കുവൈത്തിൽ ഗാർഹിക ജോലിക്കാർക്ക് ഇഖാമ പുതുക്കാൻ ആരോഗ്യ പരിശോധന നിർബന്ധമാക്കുന്നു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

വീട്ടു ജോലിക്കാർ ഓരോ തവണ ഇഖാമ പുതുക്കുമ്പോഴും മെഡിക്കൽ ടെസ്റ്റിനു വിധേയമാകണം എന്നാണു ഉത്തരവിൽ പറയുന്നത്. ഇന്ത്യയുൾപ്പെടെ 40 വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കാണ്
ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ബാധകമാവും.

പുതിയ നിയമം വീട്ടുജോലിക്കാർ, ഡ്രൈവർ, ഡാർഡനേഴ്, മറ്റ് വീട്ടുജോലിക്കായി നില്ക്കുന്നവർ എന്നിവർക്കെല്ലാം ബാധകയമായിരിക്കും.