- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറെ നടപടികൾ; ഡബ്ലിൻ എം 50-ൽ വിവിധ സ്പീഡ് ലിമിറ്റ് നടപ്പാക്കും; പുതിയ ഓർബിറ്റ് ബസ് റൂട്ടിനും പദ്ധതി
ഡബ്ലിൻ: തിരക്കേറിയ റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ട്രാഫിക് സുഗമമാക്കുന്നതിനും വേണ്ടി വേരിയബിൾ സ്പീഡ് ലിമിറ്റ് നടപ്പാക്കുന്നു. തുടക്കമെന്ന നിലയിൽ ഡബ്ലിൻ എം 50-ൽ ആദ്യം ഇതു നടപ്പാക്കും. പലപ്പോഴും തിരക്കേറിയ റോഡുകളിലേക്കും മറ്റും വന്നു കയറുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളുമായി ഇടിച്ച് അപകടങ്ങൾ പതിവാകുകയും ചെയ്യുന്ന സാഹചര്യത്ത
ഡബ്ലിൻ: തിരക്കേറിയ റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ട്രാഫിക് സുഗമമാക്കുന്നതിനും വേണ്ടി വേരിയബിൾ സ്പീഡ് ലിമിറ്റ് നടപ്പാക്കുന്നു. തുടക്കമെന്ന നിലയിൽ ഡബ്ലിൻ എം 50-ൽ ആദ്യം ഇതു നടപ്പാക്കും. പലപ്പോഴും തിരക്കേറിയ റോഡുകളിലേക്കും മറ്റും വന്നു കയറുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളുമായി ഇടിച്ച് അപകടങ്ങൾ പതിവാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വേരിയബിൾ സ്പീഡ് ലിമിറ്റ് നടപ്പാക്കാൻ പദ്ധതിയിടുന്നത്. കൂടാതെ പുതിയ ഓർബിറ്റൽ ബസ് റൂട്ടുകളും നടപ്പാക്കുമെന്നാണ് ട്രാൻസ്‌പോർട്ട് മിനിസ്റ്റർ വ്യക്തമാക്കിയിരിക്കുന്നത്.
തിരക്കേറിയ സമയത്ത് അപ്പർ ലിമിറ്റ് കുറയ്ക്കാനാണ് തീരുമാനം. ഇത് മോട്ടോർ വേയിലുടനീളെ ശരാശരി സ്പീഡ് നിലനിർത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനും ഇതുമൂലം സാധിക്കും. മോട്ടോർ വേകളിൽ തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് വേരിയബിൾ സ്പീഡ് ലിമിറ്റ് ഏർപ്പാടാക്കാൻ തീരുമാനിച്ചത്. ഒരു ദിവസം 350,000ത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന മോട്ടോർ വേകളിൽ ഗതാഗതക്കുരുക്കും നിത്യസംഭവമായി മാറിയിരിക്കുകയാണ്.
അടുത്ത വർഷത്തോടെ പുതിയ സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശ്യം. പ്രധാന ജംഗ്ഷനുകളിലേക്ക് ചെറു റോഡുകളിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പത്തിലാക്കാനും പദ്ധതിയുണ്ട്. എൻ3, എം 1 എയർപോർട്ട് ജംഗ്ഷനുകളിൽ നിലവിൽ നടപ്പാക്കിയിരിക്കുന്ന പദ്ധതി എൻ4, എൻ 7, എൻ81 ജംഗ്ഷനുകളിൽ വ്യാപിപ്പിക്കും. കൂടാതെ പ്രധാന ജംഗ്ഷനുകളിൽ നിന്ന് ലോക്കൽ റോഡുകളിലേക്കുള്ള പ്രവേശനത്തിനും വഴിയൊരുക്കും.
വെസ്റ്റ് താലാട്ട്, ഫിർഹൗസ്, ബാലിൻടീർ, ഡാൻഡ്രം, യുസിഡി എന്നിവയ്ക്കും മധ്യേ പുതിയ റൂട്ട് 175 ഉൾപ്പെടുത്തി പുതിയ ഓർബിറ്റൽ ബസ് റൂട്ട് അടുത്ത വർഷം മുതൽ നടപ്പാക്കും. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ പ്രധാന റീട്ടെയ്ൽ, എഡ്യൂക്കേഷണൽ, എംപ്ലോയ്‌മെന്റ് സ്ഥാപനങ്ങളിലേക്ക് ഇവിടങ്ങളിലുള്ളവർക്ക് എത്തിച്ചേരാൻ പുതിയ ഓർബിറ്റൽ ബസ് റൂട്ട് സഹായകമാകും.