- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംസ്ഥാനത്ത് ഒൻപത് പേർക്കുകൂടി ഓമിക്രോൺ; രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത് എത്തിയ ആറുപേർക്കും തിരുവനന്തപുരത്ത് മൂന്നുപേർക്കും; രോഗബാധിതരുടെ എണ്ണം 24 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതു പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്തെത്തിയ ആറുപേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നുപേർക്കുമാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം 24 ആയി.
യു.കെയിൽനിന്നെത്തിയ 18-ഉം 47-ഉം വയസ്സുള്ള രണ്ടുപേർ, ടാൻസാനിയയിൽനിന്നെത്തിയ യുവതി (43), ആൺകുട്ടി (11), ഘാനയിൽനിന്നെത്തിയ യുവതി (44), അയർലാൻഡിൽനിന്നെത്തിയ യുവതി (26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.
നൈജീരിയയിൽനിന്ന് വന്ന ഭർത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഓമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.
ഡിസംബർ 18, 19 തീയതികളിൽ എറണാകുളം വിമാനത്താവളത്തിലെത്തിയ ആറുപേരും വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. അതിനാൽ അവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ പുറത്തുനിന്നുള്ളവരാരുമില്ല.
ഡിസംബർ പത്തിന് നൈജീരിയയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികൾക്ക് 17-ന് നടത്തിയ തുടർപരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കൾ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്.
ഡിസംബർ 18-ന് യു.കെയിൽനിന്നെത്തിയ 51-കാരിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ചു. അതിലാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ