വിയന്ന: ഓസ്ട്രിയൻ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ 2015 പ്രവർത്തന വർഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ടോമി പീടികപറമ്പിൽ പ്രസിഡന്റായും, മേരി പാലച്ചേരിൽ വൈസ് പ്രസിഡന്റായും ലില്ലി മാക്കിൽ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അനില പുത്തൻപുരയ്ക്കലും, ജിനി തറമംഗലത്തിൽ ട്രഷററായും നിയമിതരായി. യുറോപ്യൻ ക്‌നാനായ ഫെഡറേഷൻ പ്രതിനിധിയായി ബെന്നി മാളേക്കലും തിരഞ്ഞെടുക്കപ്പെട്ടു.

ടിജി കോയിതറ, സിറിൽ ഓണിശ്ശേരിൽ, പയസ് കടുന്തനാംകുഴിയിൽ, ജെയിസൺ വെള്ളാംകുളം, ജസ്റ്റിൻ ആറുമാനതറയിൽ, ജോമോൻ പണിക്കപറമ്പിൽ, ജോബി പണിക്കപറമ്പിൽ, ജോസ് വിളങ്ങാട്ടുശ്ശേരിൽ എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. ജോയിസ് കടുന്തനാംകുഴിയിൽ, മിനു, റെനു മാക്കിൽ, ജാസ്മിൻ പാലച്ചേരിൽ, അജിത് പുത്തൻപുരയ്ക്കൽ, നവ്യ, നവീന വിളങ്ങാട്ടുശ്ശേരിൽ, ഡേവിഡ് വെള്ളാംകുളം, ഫെമിയ പീടികപറമ്പിൽ എന്നിവർ യൂത്ത് കോർഡിനേറ്റർമാരായും നിയമിതരായി.

തോമസ് പടിഞ്ഞാറെക്കാല എക്‌സ് ഒഫിഷിയോയും സ്റ്റിഫൻ പുത്തൻപുരയിൽ കോർമഠം, കുര്യാക്കോസ് പാലച്ചേരിൽ എന്നിവർ ഓഡിറ്റർമാരുമാണ്. ജനുവരി 31ന് ചേർന്ന ജനറൽ ബോഡിയിൽ വച്ച്, മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്ത ഓസ്ട്രിയയിലെ ക്‌നാനായ സമൂഹത്തിന് വെഞ്ചെരിച്ചു നൽകിയ മാതാവിന്റെ തിരുസ്വരൂപം സ്വീകരിച്ച്, ഫാ. ജോമോൻ ചേറോലിക്കൽ ചൊല്ലികൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി പുതിയ കമ്മിറ്റി അധികാരം ഏറ്റെടുത്തു.  യുവജനങ്ങൾക്ക് ക്‌നാനായ തനിമയിലും വിശ്വാസ നിറവിലും, കുടുംബ ബന്ധബോധ്യങ്ങളിലും വളരാൻ വേണ്ട രീതിയിൽ ക്‌നാനായ കാത്തലിക്ക് യുത്ത് ലീഗ് ശക്തിപ്പെടുത്തുമെന്ന് അധികാരമേറ്റ ശേഷം പ്രസിഡന്റ് ടോമി പീടികപറമ്പിൽ പ്രസംഗത്തിൽ പറഞ്ഞു.