കോർക്ക്: അയർലണ്ടിലെ കോർക്ക് ക്‌നാനായ കാത്തോലിക് അസോസിയേഷൻ എട്ടാമത് വാർഷീക പൊതുയോഗം കോർക്ക് സിൽവർ സ്പ്രിങ് മോറാൻ ഹോട്ടൽ വച്ച് നടത്തുകയുണ്ടായി. പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മാളിയേക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രാത്ഥന ഗാനത്തോടുകൂടി ആരംഭിച്ചു.  പൂജാ അഞ്ചു പച്ചികര സ്വാഗതം ആശംസിക്കുകയും തുടർന്ന്  ഷാജു കുര്യാക്കോസ് പുളിംതോട്ടിയിൽ വാർഷീക റിപ്പോർട്ട് അവതിരിപ്പിക്കുകയും, തോമസ് മാത്യു കരുനാട്ടു വാർഷീക കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് 2015-2016 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി.

സാബു കുര്യൻ  കണ്ടത്തിൽ  കൈപ്പുഴ പ്രസിഡന്റായും ഷാജു കുര്യാക്കോസ് പുളിംതോട്ടിയിൽ ഉഴവൂർ ജനറൽ സെക്രടറിയായും, ജോമോൻ എം. യൂ. മറ്റത്തിൽ മള്ളൂശ്ശേരി ട്രഷറർറായും, സാലി ജെയിംസ് ഒഴുകയിൽ പുന്നത്തറ ജോയിന്റ് സെക്രട്ടറിയായും, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി  ജോസ്. പി.  കുര്യൻ പാണ്ടവത്ത് ഏറ്റുമാനൂർ,  അഞ്ചു ജോർജ് പച്ചീകര ചുങ്കം,  ഫിലിപ്പ് ജോസഫ് മാളിയേക്കൽ നീണ്ടൂർ, തോമസ് ചാക്കോ ഫേനക്കര കളപുരക്കൾ കോതനല്ലൂർ,  തോമസ് മാത്യു കരുനാട്ട് പുന്നത്തറ എന്നിവരെ തെരഞ്ഞെടുക്കുകയുണ്ടായി. നിയുക്ത പ്രസിഡന്റ് സാബു കുര്യൻ എല്ലാവരെയും അഭിസംബോധന ചെയ്തു സംസാരിക്കുകയും, കത്തോലിക്കാ വിശ്വാസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ക്‌നാനായ തനിമയും ഒരുമയും കാത്തുസൂക്ഷിക്കുന്ന കോർക്കിലെ ക്‌നാനായ കാത്തലിക് അസ്സോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെയും മുതുർന്നവരുടെയും കലാപരിപാടികൾക്കു ശേഷം, സ്‌നേഹവിരുന്നോടുകൂടി യോഗം അവസാനിച്ചു.