- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ലേണേഴ്സ് ലൈസൻസുള്ളവരും പി പ്ലേറ്റുകാരും വാഹമോടിക്കുമ്പോൾ മദ്യപിക്കാൻ പാടില്ല; പൂർണ ലൈസൻസുള്ളവർക്ക് അനുവദനീയമായ മദ്യത്തിന്റെ അളവ് 0.05; നിയമം ലംഘിച്ച് പിടിയിലായാൽ ലൈസൻസ് റദ്ദാക്കലും 561 ഡോളർ പിഴയും; ന്യൂ സൗത്ത് വെയിൽസിലെ പുതിയ നിയമം അറിയാം
ന്യൂ സൗത്ത് വെയ്ൽസിലെ മദ്യപാന്മാരായ ഡ്രൈവർമാരെ കാത്തിരിക്കുന്ന കർശന നടപടികൾ. മദ്യപിച്ച് വാഹനമോടിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കലും പിഴയും ഈടാക്കുന്ന പുതിയ നിയമത്തിന് ഇന്നലെ അംഗീകാരമായി.പുതിയ നിയമപ്രകാരം മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായാൽ മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കുന്നത്. കൂടാതെ, 561 ഡോളർ പിഴയും ഇടയാക്കും. പരിശോധന നടത്തി ഉടനടി തന്നെ ശിക്ഷ നടപ്പാക്കും. ഈ വർഷം അവസാനത്തോടെ പ്രാബല്യത്തിൽ വരുന്ന നിയമം മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിയിലാകുന്നവർക്കും ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നിയമപ്രകാരം 0.05 എന്നതാണ് പൂർണ ലൈസൻസുള്ളവർക്ക് വാഹനമോടിക്കുമ്പോഴുള്ള അനുവദനീയമായ മദ്യത്തിന്റെ അളവ്.ലേണേഴ്സ് ലൈസൻസുള്ളവർക്കും പി പ്ലേറ്റുകാർക്കും അൽപം പോലും മദ്യത്തിന്റെ അംശം പാടില്ല. ഇതിൽ നിന്ന് നേരിയ അളവിലെങ്കിലും കൂടുതലായി മദ്യത്തിന്റെ അംശം കണ്ടെത്തിയാലാണ് ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കുന്നതും പിഴ ഇടാക്കുന്നതും. മദ്യത്തിന്റെ അളവ് ഏറെ കൂടുതലാണെങ്കിൽ ആൾക്കഹോൾ ഇന്റർലോ
ന്യൂ സൗത്ത് വെയ്ൽസിലെ മദ്യപാന്മാരായ ഡ്രൈവർമാരെ കാത്തിരിക്കുന്ന കർശന നടപടികൾ. മദ്യപിച്ച് വാഹനമോടിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കലും പിഴയും ഈടാക്കുന്ന പുതിയ നിയമത്തിന് ഇന്നലെ അംഗീകാരമായി.പുതിയ നിയമപ്രകാരം മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായാൽ മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കുന്നത്. കൂടാതെ, 561 ഡോളർ പിഴയും ഇടയാക്കും. പരിശോധന നടത്തി ഉടനടി തന്നെ ശിക്ഷ നടപ്പാക്കും.
ഈ വർഷം അവസാനത്തോടെ പ്രാബല്യത്തിൽ വരുന്ന നിയമം മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിയിലാകുന്നവർക്കും ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നിയമപ്രകാരം 0.05 എന്നതാണ് പൂർണ ലൈസൻസുള്ളവർക്ക് വാഹനമോടിക്കുമ്പോഴുള്ള അനുവദനീയമായ മദ്യത്തിന്റെ അളവ്.ലേണേഴ്സ് ലൈസൻസുള്ളവർക്കും പി പ്ലേറ്റുകാർക്കും അൽപം പോലും മദ്യത്തിന്റെ അംശം പാടില്ല.
ഇതിൽ നിന്ന് നേരിയ അളവിലെങ്കിലും കൂടുതലായി മദ്യത്തിന്റെ അംശം കണ്ടെത്തിയാലാണ് ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കുന്നതും പിഴ ഇടാക്കുന്നതും. മദ്യത്തിന്റെ അളവ് ഏറെ കൂടുതലാണെങ്കിൽ ആൾക്കഹോൾ ഇന്റർലോക്ക് സംവിധാനത്തിന്റെ കീഴിൽ ആ ഡ്രൈവറെ കൊണ്ടുവരും.
അതായത് ഇവരുടെ വാഹനം സ്റ്റാർട്ട് ചെയ്യുന്നിടത്ത് ഒരു ബ്രെത്ത് അനലൈസർ ഘടിപ്പിക്കുകയും ഓരോ തവണ വാഹനം ഓടിക്കാൻ തുടങ്ങുമ്പോഴും ഇതിൽ ഊതുകയും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പായാൽ മാത്രം വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയുകയും ചെയ്യുന്ന സംവിധാനമാണിത്.
അപകട സാധ്യത വർധിപ്പിക്കുന്ന അളവിൽ മദ്യപിച്ചിലുള്ളതായി കണ്ടെത്തുന്നവർക്കും ആവർത്തിച്ച് നിയമം തെറ്റിക്കുന്നവർക്കും വാഹനം ഓടിക്കുന്നതിൽ നിയന്ത്രണം വരുത്തുകയോ ഒരു നിശ്ചിത കാലത്തേക്ക് വാഹനം ഓടിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യും.ഇതിന് പുറമെ ലൈസൻസ് പ്ലേറ്റ് പിടിച്ചെടുക്കുകയും വാഹനം പൂട്ടിവയ്ക്കുകയും ചെയ്യുമെന്നും നിയമം വ്യക്മാക്കുന്നു .
അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമഭേദഗതിയെയെന്ന് മന്ത്രി അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ചതു മൂലം കഴിഞ്ഞ വർഷം മാത്രം 55 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. കൂടാതെ, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതു വഴി 88 പേർ കൊല്ലപ്പെട്ടിരുന്നു.