- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗതനിയമലംഘകരെ പിടികൂടാൻ കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് ഷാർജ മുനിസിപ്പാലിറ്റി; തിരക്കേറിയ റോഡുകളിൽ പുതിയ മൊബൈൽ റഡാർ ക്യാമറകൾ
ഷാർജ: അമിതവേഗക്കാരെ പിടികൂടാൻ കൂടുതൽ മൊബൈൽ റഡാർ ക്യാമറകളുമായി ഷാർജ പൊലീസ് രംഗത്ത്. ഷാർജയിലെ തിരക്കേറിയ റോഡുകളിൽ പുതുതായി മൊബൈൽ റഡാർ ക്യാമറകൾ സ്ഥാപിച്ച് ഗതാഗതനിയമലംഘകരെ പിടികൂടാൻ ഒരുങ്ങിയിരിക്കുകയാണ് ഷാർജ. അൽ ദൈദ് റോഡ്, മലിഹ റോഡ്, മുഹമ്മദ് ബിൻ സയ്യിദ് റോഡ് എന്നിവിടങ്ങളിലാണ് പുതിയ സ്പീഡ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ തിരിക്കേറിയ മറ്റു ഭാഗങ്ങളിൽ പുതിയ 30 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അമിതവേഗക്കാരേയും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തവരേയും പിടികൂടാനാണ് പ്രധാനമായും ക്യാമറകൾ ഉപയോഗിക്കുന്നത്. നിശ്ചിത വേഗപരിധിക്ക് താഴെ വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും ക്യാമറയിൽ പകർത്തും. നിർദിഷ്ട ലൈനിൽ ഓടിക്കാത്ത വാഹനങ്ങളെയും നിയമലംഘകരായി കരുതും. ഒരേസമയം ഇരുദിശയിലും ഒന്നിലധികം ലെയ്‌നുകളിലെ നിയമലംഘനങ്ങൾ പകർത്താൻ ശേഷിയുള്ള അത്യാധുനിക ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഷാർജ: അമിതവേഗക്കാരെ പിടികൂടാൻ കൂടുതൽ മൊബൈൽ റഡാർ ക്യാമറകളുമായി ഷാർജ പൊലീസ് രംഗത്ത്. ഷാർജയിലെ തിരക്കേറിയ റോഡുകളിൽ പുതുതായി മൊബൈൽ റഡാർ ക്യാമറകൾ സ്ഥാപിച്ച് ഗതാഗതനിയമലംഘകരെ പിടികൂടാൻ ഒരുങ്ങിയിരിക്കുകയാണ് ഷാർജ. അൽ ദൈദ് റോഡ്, മലിഹ റോഡ്, മുഹമ്മദ് ബിൻ സയ്യിദ് റോഡ് എന്നിവിടങ്ങളിലാണ് പുതിയ സ്പീഡ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ തിരിക്കേറിയ മറ്റു ഭാഗങ്ങളിൽ പുതിയ 30 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അമിതവേഗക്കാരേയും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തവരേയും പിടികൂടാനാണ് പ്രധാനമായും ക്യാമറകൾ ഉപയോഗിക്കുന്നത്. നിശ്ചിത വേഗപരിധിക്ക് താഴെ വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും ക്യാമറയിൽ പകർത്തും. നിർദിഷ്ട ലൈനിൽ ഓടിക്കാത്ത വാഹനങ്ങളെയും നിയമലംഘകരായി കരുതും. ഒരേസമയം ഇരുദിശയിലും ഒന്നിലധികം ലെയ്‌നുകളിലെ നിയമലംഘനങ്ങൾ പകർത്താൻ ശേഷിയുള്ള അത്യാധുനിക ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.