- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനത്തിനുള്ളിൽ ജഡ്ജിയാണോ എന്ന് ഇനി എളുപ്പം തിരിച്ചറിയാം; ഹൈക്കോടതി സുപ്രീം കോടതി ജഡ്ജിമാരുടെ വാഹനത്തിന് ഇനിമുതൽ പുതിയ മുദ്ര; പുതിയ മുദ്ര ത്രിവർണ പതാകയും അശോകചക്രവും അശോക സ്തംഭവും നീതിദേവതയുടെ തുലാസും ഉൾപ്പെടുന്നത്
ഡൽഹി: വാഹനങ്ങളിൽ ജഡ്ജിമാരാണ് യാത്ര ചെയ്യുന്നതെങ്കിൽ തിരിച്ചറിയാൻ ഇനി എളുപ്പം.വാഹനങ്ങളിൽ ഈ മുദ്ര കണ്ടാൽ ഇനി തിരിച്ചറിയാം അതു സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജസ്റ്റിസുമാരുടെ ഔദ്യോഗിക വാഹനമാണെന്ന്. സുപ്രീം കോടതി ജഡ്ജിമാരുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനായി ത്രിവർണ പതാകയും അശോകചക്രവും അശോക സ്തംഭവും നീതിദേവതയുടെ തുലാസും ഉൾപ്പെടുന്ന പതാക മുദ്രയാണു ഡിസൈൻ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക വാഹനങ്ങളിലും ഇതുപയോഗിക്കണമെന്നു സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജഡ്ജിമാരുടെ ഉൾപ്പെടെയുള്ള എല്ലാ വിഐപി വാഹനങ്ങളിൽനിന്നും ചുവന്ന ബീക്കൺ ലൈറ്റ് മെയ് ഒന്നു മുതൽ ഒഴിവാക്കിയിരുന്നു. മന്ത്രിമാരുടെ വാഹനങ്ങളിൽ നിന്നും ഇത് ഒഴിവാക്കിയിരുന്നു.

X
ഡൽഹി: വാഹനങ്ങളിൽ ജഡ്ജിമാരാണ് യാത്ര ചെയ്യുന്നതെങ്കിൽ തിരിച്ചറിയാൻ ഇനി എളുപ്പം.വാഹനങ്ങളിൽ ഈ മുദ്ര കണ്ടാൽ ഇനി തിരിച്ചറിയാം അതു സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജസ്റ്റിസുമാരുടെ ഔദ്യോഗിക വാഹനമാണെന്ന്. സുപ്രീം കോടതി ജഡ്ജിമാരുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനായി ത്രിവർണ പതാകയും അശോകചക്രവും അശോക സ്തംഭവും നീതിദേവതയുടെ തുലാസും ഉൾപ്പെടുന്ന പതാക മുദ്രയാണു ഡിസൈൻ ചെയ്തിരിക്കുന്നത്.
ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക വാഹനങ്ങളിലും ഇതുപയോഗിക്കണമെന്നു സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജഡ്ജിമാരുടെ ഉൾപ്പെടെയുള്ള എല്ലാ വിഐപി വാഹനങ്ങളിൽനിന്നും ചുവന്ന ബീക്കൺ ലൈറ്റ് മെയ് ഒന്നു മുതൽ ഒഴിവാക്കിയിരുന്നു. മന്ത്രിമാരുടെ വാഹനങ്ങളിൽ നിന്നും ഇത് ഒഴിവാക്കിയിരുന്നു.
Next Story

