- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിനു പുതിയ സാരഥികൾ
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ വാർഷിക പൊതുയോഗം താല എയില്‌സ്ബാറിയിലുള്ള സെന്റ് മാർട്ടിൻ ഡി പോറസ് നാഷണൽ സ്‌കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് സിനോ തുരുത്തേൻ അദ്ധൃക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജോബി സ്‌കറിയ മുൻ വർഷത്തെ പ്രവര്ത്തുന റിപ്പോർട്ടും വരവ് ചെലവ് കണക്കുകൾ ട്രെഷറർ പ്രിൻസ് ജോസും അ
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ വാർഷിക പൊതുയോഗം താല എയില്‌സ്ബാറിയിലുള്ള സെന്റ് മാർട്ടിൻ ഡി പോറസ് നാഷണൽ സ്‌കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് സിനോ തുരുത്തേൻ അദ്ധൃക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജോബി സ്‌കറിയ മുൻ വർഷത്തെ പ്രവര്ത്തുന റിപ്പോർട്ടും വരവ് ചെലവ് കണക്കുകൾ ട്രെഷറർ പ്രിൻസ് ജോസും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള വിശദമായ ചർച്ചയിൽ മുൻ വർഷത്തെ മലയാളത്തിന്റെ പ്രവർത്തനങ്ങൾ ഉന്നത നിലവാരം പുലർത്തിയതായി പൊതുയോഗം അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ ഭാവിപ്രവർത്തനങ്ങൾ ഊർജസ്വലമായി സംഘടിപ്പിക്കാനുള്ള പദ്ധതികൾ പൊതുയോഗം ചർച്ച ചെയ്തു.
പുതിയ ഭരണസമിതിയംഗങ്ങളെ പൊതുയോഗം തിരഞ്ഞെടുത്തു.
പ്രസിഡന്റ്- ജോബി സ്‌കറിയ
വൈസ് പ്രസിഡന്റ്- പ്രദീപ് ചന്ദ്രൻ
സെക്രട്ടറി - ബിപിൻ ചന്ദ്
ജോ. സെക്രട്ടറി - മനോജ് ഡി മാന്നാത്ത്
ട്രെഷറർ - ജോജി ഏബ്രഹാം
മീഡിയ & മാഗസിൻ അജിത്ത് കേശവൻ, ഷാജു ജോസ്, വിനു നാരായണൻ
ആർട്‌സ് ക്ലബ് സെക്രട്ടറി- കിരൺ ബാബു കരാലിൽ
കമ്മറ്റിയംഗങ്ങൾ വി.ഡി രാജൻ, ബേബി പെരേപ്പാടൻ, ജോയിച്ചൻ മാത്യു, മാത്യു സ്റ്റീഫൻ, രാജേഷ് ഉണ്ണിത്താൻ, പ്രിൻസ് ജോസ്, ജീവൻ വർഗീസ്, ഡാനിയേൽ വർഗീസ്, ബിനു ഡാനിയേൽ, അലക്‌സ് ജേക്കബ്.