- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം മുതൽ ഓറഞ്ച് വെള്ള ടാക്സികളിൽ മീറ്റർ സംവിധാനം നിർബന്ധമാക്കി; മീറ്റർ ഓൺ ആക്കുന്നതിൽ ഡ്രൈവർ വീഴ്ച വരുത്തിയാൽ യാത്രക്കാർ നിരക്ക് നൽകേണ്ടതില്ലെന്നും ഉത്തരവ്
മസ്‌ക്കറ്റ്: രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാ ഓറഞ്ച് വെള്ള ടാക്‌സികളിലും മീറ്റർ സംവിധാനം നിർബന്ധമാക്കി ട്രാൻസ്‌പോർട്ട് ആൻഡ് കമ്യൂണിക്കേഷൻ മന്ത്രാലയം. 2019 ജൂൺ മുതൽ എല്ലാ ഓറഞ്ച് വെള്ള ടാക്‌സികളിലും ഇലക്ട്രോണിക് മീറ്റർ സംവിധാനം കൊണ്ടുവരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. കിലോമീറ്ററിന് യാത്രക്കാരിൽ നിന്ന് 130 ബൈസാ ആയിരിക്കും ഈടാക്കുക. കൂടാതെ സർവീസ് ചാർജ് ഇനത്തിൽ 300 ബൈസയും ഈടാക്കും. യാത്രക്കാർ ടാക്‌സിയിൽ കയറി ഇരിക്കുന്ന സമയം മുതൽ മീറ്റർ പ്രവർത്തിപ്പിക്കണം. യാത്രാ നിരക്ക് ഒരു റിയാലിലും താഴെയാണെങ്കിൽ അടിസ്ഥാന നിരക്കായി ഒരു റിയാൽ നൽകണം. നിലവിൽ 36,000 ഓറഞ്ച് ടാക്‌സികളാണ് ഒമാനിലുള്ളത്. അതിൽ 20,000ത്തോളം മസ്‌ക്കറ്റിൽ തന്നെയാണുള്ളത്. ഒരു ടാക്‌സിൽ ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ യാത്രാ നിരക്ക് അവർ തുല്യമായി വീതിച്ചു വേണം നൽകാൻ. ഏതെങ്കിലും കാരണവശാൽ യാത്ര തുടങ്ങുമ്പോൾ ടാക്‌സി ഡ്രൈവർ മീറ്റർ ഓൺ ആക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആ യാത്ര സൗജന്യമായി കരുതാമെന്നും യാത്രക്കാർ നിരക്ക് നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്
മസ്‌ക്കറ്റ്: രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാ ഓറഞ്ച് വെള്ള ടാക്‌സികളിലും മീറ്റർ സംവിധാനം നിർബന്ധമാക്കി ട്രാൻസ്‌പോർട്ട് ആൻഡ് കമ്യൂണിക്കേഷൻ മന്ത്രാലയം. 2019 ജൂൺ മുതൽ എല്ലാ ഓറഞ്ച് വെള്ള ടാക്‌സികളിലും ഇലക്ട്രോണിക് മീറ്റർ സംവിധാനം കൊണ്ടുവരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
കിലോമീറ്ററിന് യാത്രക്കാരിൽ നിന്ന് 130 ബൈസാ ആയിരിക്കും ഈടാക്കുക. കൂടാതെ സർവീസ് ചാർജ് ഇനത്തിൽ 300 ബൈസയും ഈടാക്കും. യാത്രക്കാർ ടാക്‌സിയിൽ കയറി ഇരിക്കുന്ന സമയം മുതൽ മീറ്റർ പ്രവർത്തിപ്പിക്കണം. യാത്രാ നിരക്ക് ഒരു റിയാലിലും താഴെയാണെങ്കിൽ അടിസ്ഥാന നിരക്കായി ഒരു റിയാൽ നൽകണം.
നിലവിൽ 36,000 ഓറഞ്ച് ടാക്‌സികളാണ് ഒമാനിലുള്ളത്. അതിൽ 20,000ത്തോളം മസ്‌ക്കറ്റിൽ തന്നെയാണുള്ളത്. ഒരു ടാക്‌സിൽ ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ യാത്രാ നിരക്ക് അവർ തുല്യമായി വീതിച്ചു വേണം നൽകാൻ.
ഏതെങ്കിലും കാരണവശാൽ യാത്ര തുടങ്ങുമ്പോൾ ടാക്‌സി ഡ്രൈവർ മീറ്റർ ഓൺ ആക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആ യാത്ര സൗജന്യമായി കരുതാമെന്നും യാത്രക്കാർ നിരക്ക് നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വെയിറ്റിങ് ചാർജായി 50 ബൈസയാണ് ഈടാക്കുക. ആദ്യത്തെ അഞ്ചു മിനിറ്റ് വെയിറ്റിങ് സൗജന്യമായിരിക്കുമെന്നും അഞ്ചു മിനിറ്റിനു ശേഷമുള്ള ഓരോ മിനിറ്റിനുമാണ് 50 ബൈസാ വെയിറ്റിങ് ചാർജായി നൽകേണ്ടത്.