കോർക്ക്: വിൽട്ടൺ സെന്റ് ജോസഫ്‌സ് പള്ളിയിൽ വച്ച്  വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ചാപ്ലിൻ ഫാ. ഫ്രാൻസിസ് നീലങ്കാവിലിന്റെ നേതൃത്വത്തിൽ ചേർന്ന പൊതുയോഗത്തിൽ കോർക്ക് സീറോ മലബാർ സഭയുടെ 2015 വർഷത്തെ കൈക്കാരന്മാരായി മെക്കാട്ടുകുളം ജോസ് ടോണി, ആക്കാൻതിരിയിൽ വർഗ്ഗീസ് അനിൽ, ഉറുമ്പിൽ ജോസഫ് ജിനോ എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി.  വിൽട്ടൺ സെന്റ് ജോസഫ്‌സ് പള്ളിയിലെ വിശുദ്ധ കുർബ്ബാന മദ്ധ്യേ പുതിയ കൈക്കാരന്മാർ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത് യോഗപുസ്തകത്തിൽ ഒപ്പുവച്ചു.

സ്ഥാനം ഒഴിഞ്ഞ മുൻകൈക്കാരന്മാരായ ചാത്തൻ മഠത്തിൽ മനോജ് വർഗ്ഗീസ്, ചാലയ്ക്കൽ ജോയി സജോഷ്, മെക്കാട്ടുകുളം ജോസ് ടോണി എന്നിവർ ചെയ്ത സേവനങ്ങൾക്ക് കോർക്ക് സീറോമലബാർ സഭയ്ക്കുവേണ്ടി ചാപ്ലിൻ ഫാ. ഫ്രാൻസിസ് നീലങ്കാവിൽ പ്രത്യേകം നന്ദി അറിയിച്ചു. 2015 ലെ ആദ്യനാലു മാസത്തേയ്ക്കാള്ള നടത്തു കൈക്കാരനായി അനിൽ വർഗ്ഗീസ് ചുമതലയേറ്റു.