- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂ ഓക്‌വിൽ ആശുപത്രി ധനശേഖരണത്തിന് മലയാളികളും: പൂർണ പിന്തുണ ഉറപ്പാക്കി ഹാൾട്ടൺ മലയാളീസ് അസോസിയേഷൻ
ടൊറന്റോ: അത്യാധുനിക ചികിൽസാ സംവിധാനങ്ങൾ ഒരുക്കുന്ന ന്യൂ ഓക് വിൽ ഹോസ്പിറ്റലിന്റെ വികസനത്തിൽ മലയാളികളും കൈകോർക്കുന്നു. ഇവിടെ മികച്ച ചികിൽസാ സംവിധാനങ്ങളും യന്ത്രോപകരണങ്ങളും മറ്റും ഉറപ്പാക്കുന്നതിനായി ഓക് വിൽ ഹോസ്പിറ്റൽ ഫൗണ്ടേഷൻ ഒരുക്കുന്ന ധനശേഖരണ യജ്ഞത്തിൽ മലയാളികളെ പങ്കാളികളാക്കാൻ ഹാൾട്ടൺ മലയാളീസ് അസോസിയേഷനാണ് മുന്നിട്ടിറ
ടൊറന്റോ: അത്യാധുനിക ചികിൽസാ സംവിധാനങ്ങൾ ഒരുക്കുന്ന ന്യൂ ഓക് വിൽ ഹോസ്പിറ്റലിന്റെ വികസനത്തിൽ മലയാളികളും കൈകോർക്കുന്നു. ഇവിടെ മികച്ച ചികിൽസാ സംവിധാനങ്ങളും യന്ത്രോപകരണങ്ങളും മറ്റും ഉറപ്പാക്കുന്നതിനായി ഓക് വിൽ ഹോസ്പിറ്റൽ ഫൗണ്ടേഷൻ ഒരുക്കുന്ന ധനശേഖരണ യജ്ഞത്തിൽ മലയാളികളെ പങ്കാളികളാക്കാൻ ഹാൾട്ടൺ മലയാളീസ് അസോസിയേഷനാണ് മുന്നിട്ടിറങ്ങുന്നത്.
ഓഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകുന്ന ആശുപത്രി ഡിസംബറിൽ പ്രവർത്തനം ആരംഭിക്കം. 60 മില്യൻ ഡോളർ സമാഹരിക്കാനുള്ള ഫൗണ്ടേഷന്റെ യജ്ഞവുമായി സഹകരിക്കുന്നതിലൂടെ ഇവിടെയുള്ള മലയാളി സമൂഹത്തിന് കൂടുതൽ സാമൂഹിക അംഗീകാരം ലഭിക്കുമെന്നും, ഓക്‌വില്ലിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്കും ആശുപത്രിയുടെ സേവനം ഉപകരിക്കുമെന്നും പ്രസിഡന്റ് ബിൻസ് മണ്ഡപവും സെക്രട്ടറി ശിവ ചാക്കോളിയും ചൂണ്ടിക്കാട്ടി. മെഡിക്കൽ പ്രഫഷനലുകൾക്കും യുവാക്കൾക്കും തൊഴിൽ, വോളന്റിയറിങ് അവസരങ്ങളും ലഭിക്കും. ചാരിറ്റിക്കായി ഇക്കുറി മാറ്റിവയ്ക്കുന്ന തുകയുടെ ഒരു ഭാഗം ഈ ഉദ്യമത്തിനായി വിനിയോഗിക്കാൻ സന്മസ് കാണിക്കണമെന്ന് അഭ്യർത്ഥിച്ച ഭാരവാഹികൾ, സംഭാവനകൾക്ക് ഓക് വിൽ ഹോസ്പിറ്റൽ ഫൗണ്ടേഷന്റെ ടാക്‌സ് റസീറ്റ് ലഭിക്കുമെന്നും വ്യക്തമാക്കി.
ഡയഗ്‌നോസ്റ്റിക് ഇമേജിങ് ഉൾപ്പെടെ അത്യാധുനിക ചികിൽസാ സംവിധാനങ്ങളും ഉപകരണങ്ങളും ഉറപ്പാക്കുന്ന ആശുപത്രിയിൽ, അണുബാധയും മറ്റും തടയുന്നതു ലക്ഷ്യമിട്ട് രോഗികളിൽ ഭൂരിഭാഗത്തെയും സിംഗിൾ റൂമുകളിലാണ് പ്രവേശിപ്പിക്കുന്നതെന്നതും പ്രത്യേകതയാണ്. അർബുദത്തിനുൾപ്പെടെ മികച്ച ചികിൽസയും പരിചരണവുമാണ് ഇവിടെ ലഭ്യമാക്കുക. ഈ യജ്ഞത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്കായി ഓക്‌വിൽ ഹോസ്പിറ്റൽ ഫൗണ്ടേഷൻ വെബ്‌സൈറ്റിൽ ഹാൾട്ടൺ മലയാളീസ് അസോസിയേഷൻ പ്രത്യേക പേജ് തയാറാക്കിയിട്ടുണ്ട്. ലിങ്ക്: http://ohf.akaraisin.com/ohfpersonalfundraisingpages/malayalees വിശദവിവരങ്ങൾക്ക് പ്രസിഡന്റ് ബിൻസ് മണ്ഡപം (2892087614) , സെക്രട്ടറി ശിവ ചാക്കോളി (6474631711), ട്രഷറർ സജീവ് കോടോത്ത് (9057302778), കമ്മിറ്റിയംഗം അലക്‌സ് ജോർജ് (9052205588) എന്നിവരുമായും ബന്ധപ്പെടാം. അസോസിയേഷന്റെ ഫേസ്‌ബുക്ക് പേജിലും വിവരങ്ങൾ ലഭ്യമാണ് www.facebook.com/HaltonMalayalees. ഇമെയിൽ: haltonmalayalees@gmail.com