- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതു കൊട്ടക്കമ്പൂരിലെ ജോയ്സ് ജോർജ്ജിന്റെ കയ്യേറ്റഭൂമിയെ ഒഴിവാക്കാൻ; ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ എംഎം മണിയെ ഉൾപ്പെടുത്തി മന്ത്രിതല സംഘം ഇടുക്കി സന്ദർശിക്കാൻ ഒരുങ്ങുന്നത് ഇടത് എംപിയുടെ വ്യാജപ്പട്ടയ ഭൂമി രക്ഷിച്ചെടുക്കാൻ; സാധാരണക്കാരെ മുന്നിൽ നിർത്തി പ്രക്ഷോഭം സംഘടിപ്പിച്ചും കുറിഞ്ഞിക്കാടുകൾ കൂട്ടത്തോടെ കത്തിച്ചും നടത്തിയ നീക്കങ്ങൾക്ക് പിന്നാലെ കുറിഞ്ഞി സങ്കേതത്തിനെതിരെ അട്ടിമറി നീക്കം
തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിൽ പെട്ട കൊട്ടക്കമ്പൂരും 58 ാം നമ്പർ ബ്ലോക്കും മലയാളികളുടെ വാർത്തകളിൽ ഇടം പിടിച്ചിട്ട് കുറച്ചുനാളായി. കൊട്ടക്കമ്പൂർ വില്ലേജിലെ 58 ാം നമ്പർ ബ്ലോക്കിലാണ് ജോയ്‌സ് ജോർജ് എംപിയുടെ വിവാദ ഭൂമി. വട്ടവട വില്ലേജിലെ 62 ാം ബ്ലോക്കും വിവാദഭൂമികളുടെ വിളനിലമാണ്. ജോയ്‌സ് ജോർജിന്റെ വിവാദപട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവ് വന്നതോടെയാണ് സർക്കാരിന് പുതിയ ബുദ്ധി ഉദിച്ചത്. കഴിഞ്ഞ 11 വർഷമായി നാട്ടാരും അധികൃതരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മണിയാശാൻ കൂടി ഉൾപ്പെട്ട മന്ത്രിതലസംഘത്തെ നിയോഗിക്കുക. നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിരുകൾ പുനർനിർണയിക്കണമെന്നുള്ളതാണ് പ്രധാന ആവശ്യം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം എന്തായിരുന്നു? കഴിഞ്ഞ മാർച്ചിൽ ഈ വിഷയങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഒരുയോഗം ചേർന്നിരുന്നു.അന്നെടുത്ത തീരുമാനങ്ങളിൽ ഒന്ന് ഇങ്ങനെയാണ്: ' നീലക്കുറിഞ്ഞി സങ്കേതം ആയി പ്രഖ്യാപിച്ച വിജ്ഞാപനത്തിൽ അതിരുകൾ നിർണയിച്ചതിലുള്ള അപാകതകൾ കാരണം, ജനവാസ കേന്ദ്
തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിൽ പെട്ട കൊട്ടക്കമ്പൂരും 58 ാം നമ്പർ ബ്ലോക്കും മലയാളികളുടെ വാർത്തകളിൽ ഇടം പിടിച്ചിട്ട് കുറച്ചുനാളായി. കൊട്ടക്കമ്പൂർ വില്ലേജിലെ 58 ാം നമ്പർ ബ്ലോക്കിലാണ് ജോയ്‌സ് ജോർജ് എംപിയുടെ വിവാദ ഭൂമി. വട്ടവട വില്ലേജിലെ 62 ാം ബ്ലോക്കും വിവാദഭൂമികളുടെ വിളനിലമാണ്. ജോയ്‌സ് ജോർജിന്റെ വിവാദപട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവ് വന്നതോടെയാണ് സർക്കാരിന് പുതിയ ബുദ്ധി ഉദിച്ചത്.
കഴിഞ്ഞ 11 വർഷമായി നാട്ടാരും അധികൃതരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മണിയാശാൻ കൂടി ഉൾപ്പെട്ട മന്ത്രിതലസംഘത്തെ നിയോഗിക്കുക. നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിരുകൾ പുനർനിർണയിക്കണമെന്നുള്ളതാണ് പ്രധാന ആവശ്യം.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം എന്തായിരുന്നു?
കഴിഞ്ഞ മാർച്ചിൽ ഈ വിഷയങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഒരുയോഗം ചേർന്നിരുന്നു.അന്നെടുത്ത തീരുമാനങ്ങളിൽ ഒന്ന് ഇങ്ങനെയാണ്:
' നീലക്കുറിഞ്ഞി സങ്കേതം ആയി പ്രഖ്യാപിച്ച വിജ്ഞാപനത്തിൽ അതിരുകൾ നിർണയിച്ചതിലുള്ള അപാകതകൾ കാരണം, ജനവാസ കേന്ദ്രങ്ങൾ, പട്ടയഭൂമികൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ,ആരാധാനലായങ്ങൾ ശ്മശാനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെട്ടി്ട്ടുണ്ടെന്നും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി, കൊട്ടക്കമ്പൂർ വില്ലേജിലെ 58 ാം ബ്ലോക്കിലെയും, വട്ടവട വില്ലേജിലെ 62 ാം ബ്ലോക്കിലെയും പട്ടയഭൂമി ഒഴിച്ചുള്ള ഏകദേശം 3200 ഹെക്ടർ സ്ഥലത്ത് നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് വേണ്ടി 2006 ഒക്ടോബർ 6 ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം പൂർത്തിയാക്കി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സാങ്ച്വറിയുടെ അതിരുകൾ പുനർനിർണയിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതും അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.'
മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട്
ഇതിന് പിന്നാലെ മൂന്നാർ ലൈഫ് വാർഡൻ ഇടുക്കി ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.' പ്രാഥമിക പരിശോധനയിൽ ബ്ലോക്ക് നമ്പർ 58 ൽ കടവരിയിലുള്ള കമ്യൂണിറ്റി ഹാൾ ഒഴികെ സർക്കാർ സ്ഥാപനങ്ങളോ, ആരാധനാലയങ്ങളോ,ബാങ്കുകളോ വാണിജ്യ ്‌സഥാപനങ്ങളോ ഉൾപ്പെടുന്നില്ല.എന്നാൽ കൃഷിയിടങ്ങളും, ആളുകൾ താമസിക്കുന്ന വീടുകളും ഉണ്ട്.യൂക്കാലിപ്റ്റസ് ആണ് ആളുകൾ കൂടുതൽ നട്ടുപിടിപ്പിച്ചിട്ടുള്ളത്. കടവരി, തട്ടാപാറംഭാഗത്ത് പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്.
ചെക്ക് ഡാമുകളും ഉണ്ട്.ബ്ലോക്ക് നമ്പർ 62 ൽ ഇത്തരം സ്ഥാപനങ്ങൾ ഒന്നുമില്ലെന്നും, കൃഷിസ്ഥലങ്ങൾ മാത്രമേയുള്ളുവെന്നും മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ യോഗതീരുമാനത്തിൽ വിശദീകരിച്ചതുപോലെ ബ്ലോക്ക് 58 ലും വട്ടവടയിലെ 62 ലും സർക്കാർ സ്ഥാപനങ്ങളോ, ആരാധനാലയങ്ങളോ,ബാങ്കുകളോ വാണിജ്യ ്‌സഥാപനങ്ങളോ ഉൾപ്പെടുന്നില്ല എന്ന് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കുന്നത് ശ്രദ്ധിച്ചാൽ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടും.
കുറിഞ്ഞിമല സങ്കേതത്തിലെ റൈറ്റ്‌സ് സെറ്റിൽ ചെയ്തുകൊണ്ടും, പടിഞ്ഞാറ് അതിർത്തി നിർണയിച്ചുകൊണ്ടും സെറ്റിൽമെന്റ് ഓഫീസറായ സബ്കളക്ടർ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കണമെന്നും മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.കുറിഞ്ഞിമല സങ്കേതത്തിന്റെ പടിഞ്ഞാറ് അതിർത്തിയിൽ വനംവകുപ്പ് നിലവിൽ ജണ്ടകൾ കെട്ടിയും, ഫയർലൈൻ തെളിച്ചും സംരക്ഷിച്ചുവരുന്ന സ്ഥലങ്ങളെ അതിരുകളായി നിർണയിച്ച് അതിർത്തി പുനർനിർണയിക്കണമെന്നാണ് സർക്കാരിന് മുമ്പാകെ നിവേദനങ്ങൾ വന്നത്.
സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതിർത്തി പുനർനിർണയിക്കാമെന്നും 11 വർഷത്തെ തർക്കങ്ങൾക്ക് പരിഹാരം കാണാമെന്നും വൈൽഡ് വൈഫ് വാർഡൻ റിപ്പോർട്ടിൽ ഉപസംഹാരമായി പറയുന്നു.വനത്തിനും, പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കേണ്ട വൈൽഡ് ലൈഫ് വാർഡൻ അതിർത്തി പുനർനിർണയിച്ച് ഭൂമി വിട്ടുകൊടുക്കാമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കാട്ടി ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിശദീകരണം ചോദിച്ചുവെന്നും അറിയുന്നു.
സാധാരണക്കാരെ മുന്നിൽ നിർത്തി പ്രക്ഷോഭം
ഏതായാലും സാധാരണക്കാരെ മുൻനിർത്തി തർക്കവും പ്രക്ഷോഭവും ഇളക്കി വിട്ട് ജോയസ് ജോർജ് അടക്കമുള്ള ഉന്നതരുടെ കയ്യേറ്റ ഭൂമി രക്ഷിച്ചെടുക്കാനാണ് നീക്കം നടക്കുന്നതെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.11 വർഷത്തെ തർക്കം തീർക്കാൻ
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം വകുപ്പ് മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരാണ് ഇടുക്കിയിലേക്ക് പോകുന്നത്.
ജോയ്സ് ജോർജ്ജ് എംപിയുടേത് അടക്കമുള്ള കൈയേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെയാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയം ചർച്ചാ വിഷയമായത്. ഇടുക്കിയിൽ നിന്നുമുള്ള മന്ത്രി എം.എം മണിയാണ് ഇക്കാര്യം യോഗത്തിൽ ശക്തമായി ഉന്നയിച്ചത്.
2006 ൽ വിജ്ഞാപനം ചെയ്ത 3200 ഹെക്ടർ വരുന്ന കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് ശക്തമായി രംഗത്തെത്തിയത് പൊതുജനങ്ങളുമായി സംഘർഷത്തിന് കാരണമായിരുന്നു. വേണ്ടത്ര പരിശോധനകൾ ഇല്ലാതെയാണ് വിജ്ഞാപനം നടത്തിയതെന്നും സ്ഥലവാസികളെ പരിഗണിച്ചില്ലെന്നുമാണ് പ്രധാന ആരോപണം.എന്നാൽ, സിപിഐയെ ഒറ്റപ്പെടുത്താനും, കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്യാനുമാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് പ്രത്യാരോപണം.
ജോയ്‌സ് ജോർജിന്റെ ഭൂമിവിവാദം
കുറിഞ്ഞി സങ്കേതത്തിന്റെ അന്തിമ വിജ്ഞാപനം വരും മുമ്പ് ചെടികൾക്ക് തീയിട്ടും മറ്റും കയ്യേറ്റക്കാർ നീക്കങ്ങൾ നടത്തുവന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.ഇതിനിടെയാണ്, കൊട്ടക്കമ്പൂരിലെ ജോയ്സ് ജോർജിന്റെ ഭൂമി കയ്യേറ്റക്കേസിൽ വഴിത്തിരിവായി അപ്രത്യക്ഷമായ റീസർവേ ലാൻഡ് രജിസ്റ്റർ വീണ്ടെടുക്കാൻ കഴിഞ്ഞത്. ഈ ലാൻഡ് രജിസ്റ്റർ സർക്കാർ രേഖകളിൽ നിന്ന് എങ്ങനെ കാണാതായെന്ന് ഇനി അന്വേഷിക്കേണ്ടത്.
ലാൻഡ് രജിസ്റ്റർ തയ്യാറാക്കിയത് 1970 കളിലാണ്. രജിസ്റ്റർ പ്രകാരം എംപിയുടെ കുടുംബത്തിന്റെ കൈവശമുള്ള 20 ഏക്കർ ഭൂമി ബ്ലോക്ക് 58 ൽ പെടുന്നതാണ്. ബ്ലോക്ക് 58 ലെ മുഴുവൻ ഭൂമിയും തരിശുഭൂമിയിൽ പെടുന്നതാണ്. ഈ ഭൂമിയിൽ അവകാശമുന്നയിക്കാൻ ഒരുവ്യക്തിക്കും സാധിക്കില്ല.ജോയ്സ് ജോർജിന്റെ പിതാവ് ജോർജ് പാലിയത്ത് തടിയമ്പാടിന് മുക്ത്യാർ പ്രകാരം ഭൂമി കൈമാറ്റം ചെയ്ത എട്ട് ഉടമകൾ വ്യജമഹസർ ഉപയോഗിച്ചാണ് ഭൂമി കൈക്കലാക്കിയത്. ഈ ഭൂമി 1971 മുതൽ തങ്ങൾ കൈവശം വച്ചുവരുന്നതാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്.
എട്ട് ഭൂവുടമകൾ പട്ടയം കൈവശപ്പെടുത്തിയത് 2001 ലാണ്. ആ സമയത്ത് നിയമപ്രകാരം ചേരേണ്ട ലാൻഡ് അസൈന്മെന്റ് കമ്മിറ്റി വിളിച്ചിരുന്നില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. 1964 ലെ ലാൻഡ് അസൈന്മെന്റ് നിയമപ്രകാരമാണ് ഭൂമി പതിച്ച് നൽകാറുള്ളത്.1971 ഓഗസ്റ്റ് 1 ന് മുമ്പ് സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന വ്യക്തികളെ മാത്രമേ ഭൂമി പതിച്ച്് നൽകാൻ യോഗ്യരായി നിയമം കണക്കാക്കുന്നുള്ളു. ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ചേരാതെ ഭൂമി പതിച്ച് നൽകാൻ പാടില്ലെന്ന് നിയമത്തിൽ വ്യക്തമാക്കുകയും ചെയ്യുന്നു.
2001 സെപ്റ്റംബർ ഏഴിനാണ് എട്ട് അസൈന്മെന്റുകളും തയ്യാറാക്കിയത്. ഇതിന് ഒരു മാസത്തിന് ശേഷം ഒക്ടോബർ 23 ന് ഈ ഭൂമി ജോർജ് പാലിയത്തിന്റെ പേരിലേക്ക് മാറ്റി.ദേവികുളം സബ്രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത പവർ ഓഫ് അറ്റോർണികൾ വഴിയാണ് ഈ ഭൂമി കൈമാറിയത്. പിന്നീട് 2005 ൽ, ജോർജ് പാലിയത്ത് തന്റെ കുടുംബാംഗങ്ങളായ മേരിജോർജ് , ജോയ്സ് ജോർജ്, ജോർജ്ി ജോർജ് ,അപൂപ, ഡേവിസ്, രാജീവ് ജ്യോതിസ് എന്ന പേരിൽ വിൽപത്രം തയ്യാറാക്കി.
ദൃഷ്യാ ക്രമക്കേട് കണ്ടെത്തിയതോടെ, 2014 ൽ, മുൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യജിത്ത് രാജൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 2015 ഫെബ്രുവരിയിൽ, അഡീഷണൽ ചീപ് സെക്രട്ടറി നിവേദിത പി.ഹരൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ദേവികുളം താലൂക്കിലെ അഞ്ചനാട് ഭാഗത്തുള്ള അഞ്ചുവില്ലേജുകളിലെ എല്ലാ തണ്ടപ്പേരുകളും വിശദമായി പരിശോധിക്കാൻ ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് ദേവികുളം സബ്കളക്ടർ വിശദമായ പരിശോധന നടത്തി നടപടിയെടുത്തത്.
എന്നാൽ, ഇടുക്കി എംപി ജോയ്‌സ് ജോർജിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ആദ്യം മുതലേ് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും സ്വീകരിച്ചിരുന്നത്. നിയമസഭയിൽ, ജോയ്‌സ് ജോർജ് കൈവശം വച്ചിരിക്കുന്നത് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയാണെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ജോയ്‌സ് ജോർജിനെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചശേഷമാണ് ഇത്തരം ശ്രമങ്ങളെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.