ഹാർട്ട്‌ഫോർഡ്: സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ മിഷന്റെ 2015- 16 വർഷത്തേക്കുള്ള പള്ളി കമ്മിറ്റി അംഗങ്ങൾ മിഷൻ ഡയറക്ടർ ഫാ. ജോസഫ് പുള്ളിക്കാട്ടിലിന്റേയും, ഇടവക സമൂഹത്തിന്റേയും മുമ്പാകെ ഏപ്രിൽ 12-ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

ബേബി മാത്യു (കൈക്കാരൻ), ജോർജ് ജോസഫ് (കൈക്കാരൻ), ഗ്രേസ് ഏബ്രഹാം (പാസ്റ്ററൽ കൗൺസിൽ മെമ്പർ), ദീപ ജോൺ (സെക്രട്ടറി), അനിൽ മാത്യു, ജോർജ് മാത്യു, ജോൺ തോമസ്, മാത്യൂസ് ജോസഫ് കല്ലുകളം, ഷാജി തോമസ്, സ്റ്റെഫി ജോർജ്, സുനിൽ ലാൽ ഏബ്രഹാം, തോമസ് ചേന്നാട്ട് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.