമിറ്റിൽ മാത്രമേ അവ ഓടിക്കാവൂ. നിയമം അനുസരിച്ച് നിയമലംഘനത്തിന്റെ പേരിൽ ആദ്യം പിടിയിലാകുമ്പോൾ 1000 ഡോളർ പിഴയും മൂന്ന് മാസം തടവും ലഭിക്കും. തെറ്റ് വീണ്ടും ആവർത്തി്ച്ച് വീണ്ടും പിടിക്കപ്പെട്ടാൽ പിഴയും ശിക്ഷയും ഇരട്ടിയാകും. അതുപോലെ തന്നെ ഇത്തരക്കാർ അപകടം വരുത്തിയാലും അടക്കേണ്ടി
രാജ്യത്ത് പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളുപയോഗിച്ച് യാത്ര ചെയ്യുന്നവര് അലപ്പം കരുതലെടുത്തോളൂ. ഇന്നലെ മുതൽ നടപ്പിലാക്കുന്ന നിയമം അനുസരിച്ച് ബൈസൈക്കിളുകളോ, ഈ സ്‌കൂട്ടറുകളോ മറ്റ് പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളോ ഉപയോഗിച്ച് അമിത സ്പീഡിലോ അശ്രദ്ധമായോ നിരത്തിലൂടെ പോയൽ കനത്ത പിഴയും ജയിൽ ശിക്ഷയും ഉറപ്പാണ്.
ലാന്റ് ട്രാൻസ്‌പോർട്ട് അതോറ്റിയാണ് പുതിയ നിയമം പുറത്ത് വിട്ടത്. ഇത്തരം പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകൾ അവയ്ക്ക് അനുവദിച്ച് നല്കിയിരിക്കുന്ന പ്രത്യേക പാതകളിലൂടെ മാത്രം വേണം നിരത്തിലിറക്കാൻ. ഇതനുസരിച്ച് ബൈസൈക്കിടുകൾ ഫുഡ്പാത്തുകളിലോ, ഇ സ്‌കൂട്ടറുകൾ പൊതു റോഡുകളിലോ ഉപയോഗിക്കാൻ പാടില്ല. കൂടാതെ അവയ്ക്ക് അനുവദിച്ച് നല്കിയിരിക്കുന്ന സ്പീഡ് ലിമിറ്റിൽ മാത്രമേ അവ ഓടിക്കാവൂ.
നിയമം അനുസരിച്ച് നിയമലംഘനത്തിന്റെ പേരിൽ ആദ്യം പിടിയിലാകുമ്പോൾ 1000 ഡോളർ പിഴയും മൂന്ന് മാസം തടവും ലഭിക്കും. തെറ്റ് വീണ്ടും ആവർത്തി്ച്ച് വീണ്ടും പിടിക്കപ്പെട്ടാൽ പിഴയും ശിക്ഷയും ഇരട്ടിയാകും. അതുപോലെ തന്നെ ഇത്തരക്കാർ അപകടം വരുത്തിയാലും അടക്കേണ്ടി വരും.