- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എച്ച്.എൻ.എയ്ക്ക് പുതിയ ഭരണസമിതി
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതിയ ഭരണനേതൃത്വം. ഡാലസിൽ വച്ചു നടന്ന ഹിന്ദു സംഗമത്തോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ സാരഥികളെ ഐക്യണ്‌ഠ്യേന തെരഞ്ഞെടുത്തത്. അടുത്ത ഹിന്ദു സംഗമം ഡിട്രോയിറ്റിൽ വച്ചു നടത്താൻ യോഗം തീരുമാനിച്ചു. ഡിട്രോയിറ്റിൽ നിന്നുള്ള സുരേന്ദ്രൻ നായരാണ് പുതിയ പ്രസിഡന്റ്. കേരള സർക്ക
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതിയ ഭരണനേതൃത്വം. ഡാലസിൽ വച്ചു നടന്ന ഹിന്ദു സംഗമത്തോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ സാരഥികളെ ഐക്യണ്‌ഠ്യേന തെരഞ്ഞെടുത്തത്. അടുത്ത ഹിന്ദു സംഗമം ഡിട്രോയിറ്റിൽ വച്ചു നടത്താൻ യോഗം തീരുമാനിച്ചു.
ഡിട്രോയിറ്റിൽ നിന്നുള്ള സുരേന്ദ്രൻ നായരാണ് പുതിയ പ്രസിഡന്റ്. കേരള സർക്കാരിൽ സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം കേരള വിദ്യാർത്ഥി-യുവജന രാഷ്ട്രീയ, സാമുദായിക-സാംസ്‌കാരിക രംഗങ്ങളിൽ കഴിഞ്ഞ എഴുപതുകളിൽ നിറസാന്നിധ്യമായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അമേരിക്കയിലെ വിവിധ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളിലും, മലയാളി സംഗമവേദികളിലും പ്രവർത്തിച്ചുവരുന്നു. കെ.എച്ച്.എൻ.എ മിഷിഗൺ പ്രസിഡന്റ്, റീജിയണൽ കോർഡിനേറ്റർ, ഡയറക്ടർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്.
ലോസ് ആഞ്ചലസിലെ വിവിധ ഭാരതീയ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായ വിനോദ് ബാഹുലേയനാണ് വൈസ് പ്രസിഡന്റ്. കാലിഫോർണിയയിലെ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന എസ്.ഡി.എം കാൻസർ റിലീഫ് ഫണ്ട് ഡയറക്ടറായി പ്രവർത്തിക്കുന്ന വിനോദ് ലോസ്ആഞ്ചലസ് ഹിന്ദു മലയാളി അസോസിയേഷൻ സെക്രട്ടറി, കെ.എച്ച്.എൻ.എ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം മികച്ച സംഘടനാ പ്രവർത്തനം നടത്തിയിട്ടുണ്ട്.
പ്രശസ്തമായ വെയിൽസ് സർവകലാശാലയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി സാങ്കേതിക സേവന രംഗത്തു പ്രവർത്തിച്ചുവരുന്ന രാജേഷ് കുട്ടിയാണ് ജനറൽ സെക്രട്ടറി. പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം പ്രവർത്തിച്ചുവരുന്നു. മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് മിഷിഗൺ സ്റ്റേറ്റിൽ നിന്നും, കാന്റൻ സിറ്റിയിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2012 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേന്ദ്ര നിരീക്ഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ വൈൻ കൗണ്ടി മീഡിയേഷൻ സെന്റർ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു. കൂടാതെ കഴിഞ്ഞ രണ്ടുവർഷമായി കെ.എച്ച്.എൻ.എ ഡയറക്ടർ ബോർഡ് അംഗവുമാണ്.
വിവര സാങ്കേതിക രംഗത്ത് മാനേജരായി സേവനം അനുഷ്ഠിക്കുന്ന കൃഷ്ണരാജ് മോഹൻ (ന്യൂയോർക്ക്) ആണ് ജോയിന്റ് സെക്രട്ടറി. ഒരു ദശാബ്ദമായി ഹൈന്ദവ നവോത്ഥാനത്തിനായി വിവിധ സംഘടനകളുമായി ചേർന്ന് ശാസ്ത്ര സ്വാധ്യായത്തിലൂടെ ഹിന്ദു സംസ്‌കാരം പ്രചരിപ്പിക്കുന്ന സജീവ പ്രവർത്തകനാണ്.
ഡിട്രോയിറ്റിൽ നിന്നുള്ള അനിൽ കോലോത്താണ് ട്രഷറർ. കണ്ണൂർ സ്വദേശിയായ അനിൽ പ്രമുഖമായ കമ്പനിയിൽ സാമ്പത്തികകാര്യ വിദഗ്ധനായി ജോലി നോക്കുന്നതോടൊപ്പം മിഷിഗണിലെ ഹൈന്ദവ കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും, കെ.എച്ച്.എൻ.എ മിഷിഗണിന്റെ ദീർഘകാല സെക്രട്ടറിയുമായിരുന്നു.
ഷിക്കാഗോയിൽ നിന്നുള്ള രഘുനാഥൻ നായരാണ് ജോയിന്റ് ട്രഷറർ. ഗീതാമണ്ഡലത്തിന്റെ സജീവ പ്രവർത്തകൻ, മുൻ കമ്മിറ്റിയംഗം, ഷിക്കാഗോ ഓംകാരം ഗ്രൂപ്പിന്റെ സ്ഥാപകാംഗം, ഭജന, ചെണ്ടമേളം, പഞ്ചവാദ്യം എന്നിവയിൽ അഗ്രഗണ്യൻ, കൂടാതെ ഹൈന്ദവധർമ്മ പ്രചാരണങ്ങളിൽ മുമ്പന്തിയിൽ നിന്നു പ്രവർത്തിക്കുന്നതോടൊപ്പം നായർ അസോസിയേഷന്റെ കമ്മിറ്റിയംഗം കൂടിയാണ്.
കൂടാതെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഡയറക്ടർ ബോർഡിലേക്ക് അരവിന്ദ് പിള്ള (ഷിക്കാഗോ), വി. ഗോപാലകൃഷ്ണൻ (ഷിക്കാഗോ), പരമേശ്വരൻ നായർ (ഒഹായോ), സുധീർ പ്രയാഗ (മിസൂറി), ബാഹുലേയൻ രാഘവൻ (ന്യൂയോർക്ക്), വിനോദ് വരാപ്രവൻ (കാനഡ), മനോജ് കൈപ്പള്ളി (ന്യൂജേഴ്‌സി), രഞ്ജിത്ത് നായർ (ഹൂസ്റ്റൺ), ഉണ്ണികൃഷ്ണൻ (ഫ്‌ളോറിഡ), സനൽ ഗോപി (വാഷിങ്ടൺ ഡി.സി), മുരളി കൃഷ്ണൻ (ഫിലാഡൽഫിയ), സ്മിതാ മോഹൻ (ന്യൂയോർക്ക്), ഗോപൻ നായർ (സൗത്ത് ഫ്‌ളോറിഡ), പ്രമോദ് നായർ (ഡാളസ്), ടി.എൻ. നായർ (ഡാളസ്) എന്നിവരേയും ട്രസ്റ്റി ബോർഡിലേക്ക് അജിത് നായർ (ഹൂസ്റ്റൺ), ശിവൻ മുഹമ്മ (ഷിക്കാഗോ), പ്രസന്നൻ പിള്ള (ഷിക്കാഗോ), സതി നായർ (ഡിട്രോയിറ്റ്), മധുപിള്ള (ന്യൂയോർക്ക്), രതീഷ് നായർ (വാഷിങ്ടൺ ഡി.സി), ഷിബു ദിവാകരൻ (ന്യൂയോർക്ക്), സുരേഷ് നായർ (ഫ്‌ളോറിഡ), വിനോദ് കെയാർകെ (ന്യൂയോർക്ക്), രേഖാ മേനോൻ (ന്യൂജേഴ്‌സി), അരുൺ രഘു (വാഷിങ്ടൺ ഡിസി), ഗണേശ് നായർ (ന്യൂയോർക്ക്), സുധാ കർത്താ (ഫിലാഡൽഫിയ), രാധാകൃഷ്ണൻ (ഡിട്രോയിറ്റ്), ജയകൃഷ്ണൻ (കാലിഫോർണിയ) എന്നിവരേയും തെരഞ്ഞെടുത്തു. സതീശൻ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.