സ്വോർദ്‌സ്: മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന  സ്വോർദ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ 2015 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ മാസം നടന്ന ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ആയി  ജോർജ് പുറപ്പന്താനത്തെയും ,സെക്രട്ടറി ആയി  സിബു ജോസിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ജോയിന്റ് സെക്രട്ടറി: ജെർസൺ സന്തോഷ്, ട്രഷറർ : അബിൻ ജേക്കബ്, മാനേജർ: മനോജ് ജേക്കബ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സെറിൻ ഫിലിപ്പ്, മനോജ് നന്ദനൻ, ടീം ഒന്നിന്റെ ക്യാപ്റ്റൻ: റോയ് മാത്യു, വൈസ് ക്യാപ്റ്റൻ: ഷിജു നായർ, ടീം രണ്ടിന്റെ ക്യാപ്റ്റൻ :റോഷൻ ഐപ്പ്, വൈസ് ക്യാപ്റ്റൻ പവൽ കുര്യാക്കോസ്.

ഐറിഷ് ക്രിക്കറ്റ് ലീഗിൽ ഇതിനോടകം തന്നെ നിറ സാന്നിധ്യമാകാൻ സ്വോർദ്‌സ് ക്രിക്കറ്റ് ക്ലബിന് സാധിച്ചിട്ടുണ്ട്. എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്വോർദ്‌സ് ക്രിക്കറ്റ് ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ക്ലബ്ബിൽ അംഗത്വം എടുക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടെണ്ടതാണ്.കൂടാതെ സ്വോർദ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേത്രുത്വത്തിൽ നടക്കുന്ന രണ്ടാമത്തെ ഓണാഘോഷത്തിന്റെ തീയതിയും നിശ്ചയിച്ചു. ഓഗസ്റ്റ് 29 ശനിയാഴ്ച ആയിരിക്കും ഓണാഘോഷങ്ങൾ നടക്കുക. കൂടുതൽ വിവരങ്ങൾ പിന്നീട് നല്കുന്നതായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് ജോർജ് പുറപ്പന്താനം 0858544121, സിബു ജോസ് 0877707793