- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എടുത്തത് മൂന്ന് ഡോസ് വാക്സിൻ; യുഎസിൽ നിന്ന് മുംബൈയിൽ എത്തിയ യുവാവിന് ഓമിക്രോൺ; പ്രാഥമിക സമ്പർക്കത്തിലുള്ളവർക്ക് നെഗറ്റീവ്
മുംബൈ: അമേരിക്കയിൽ നിന്ന് മുംബൈയിൽ എത്തിയ 29കാരന് ഓമിക്രോൺ സ്ഥിരീകരിച്ചു. ഫൈസർ വാക്സിന്റെ മൂന്ന് ഡോസുകൾ എടുത്ത ആൾക്കാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കി.
ഇയാൾക്കു ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ന്യൂയോർക്കിൽ നിന്ന് നവംബർ ഒൻപതിന് എത്തിയ ഇയാൾക്ക് വിമാനത്താവളത്തിൽവച്ചു നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നു സാംപിളുകൾ വിശദ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ഇയാളുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ബിഎംസി അറിയിച്ചു. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ മുംബൈയിലെ ഓമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി. ഇതിൽ 13 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നഗരത്തിൽ സ്ഥിരീകരിച്ച ഓമിക്രോൺ കേസുകളിലൊന്നും ഗുരുതര ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. മഹാരാഷ്ട്രയിലെ ആകെ ഓമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി.
മറുനാടന് മലയാളി ബ്യൂറോ