- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊയ്തീനും ബിജുവും കമ്മട്ടിപ്പാടവുമുൾപ്പെടെ പത്ത് പുത്തൻ ചിത്രങ്ങളുമായി ഏഷ്യാനെറ്റ്; ചാർലിയും ആടുപുലിയാട്ടവും കസബയുമായി സൂര്യ; ജേക്കബിന്റെ സ്വർഗരാജ്യവും മഹേഷിന്റെ പ്രതികാരവുമായി മഴവിൽ മനോരമ; ഓണത്തിന് ചാനലുകളിൽ പുത്തൻപടങ്ങളുടെ വസന്തോത്സവം
തിരുവനന്തപുരം: കോടികൾ മുടക്കി സാറ്റലൈറ്റ് റൈറ്റ് നേടിയ വമ്പൻ ചിത്രങ്ങളുമായി മലയാളം ചാനലുകൾ ഓണാഘോഷത്തിന് ഒരുങ്ങുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് സമീപകാലത്ത് പുറത്തിറങ്ങിയ പുത്തൻ ചിത്രങ്ങൾതന്നെ ഇക്കുറി ഓണത്തിന് മിനി സ്‌ക്രീനുകളിൽ ചാനലുകളിൽ നിറയുമ്പോൾ കൂടുതൽ ജനപ്രിയ ചിത്രങ്ങളുമായി ഏഷ്യാനെറ്റാണ് മുൻപന്തിയിൽ. സൺനെറ്റ് വർക്കിന്റെ സൂര്യയാണ് സൂപ്പർഹിറ്റ് ചിത്രങ്ങളുമായി രണ്ടാംസ്ഥാനത്തെന്നു പറയാം. തിയേറ്ററുകളിൽ സൂപ്പർതാരങ്ങളുടേയും യുവതാരങ്ങളുടേയുമെല്ലാം പുത്തൻ പടങ്ങൾ റിലീസിനെത്തുമ്പോൾ അതേസമയം വീടുകളിലും അടുത്തകാലത്തിറങ്ങിയ പടങ്ങൾ സ്‌ക്രീനുകളിലെത്തുകയാണ്. ഓണത്തിനൊപ്പം ബക്രീദും വന്നെത്തുന്ന ഈവർഷത്തെ ആഘോഷകാലത്തിനായി പത്തിലധികം പുതുചിത്രങ്ങളാണ് ഏഷ്യാനെറ്റ് മിനിസ്‌ക്രീനിൽ എത്തിക്കുന്നത്. മോഹൻലാലിന്റെ തെലുങ്ക് ചിത്രം മനമന്ദയുടെ മലയാളം പതിപ്പ് വിസ്മയവും ഏഷ്യാനെറ്റിന്റെ പൊന്നോണം പ്രീമിയറിൽ ഇടംപിടിച്ചിട്ടുണ്ട്. ദുൽഖർ സൽമാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടമാണ് തിരുവോണ ദിനത്തിലെ ഹൈലൈറ്റ്.വിസി
തിരുവനന്തപുരം: കോടികൾ മുടക്കി സാറ്റലൈറ്റ് റൈറ്റ് നേടിയ വമ്പൻ ചിത്രങ്ങളുമായി മലയാളം ചാനലുകൾ ഓണാഘോഷത്തിന് ഒരുങ്ങുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് സമീപകാലത്ത് പുറത്തിറങ്ങിയ പുത്തൻ ചിത്രങ്ങൾതന്നെ ഇക്കുറി ഓണത്തിന് മിനി സ്‌ക്രീനുകളിൽ ചാനലുകളിൽ നിറയുമ്പോൾ കൂടുതൽ ജനപ്രിയ ചിത്രങ്ങളുമായി ഏഷ്യാനെറ്റാണ് മുൻപന്തിയിൽ.
സൺനെറ്റ് വർക്കിന്റെ സൂര്യയാണ് സൂപ്പർഹിറ്റ് ചിത്രങ്ങളുമായി രണ്ടാംസ്ഥാനത്തെന്നു പറയാം. തിയേറ്ററുകളിൽ സൂപ്പർതാരങ്ങളുടേയും യുവതാരങ്ങളുടേയുമെല്ലാം പുത്തൻ പടങ്ങൾ റിലീസിനെത്തുമ്പോൾ അതേസമയം വീടുകളിലും അടുത്തകാലത്തിറങ്ങിയ പടങ്ങൾ സ്‌ക്രീനുകളിലെത്തുകയാണ്.
ഓണത്തിനൊപ്പം ബക്രീദും വന്നെത്തുന്ന ഈവർഷത്തെ ആഘോഷകാലത്തിനായി പത്തിലധികം പുതുചിത്രങ്ങളാണ് ഏഷ്യാനെറ്റ് മിനിസ്‌ക്രീനിൽ എത്തിക്കുന്നത്. മോഹൻലാലിന്റെ തെലുങ്ക് ചിത്രം മനമന്ദയുടെ മലയാളം പതിപ്പ് വിസ്മയവും ഏഷ്യാനെറ്റിന്റെ പൊന്നോണം പ്രീമിയറിൽ ഇടംപിടിച്ചിട്ടുണ്ട്.
ദുൽഖർ സൽമാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടമാണ് തിരുവോണ ദിനത്തിലെ ഹൈലൈറ്റ്.വിസിഡി ഡിവിഡി വിൽപ്പനയിൽ റെക്കോർഡിട്ട പടമാണിത്. വിനായകൻ, മണികണ്ഠൻ എന്നീ താരങ്ങളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായിരുന്നു ഈ ചിത്രം.
ദുൽഖർ സൽമാനും സായ് പല്ലവിയും ഒരുമിച്ച സമീർ താഹിർ ചിത്രം കലി, പൃഥ്വിരാജിന്റെ കരിയറിലെ മികച്ച വിജയചിത്രമായ എന്ന് നിന്റെ മൊയ്തീൻ, നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു, മമ്മൂട്ടിയുടെ പത്തേമാരി, ദിലീപ് ചിത്രം ടു കൺട്രീസ്, അജുവർഗീസും ധ്യാൻ ശ്രീനിവാസനും ഉൾപ്പെടെ നിരവധി യുവതാരങ്ങൾ അണിനിരന്ന അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളും ഓണനാളുകളിൽ ഏഷ്യാനെറ്റ് വീടുകളിലെത്തിക്കും.
മമ്മൂട്ടി ചിത്രം കസബയാണ് ഇത്തവണ സൂര്യയുടെ ഓണം പ്രീമിയർ ചിത്രം. ഇപ്പോഴും ചില തിയറ്ററുകളിൽ പ്രദർശനം തുടരുന്ന കസബ ഓണനാളിൽ മിനിസ്‌ക്രീനിലേക്ക് മാറും. തിരുവോണ ദിനത്തിലാണ് സൂര്യാ ടിവി കസബ പ്രദർശിപ്പിക്കുന്നത്. കുറച്ചുകാലത്തിനുശേഷം സൂര്യ പ്രധാന ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയ സീസൺ കൂടിയാണ് ഇത്.
ദുൽഖറിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചാർലി, പൃഥ്വിരാജ് ചിത്രം പാവാട, ജയസൂര്യയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായ ഷാജഹാനും പരീക്കുട്ടിയും, ജയറാമിന്റെ ആടുപുലിയാട്ടം, പൃഥ്വിരാജിന്റെ ഡാർവിന്റെ പരിണാമം എന്നീ സിനിമകളും സൂര്യയിൽ ഓണക്കാല ആഘോഷത്തിനെത്തും.
നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം, ദിലീപിന്റെ വിഷു വിജയചിത്രമായ കിങ് ലയർ, വമ്പൻ ഹിറ്റായി മാറിയ ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരം എന്നിവയാണ് മഴവിൽ മനോരമയുടെ പ്രധാന ഓണം പ്രിമിയറുകൾ. മാധവൻ നായകനായ തമിഴ് ചിത്രം ഇരുദി സുട്രു, ബിജു മേനോന്റെ സോൾട്ട് മാംഗോ ട്രീ എന്നീ സിനിമകളുമാണ് മഴവിൽ മനോരമയുടെ ഓണച്ചിത്രങ്ങൾ.
ഏഷ്യാനെറ്റും കൈരളിയും സംയുക്തമായാണ് എന്ന് നിന്റെ മൊയ്തീൻ, പത്തേമാരി എന്നീ ചിത്രങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നത്. ഇതേ ചിത്രങ്ങൾ ഓണദിനങ്ങളിൽ കൈരളിയിലും സംപ്രേഷണം ചെയ്യും. റെക്കോർഡ് സാറ്റലൈറ്റ് അവകാശം നൽകി ഏഷ്യാനെറ്റും കൈരളിയും ചേർന്ന് സ്വന്തമാക്കിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 6 കോടി 87 ലക്ഷം നൽകിയാണ് സംപ്രേഷണാവകാശം നേടിയത്. മലയാളത്തിലെ ഏറ്റവും ഉയർന്ന റൈറ്റായിരുന്നു ഇത്.
കൈരളിക്ക് മാത്രമായി ഇക്കുറി പ്രിമിയറുകൾ ഇല്ലെങ്കിലും തമിഴ് ഡബ്ബിങ് ചിത്രങ്ങൾ ഓണക്കാലത്ത് എത്തും. മമ്മൂട്ടി ചിത്രം പത്തേമാരിയും, പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീനും തിരുവോണ നാളിലാണ് പ്രദർശിപ്പിക്കുക. വിജയ് ചിത്രം പുലി, ശിവകാർത്തികേയന്റെ രജനിമുരുഗൻ, അജിത്തിന്റെ വേതാളം എന്നീ സിനിമകളുടെ മലയാളം ഡബ്ബിങ് പതിപ്പുകളാണ് കൈരളിയുടെ ആകർഷണം. അമൃത, ഫ്ളാവേഴ്‌സ് ചാനലുകളുടെ സിനിമാ കാർഡുകൾ വരുംദിവസങ്ങളിൽ പുറത്തിറങ്ങും.