- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ഫോണായി നോക്കിയ 215 വാങ്ങി ബാഗിൽ സൂക്ഷിക്കാം; 1800 രൂപ മുടക്കിയാൽ ഒരു മാസം ചാർജ് നിൽക്കുന്ന ഫോൺ വാങ്ങാം
സ്മാർട്ഫോണുകളെല്ലാം വലിയ സംഭവമാണ്. വിരൽ തുമ്പിൽ എപ്പോഴും ഇന്റർനെറ്റ്, സിനിമ, കിടിലൻ ഗെയിമുകൾ തുടങ്ങി എല്ലാം ലഭിക്കും. അറിയാത്ത സ്ഥലങ്ങളിൽ വഴികാണിക്കാൻ ജിപിഎസ് സംവിധാനമടക്കം എല്ലാമുണ്ട്. പക്ഷേ ബാറ്ററി തീർന്നാൽ എല്ലാം തീർന്നില്ലെ. മറ്റൊരാളെ വിളിക്കാൻ നമ്പർ പോലും പിന്നെ എടുക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിലാണ് സാധാരണ ഫീച്ചർ ഫോണു
സ്മാർട്ഫോണുകളെല്ലാം വലിയ സംഭവമാണ്. വിരൽ തുമ്പിൽ എപ്പോഴും ഇന്റർനെറ്റ്, സിനിമ, കിടിലൻ ഗെയിമുകൾ തുടങ്ങി എല്ലാം ലഭിക്കും. അറിയാത്ത സ്ഥലങ്ങളിൽ വഴികാണിക്കാൻ ജിപിഎസ് സംവിധാനമടക്കം എല്ലാമുണ്ട്. പക്ഷേ ബാറ്ററി തീർന്നാൽ എല്ലാം തീർന്നില്ലെ. മറ്റൊരാളെ വിളിക്കാൻ നമ്പർ പോലും പിന്നെ എടുക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിലാണ് സാധാരണ ഫീച്ചർ ഫോണുകളുടെ വില എത്രയാണെന്ന് നാം അറിയുക. ഇക്കൂട്ടത്തിലേക്കിതാ പുതിയൊരു താരം. പഴയൊരു പ്രതാപ കാലത്തിന്റെ പൊലിമയിൽ ഒരു കാലത്ത് വിപണി അടക്കിവാണ നോക്കിയ തന്നെയാണ് ആ താരം. സ്മാർട്ഫോണല്ലെങ്കിലും സ്മാർട്ടായ ഒരു പെർഫെക്ട് സെക്കൻഡ് ഫോൺ ആണ് മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിച്ച നോക്കിയ 215. ദിവസങ്ങളോളം നീളുന്ന ബാറ്ററി ചാർജാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വിലയിട്ടിരിക്കുന്നത് 29 ഡോളറാണ്. ഏതാണ്ട് 1800 രൂപയോളം വരും.
ഇന്റർനെറ്റ് ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ തങ്ങളുടെ എൻട്രി ലെവൽ ഫോൺ എന്നാണ് മൈക്രോസോഫ്റ്റ് ഈ നോക്കിയ ഫോണിനെ വിശേഷിപ്പിക്കുന്നത്. മാസങ്ങൾക്കം ഈ ഫോൺ വിപണിയിലെത്തും. ഫേസ്ബുക്ക്, ട്വിറ്റർ, വെബ് ബ്രൗസർ എന്നീ ആപ്പുകൽ പ്രിഇൻസ്റ്റോൾഡ് ആയി ഫോണിലുണ്ട്. കൂടാതെ എം പി ത്രി പ്ലെയർ, എഫ് എം റേഡിയോ തുടങ്ങിയവയുമുണ്ട്. എൻട്രി ലെവൽ ആയതു കൊണ്ടു തന്നെ ത്രീ ജി സൗകര്യം പ്രതീക്ഷിക്കേണ്ടതില്ല. ഒരു സിം, ഇരട്ട സിം വകഭേദങ്ങളുണ്ട്. എടുത്തു പറയേണ്ട ഏറ്റവും വലിയ സവിശേഷത സ്റ്റാൻഡ് ബൈ മോദിൽ 29 ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററി ചാർജാണ്. ഇരട്ട സിം ഫോണിൽ കമ്പനി പറയുന്നത് 21 ദിവസവും. ബ്ലൂടൂത്ത് വഴി ഹെഡ്സെറ്റുമായോ സ്പീക്കറുമായോ ബന്ധിപ്പിക്കുകയുമാകാം.
നോക്കിയയുടെ സ്ലാം ടെക്നോളജി അടിസ്ഥാനമാക്കിയുള്ളതാണീ ഫോൺ. സ്ലാം എനേബ്ൾഡ് ഫോണുകൾ വഴി വേഗത്തിൽ ഫയൽ കൈമാറ്റവും നടക്കും. ഗ്രീൻ, ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ ഏപ്രിലിനു മുമ്പായി ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യുറോപ്പിലുമായിരിക്കും ഫോണ് ആദ്യം വിപണിയിലെത്തുക. എന്ന് യുഎസ് വിപണിയിലെത്തുമെന്ന് പക്ഷേ കമ്പനി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷമാണ് നോക്കിയ എന്ന ബ്രാൻഡ് നെയിം സ്മാർട്ഫോണുകളിൽ നിന്നും മൈക്രോസോഫ്റ്റ് മാറ്റി പകരം ലൂമിയ എന്നാക്കിയത്.