- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്താൽ കടുത്ത ശിക്ഷ; നിയമലംഘകർക്ക് ഒരു മാസം തടവും 100 ദിനാർ പിഴയും; ജനുവരി ഒന്ന് മുതൽ നിയമം കർശനമാകും
കുവൈത്തിൽ ഭിന്നശേഷിയുള്ളവർക്ക് സംവരണം ചെയ്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ ശിക്ഷ കടുപ്പിക്കുന്നു. ജനുവരി ഒന്ന് മുതൽ നിയമം കർശനമാക്കാനും പരിശോധന ഊർജിതമാക്കാനുമാണ് പദ്ധതി.നിയമലംഘകർക്കു ഒരുമാസം വരെ തടവും 100 ദീനാർ പിഴയുമാണ് ശിക്ഷ ലഭിക്കുക. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിയുള്ളവർ തിരിച്ചറിയൽ കാർഡ് പുതുക്കണമെന്നു ഭിന്നശേഷിക്കാർക്കായുള്ള പബ്ലിക് അഥോറിറ്റി ഡയറക്ടർ ഡോ. ഷഫീഖ അൽ അവാദി അറിയിച്ചിട്ടുണ്ട്. പുതുക്കിയ ശിക്ഷയെക്കുറിച്ച് ജനുവരിവരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ആഭ്യന്തര മന്ത്രാലയം പ്രചാരണം ഞായറാഴ്ച ആരംഭിക്കും. നിയമം പ്രാബല്യത്തിൽ വന്നശേഷം ലംഘിക്കുന്ന ആരെയും ശിക്ഷാ നടപടികളിൽനിന്ന് ഒഴിവാക്കില്ല.
കുവൈത്തിൽ ഭിന്നശേഷിയുള്ളവർക്ക് സംവരണം ചെയ്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ ശിക്ഷ കടുപ്പിക്കുന്നു. ജനുവരി ഒന്ന് മുതൽ നിയമം കർശനമാക്കാനും പരിശോധന ഊർജിതമാക്കാനുമാണ് പദ്ധതി.നിയമലംഘകർക്കു ഒരുമാസം വരെ തടവും 100 ദീനാർ പിഴയുമാണ് ശിക്ഷ ലഭിക്കുക.
നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിയുള്ളവർ തിരിച്ചറിയൽ കാർഡ് പുതുക്കണമെന്നു ഭിന്നശേഷിക്കാർക്കായുള്ള പബ്ലിക് അഥോറിറ്റി ഡയറക്ടർ ഡോ. ഷഫീഖ അൽ അവാദി അറിയിച്ചിട്ടുണ്ട്.
പുതുക്കിയ ശിക്ഷയെക്കുറിച്ച് ജനുവരിവരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ആഭ്യന്തര മന്ത്രാലയം പ്രചാരണം ഞായറാഴ്ച ആരംഭിക്കും. നിയമം പ്രാബല്യത്തിൽ വന്നശേഷം ലംഘിക്കുന്ന ആരെയും ശിക്ഷാ നടപടികളിൽനിന്ന് ഒഴിവാക്കില്ല.
Next Story