- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ; റോയി മേപ്രാൽ പ്രസിഡന്റ്, നിബു വെള്ളവന്താനം സെക്രട്ടറി
ഡാളസ്സ്: അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമുള്ള്ള പെന്തക്കോസ് ത് എഴുത്തുകാരുടെയും വാർത്താമാദ്ധ്യമ പ്രവർത്തകരുടെയും പൊതു ഐക്യ വേദിയായ കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം (കെ.പി.ഡബ്ല്യു. എഫ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 30 മുതൽ ജൂലൈ 3 വരെ ഡാളസിൽ വച്ച് നടത്തപ്പെട്ട 34 മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിനോടനുബദ്ധിച്ച് ചേർന്ന കെ.പി.ഡബ്ലൂ.ഏഫ് വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികൾ: പ്രസിഡന്റ് റോയി മേപ്രാൽ, വൈസ് പ്രസിഡന്റ്: രാജൻ ആര്യപ്പള്ളിൽ, സെക്രട്ടറി: നിബു വെള്ളവന്താനം, ജോ.സെക്രട്ടറി: പാസ്റ്റർ സ്റ്റാൻലി ജോസഫ്, ട്രഷറാർ: ജോയിസ് പി. മാത്യൂസ്, ലേഡീസ് കോർഡിനേറ്റർ: മേരി ജോസഫ്. പാസ്റ്റർ ബാബു തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കെ.പി. ഡബ്യു. എഫ് അവാർഡ് ജേതാക്കൾക്ക് പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു. കേരള എക്സ്‌പ്രസ്സ് ചീഫ് എഡിറ്റർ കെ.എം. ഈപ്പൻ, കെ.എൻ റസ്സൽ, സി. വി. മാത്യൂ, അച്ചൻകുഞ്ഞ് ഇലന്തൂർ, എസ്. പി ജെയിംസ്, ഉമ്മൻ എബനേസർ, സാം മാത്യൂ, പാസ്റ്റർമാരായ ബിനു ജോൺ, വി
ഡാളസ്സ്: അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമുള്ള്ള പെന്തക്കോസ് ത് എഴുത്തുകാരുടെയും വാർത്താമാദ്ധ്യമ പ്രവർത്തകരുടെയും പൊതു ഐക്യ വേദിയായ കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം (കെ.പി.ഡബ്ല്യു. എഫ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജൂൺ 30 മുതൽ ജൂലൈ 3 വരെ ഡാളസിൽ വച്ച് നടത്തപ്പെട്ട 34 മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിനോടനുബദ്ധിച്ച് ചേർന്ന കെ.പി.ഡബ്ലൂ.ഏഫ് വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികൾ: പ്രസിഡന്റ് റോയി മേപ്രാൽ, വൈസ് പ്രസിഡന്റ്: രാജൻ ആര്യപ്പള്ളിൽ, സെക്രട്ടറി: നിബു വെള്ളവന്താനം, ജോ.സെക്രട്ടറി: പാസ്റ്റർ സ്റ്റാൻലി ജോസഫ്, ട്രഷറാർ: ജോയിസ് പി. മാത്യൂസ്, ലേഡീസ് കോർഡിനേറ്റർ: മേരി ജോസഫ്.
പാസ്റ്റർ ബാബു തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കെ.പി. ഡബ്യു. എഫ് അവാർഡ് ജേതാക്കൾക്ക് പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു.
കേരള എക്സ്‌പ്രസ്സ് ചീഫ് എഡിറ്റർ കെ.എം. ഈപ്പൻ, കെ.എൻ റസ്സൽ, സി. വി. മാത്യൂ, അച്ചൻകുഞ്ഞ് ഇലന്തൂർ, എസ്. പി ജെയിംസ്, ഉമ്മൻ എബനേസർ, സാം മാത്യൂ, പാസ്റ്റർമാരായ ബിനു ജോൺ, വി.പി. ജോസ്, ജെയ്‌സ് പാണ്ടൺനാ ട്, ഷൈജു തോമസ്, ബോബൻ ക്ലീറ്റസ്, കെ.ജി ശമുവേൽ, പി.വൈ.പി.എ സംസ്ഥാന പ്രസിഡന്റ് സുധി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. സിസ്റ്റർ ഷേർളി ചാക്കോ സ്വാഗതവും, ബ്രദർ രാജൻ ആര്യപ്പള്ളി നന്ദിയും പറഞ്ഞു.



