- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസം കേന്ദ്രങ്ങളിൽ 35 ഫോർ സ്റ്റാർ ബാറുകൾ തുറക്കും; മദ്യസൽക്കാര ഫീസ് കുറയ്ക്കും; 10 ശതമാനം ചില്ലറ മദ്യവിൽപ്പനശാലകൾ പൂട്ടാനുള്ള തീരുമാനം പിൻവലിക്കും; കള്ളുഷാപ്പുകൾ സജീവമാക്കും; അടിമുടി മാറ്റവുമായി പുതിയ മദ്യനയത്തിന് സിപിഐ(എം) പച്ചക്കൊടി
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്താനുറച്ച് പിണറായി സർക്കാർ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ അടഞ്ഞുകിടക്കുന്ന ഫോർ സ്റ്റാർ ബാറുകൾ തുറക്കാനാണ് നീക്കം. സിപിഐ(എം) നേതൃത്വമാണ് ഈ മാറ്റങ്ങളോട് കൂടിയ പുതിയ മദ്യനയത്തിന് അംഗീകരാം നൽകിയത്. ഇടത് മുന്നണിയുടെ അംഗീകരാത്തോടെ ഇത് നടപ്പാക്കും. മുൻ ഇടതുപക്ഷ സർക്കാരുകളുടെ നയമായ കള്ളിന്റെ ഉൽപാദനം വർധിപ്പിക്കുകയെന്ന പതിവും വീണ്ടും കൊണ്ടു വരും. ടൂറിസം മേഖലയിലെ തിരിച്ചടി മറികടക്കാനെന്ന വിശദീകരണവുമായാണ് ബാറുകൾ പുതുതായി തുടങ്ങുക. 35 ഫോർ സ്റ്റാർ ബാറുകൾ തുറക്കാനും പ്രവർത്തന സമയം കൂട്ടാനുമാണ് തീരുമാനം. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ധാരണ രൂപപ്പെട്ടത്. മദ്യസൽക്കാരത്തിനുള്ള ലൈസൻസ് ഫീസ് കുറയ്ക്കാനും തീരുമാനമായി. വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യമെന്നും സിപിഐ(എം) പറയുന്നു. വിദേശീയർക്ക് മദ്യത്തിനായി കാർഡ് ഏർപ്പാടാക്കുന്ന കാര്യം ഉൾപ്പെടെയുള്ളവ പരിശോധനയിലാണ്. ഒരോ വർഷവും 10 ശതമാനം ചില്ലറ മദ്യവിൽപ്പനശാലകൾ പ
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്താനുറച്ച് പിണറായി സർക്കാർ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ അടഞ്ഞുകിടക്കുന്ന ഫോർ സ്റ്റാർ ബാറുകൾ തുറക്കാനാണ് നീക്കം. സിപിഐ(എം) നേതൃത്വമാണ് ഈ മാറ്റങ്ങളോട് കൂടിയ പുതിയ മദ്യനയത്തിന് അംഗീകരാം നൽകിയത്. ഇടത് മുന്നണിയുടെ അംഗീകരാത്തോടെ ഇത് നടപ്പാക്കും. മുൻ ഇടതുപക്ഷ സർക്കാരുകളുടെ നയമായ കള്ളിന്റെ ഉൽപാദനം വർധിപ്പിക്കുകയെന്ന പതിവും വീണ്ടും കൊണ്ടു വരും.
ടൂറിസം മേഖലയിലെ തിരിച്ചടി മറികടക്കാനെന്ന വിശദീകരണവുമായാണ് ബാറുകൾ പുതുതായി തുടങ്ങുക. 35 ഫോർ സ്റ്റാർ ബാറുകൾ തുറക്കാനും പ്രവർത്തന സമയം കൂട്ടാനുമാണ് തീരുമാനം. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ധാരണ രൂപപ്പെട്ടത്. മദ്യസൽക്കാരത്തിനുള്ള ലൈസൻസ് ഫീസ് കുറയ്ക്കാനും തീരുമാനമായി. വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യമെന്നും സിപിഐ(എം) പറയുന്നു. വിദേശീയർക്ക് മദ്യത്തിനായി കാർഡ് ഏർപ്പാടാക്കുന്ന കാര്യം ഉൾപ്പെടെയുള്ളവ പരിശോധനയിലാണ്.
ഒരോ വർഷവും 10 ശതമാനം ചില്ലറ മദ്യവിൽപ്പനശാലകൾ പൂട്ടാനുള്ള തീരുമാനവും പിൻവലിക്കും. കള്ളുഷാപ്പുകൾ പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. പ്രത്യേക ഇടതുമുന്നണി യോഗം ചേർന്നതിനുശേഷം ഈ മാസം തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് നീക്കം. തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. അതിനാൽ മദ്യനയം മാറ്റുന്നതു സംബന്ധിച്ച് എൽഡിഎഫിൽ എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
മദ്യത്തിന്റെ കുറവുമൂലം വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ ഇടിവ് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ബാറുകൾ അടച്ചുപൂട്ടിയതോടെ അനധികൃത മദ്യവിൽപ്പന, കള്ളവാറ്റ്, ലഹരി മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ വർധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബാറുകൾ തുറക്കാനുള്ള നിർദ്ദേശം ഉയർന്നത്. രാജ്യാന്തര കോൺഫറൻസുകൾ കേരളത്തിൽ നിന്നും മാറിപോകുന്നുവെന്നും സിപിഐ(എം) യോഗത്തിൽ ആക്ഷേപം ഉയർന്നു. മദ്യസൽക്കാരത്തിനുള്ള ഫീസ് ആണ് ഇതിന് കാരണമെന്ന് സിപിഐ(എം) പറയുന്നു. അതിനാൽ ഫീസ് ഇളവും വേണമെന്നാണ് നിർദ്ദേശം.
അടച്ചിട്ട എല്ലാ ബാറുകളും തുറക്കുന്ന സ്ഥിതി ഒഴിവാക്കി, വിനോദ സഞ്ചാരമേഖലയ്ക്ക് പ്രത്യേക ഇളവ് നൽകി പുതിയ മദ്യനയമാകാമെന്ന് സിപിഎമ്മിൽ അഭിപ്രായം. വിനോദ സഞ്ചാരമേഖലയിലെ വൻവരുമാന നഷ്ടം കണക്കിലെടുത്ത് മദ്യനയത്തിൽ ആവശ്യമായ ഭേദഗതി വേണമെന്ന് വിനോദസഞ്ചാര വകുപ്പ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മുൻനിർത്തിയാണ് മദ്യ നയത്തിൽ ഭേദഗതി വരുത്താനുള്ള ആലോചന. മദ്യനയത്തിലെ മാറ്റം നിയമസഭയിൽ പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്ക സി.പിഎമ്മിനുണ്ട്. അതുകൊണ്ട് നിയമസഭാസമ്മേളനം കഴിഞ്ഞശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർചർച്ചകൾ ആരംഭിക്കുകയുള്ളൂവെന്നാണ് സൂചന. മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പൂട്ടിയ മുപ്പതിലേറെ ഫോർസ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിക്കാനുള്ള സാധ്യതയാണ് പുതിയ നയത്തിലൂടെ തെളിയുന്നത്.
ടൂറിസംമേഖലയിൽ നക്ഷത്രബാറുകളിൽ വിനോദസഞ്ചാരികൾക്കുവേണ്ടി മദ്യവില്പനയാകാമെന്ന നിർദേശമാണ് സിപിഎമ്മിനകത്ത് ഉരുത്തിരിയുന്നത്. അന്താരാഷ്ട്ര കോൺഫറൻസുകൾക്ക് നക്ഷത്രബാറുകളിൽ മദ്യംവിളമ്പാൻ ഇളവാകാമെന്ന നിർദേശവും പരിഗണനയിലുണ്ട്. സംസ്ഥാനത്തിന്റെ ടൂറിസംവരുമാനം കൂട്ടുകയും ലക്ഷ്യമാണ്. അടുത്ത പത്തുവർഷംകൊണ്ട് സമ്പൂർണ മദ്യനിരോധനം എന്നതാണ് കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അംഗീകരിച്ച നിലവിലെ മദ്യനയം. പുതിയ മദ്യനയത്തിൽ അങ്ങനെ പ്രത്യേക സമയപരിധി പറയാൻ സാധ്യതയില്ല. മദ്യവർജനത്തിനാകും ഊന്നൽ.