- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തൊഴിലധിഷ്ഠിത മാജിക് കോഴ്‌സിന്റെ ആദ്യ ബാച്ച് മാജിക് അക്കാദമിയിൽ ആരംഭിക്കുന്നു. മാർച്ച് ആദ്യവാരം ആരംഭിക്കുന്ന കോഴ്‌സിന് 18 വയസ്സിന് മേൽ പ്രായമുള്ളവർക്ക് പ്രവേശനം നൽകും. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെയാണ് ക്ലാസുകൾ. തൊഴിൽരഹിതർക്കും വിദ്യാർത്ഥികൾക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും വനിതകൾ
തിരുവനന്തപുരം: തൊഴിലധിഷ്ഠിത മാജിക് കോഴ്‌സിന്റെ ആദ്യ ബാച്ച് മാജിക് അക്കാദമിയിൽ ആരംഭിക്കുന്നു. മാർച്ച് ആദ്യവാരം ആരംഭിക്കുന്ന കോഴ്‌സിന് 18 വയസ്സിന് മേൽ പ്രായമുള്ളവർക്ക് പ്രവേശനം നൽകും. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെയാണ് ക്ലാസുകൾ. തൊഴിൽരഹിതർക്കും വിദ്യാർത്ഥികൾക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും വനിതകൾക്കും മറ്റ് ഇതര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ കോഴ്‌സിൽ ചേരാം. മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന മാജിക് കോഴ്‌സിൽ ക്ലോസ് അപ്പ്, കൺജൂറിങ്, മെന്റൽ മാജിക്, മാത്തമാജിക് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രായോഗിക പരിശീലനത്തോടൊപ്പം മാജിക് എന്ന കലയുടെ ശാസ്ത്രീയതയും ചരിത്രവും കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യോഗ്യതയുടേയും മികവിന്റേയും അടിസ്ഥാനത്തിൽ മാജിക് പ്ലാനറ്റിൽ ജാലവിദ്യ അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകും. കൂടുതൽ വിവരങ്ങൾ പൂജപ്പുരയിലെ മാജിക് അക്കാദമിയിൽനിന്ന് ലഭിക്കും. ഫോൺ: 0471 2358910, 9447768535.