- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സിന് പുതിയ സാരഥികൾ
ന്യൂയോർക്ക്: മലയാളി സംരംഭകരുടെ കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സിന്റെ 2015- 2017 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രസിഡന്റ് മാധവൻനായർ (എംബിഎൻ ഇൻഷൂറൻസ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് പ്രസിഡന്റ്) , വൈസ്പ്രസിഡന്റ് ജോർജ് കുട്ടി (റിയാൽറ്റർ), സെക്രട്ടറി വിൻസന്റ് സിറിയക് (മോർട്ട്‌ഗേജ്
ന്യൂയോർക്ക്: മലയാളി സംരംഭകരുടെ കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സിന്റെ 2015- 2017 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രസിഡന്റ് മാധവൻനായർ (എംബിഎൻ ഇൻഷൂറൻസ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് പ്രസിഡന്റ്) , വൈസ്പ്രസിഡന്റ് ജോർജ് കുട്ടി (റിയാൽറ്റർ), സെക്രട്ടറി വിൻസന്റ് സിറിയക് (മോർട്ട്‌ഗേജ് കൺസൾട്ടന്റ്), ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം (റിയാൽറ്റർ), ട്രഷറർ കോശി ഉമ്മൻ (മൊർട്ട് ഗേജ് ബിസിനസ് ), ജോയിന്റ് ട്രഷറർ സുധാകർ മേനോൻ (ഫിൻഷ്യൽ സർവീസസ്).
ക്യൂൻസ് വില്ലേജിലെ രാജധാനി ഇന്ത്യൻ റസ്‌റ്റോറന്റിൽ ഡിസംബർ 18 നു നടന്ന തെരഞ്ഞെടുപ്പിനും പൊതുയോഗത്തിനും സെക്രട്ടറി ജിൻസ്‌മോൻ പി. സക്കറിയ നേതൃത്വം നൽകി. പ്രസിഡന്റ് റോയി എണ്ണശേരിയിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾക്ക് നൽകിയ സഹകരണത്തിന് പ്രസിഡന്റും സെക്രട്ടറിയും എല്ലാവരോടും നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ ഫെബ്രുവരിയിൽ സ്ഥാനമേൽക്കും.



