- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മാപ്പിന് പുതിയ ഭാരവാഹികൾ; ഏലിയാസ് പോൾ പ്രസിഡന്റ്, ചെറിയാൻ കോശി സെക്രട്ടറി
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) 2016-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി ഏലിയാസ് പോൾ (പ്രസിഡന്റ്), ദാനിയേൽ പി. തോമസ് (വൈസ് പ്രസിഡന്റ്), ചെറിയാൻ കോശി (ജനറൽ സെക്രട്ടറി), സിജു ജോൺ (സെക്രട്ടറി), യോഹന്നാൻ ശങ്കരത്തിൽ (ട്രഷറർ), ജോൺസൺ മാത്യു (അക്കൗണ്ടന്റ്), അനൂപ് ജോസഫ് (ആർട്‌സ്), ജോസഫ് കുര്യാക്കോസ് (ചാരിറ്റി
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) 2016-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ഏലിയാസ് പോൾ (പ്രസിഡന്റ്), ദാനിയേൽ പി. തോമസ് (വൈസ് പ്രസിഡന്റ്), ചെറിയാൻ കോശി (ജനറൽ സെക്രട്ടറി), സിജു ജോൺ (സെക്രട്ടറി), യോഹന്നാൻ ശങ്കരത്തിൽ (ട്രഷറർ), ജോൺസൺ മാത്യു (അക്കൗണ്ടന്റ്), അനൂപ് ജോസഫ് (ആർട്‌സ്), ജോസഫ് കുര്യാക്കോസ് (ചാരിറ്റി ആൻഡ് കമ്യൂണിറ്റി), ജോബി ജോൺ (എഡ്യൂക്കേഷൻ ആൻഡ് ഐടി), തോമസ് ചാണ്ടി (ധനശേഖരണം), ജയിംസ് പീറ്റർ (ലൈബ്രറി), ഫിലിപ്പ് ജോൺ (മാപ്പ് ഐസിസി), തോമസുകുട്ടി വർഗീസ് (മെംബർഷിപ്പ്), ജോർജുകുട്ടി ജോർജ് (പബ്ലിസിറ്റി ആൻഡ് പബ്ലിക് റിലേഷൻസ്), മാത്യുസൺ സഖറിയ (സ്പോർട്സ്), സിബി ചെറിയാൻ (വിമൻസ് ഫോറം), അനു സ്‌കറിയ (യൂത്ത്) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അബിൻ ബാബു, എബി തോമസ്, അലക്‌സ് അലക്‌സാണ്ടർ, അനീഷ് ജോൺ, ബാബു തോമസ്, ബെൻസൺ പണിക്കർ, ജോൺ ഫിലിപ്പ്, ജോൺ സാമുവേൽ, ഉമ്മൻ മാത്യു, സാം ചെറിയാൻ, സ്റ്റാൻലി ജോൺ, തോമസ് മാത്യു എന്നിവരേയും ബോർഡ് ഓഫ് ട്രസ്റ്റീസായി സാബു സ്‌കറിയ, ബാബു കെ. തോമസ് എന്നിവരേയും ഓഡിറ്റേഴ്‌സായി രഞ്ചിത്ത് സ്‌കറിയ, തരു കുര്യാക്കോസ് എന്നിവരേയും തെരഞ്ഞെടുത്തു.
നവംബർ 29-ന് വൈകുന്നേരം ആറിന് മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ പ്രസിഡന്റ് എല്ലാവരേയും സ്വാഗതം ചെയ്തു.
ഇലക്ഷൻ കമ്മീഷണർ തോമസ് എം. ജോർജും ഐപ്പ് ഉമ്മൻ മാരേട്ട്, അലക്‌സ് അലക്‌സാണ്ടർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.