- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റക്കാർക്ക് പുതിയ ഓൺലൈൻ ബുക്കിങ് സർവീസ് നിലവിൽ: ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാത്തവർക്ക് ഇന്റർപ്രെറ്റിങ് സർവീസും ലഭ്യമാകും
മെൽബൺ: ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാർക്ക് പുതിയ ഓൺലൈൻ ബുക്കിങ് സൗകര്യം നിലവിൽ വന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാൻ പാടിില്ലാത്തവർക്ക് കുടിയേറ്റ സംബന്ധമായ വിവരങ്ങൾ അറിയാൻ സാധിക്കും വിധത്തിൽ ഇന്റർപ്രെറ്റിങ് സൗകര്യത്തോടുകൂടിയാണ് പുതിയ ഓൺലൈൻ സർവീസ് തുടങ്ങിയിരിക്കുന്നത്. ട്രാൻസ്ലേറ്റിങ് ആൻഡ് ഇന്റർപ്രെറ്റിങ് സർവീസ് (TIS) സംവ
മെൽബൺ: ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാർക്ക് പുതിയ ഓൺലൈൻ ബുക്കിങ് സൗകര്യം നിലവിൽ വന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാൻ പാടിില്ലാത്തവർക്ക് കുടിയേറ്റ സംബന്ധമായ വിവരങ്ങൾ അറിയാൻ സാധിക്കും വിധത്തിൽ ഇന്റർപ്രെറ്റിങ് സൗകര്യത്തോടുകൂടിയാണ് പുതിയ ഓൺലൈൻ സർവീസ് തുടങ്ങിയിരിക്കുന്നത്. ട്രാൻസ്ലേറ്റിങ് ആൻഡ് ഇന്റർപ്രെറ്റിങ് സർവീസ് (TIS) സംവിധാനത്തിലൂടെ പരിഭാഷകരുടെ സഹായം കുടിയേറ്റക്കാർക്ക് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായകരമാകുമെന്ന് കുടിയേറ്റകാര്യ സഹമന്ത്രി മിഷേല കാഷ് വെളിപ്പെടുത്തി.
ഇതൊരു ഓട്ടോമേറ്റഡ് ബുക്കിങ് സംവിധാനമാണ്. ഉപയോക്താക്കൾക്കും ഇന്റർപ്രെട്ടർമാർക്കും തനിയെ മാനേജ് ചെയ്യാൻ സാധിക്കും വിധമാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. തങ്ങളുടെ ബുക്കിങ് വിവരങ്ങൾ വളരെ കൃത്യതയോട് കാണുന്നതിനും കൂടുതൽ എളുപ്പത്തിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഇതു സഹായകമാകും. തങ്ങളുടെ ബുക്കിങ് വിവരങ്ങൾ ഇ-മെയിൽ വഴിയോ എസ്എംഎസ് വഴിയോ ലഭിക്കകയും ചെയ്യും. ടെലിഫോൺ വഴിയുള്ള ഇന്റർപ്രെട്ടർ സർവീസ് കുടിയേറ്റക്കാർക്ക് നൽകുന്ന പ്രധാന സേവനങ്ങളിലൊന്നാണെന്നും മന്ത്രി വ്യക്തമാക്കുന്നു.
ടിഐഎസ് ഓൺലൈൻ ഇതിനു പുറമേ കുടിയേറ്റക്കാർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന സൗകര്യമാണ്. ബുക്കിങ് നടപടികൾ കൂടുതൽ വേഗത്തിൽ ഇന്റർപ്രെട്ടറുടെ സഹായത്തോടെ ചെയ്ത് തീർക്കാൻ ഓൺലൈൻ സേവനം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നേരത്തെ പുതിയ വെബ്‌സൈറ്റിലൂടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പതിവായി ഉയരുന്ന ചോദ്യങ്ങൾക്ക് 19 ഭാഷകളിൽ മറുപടി നൽകിയിരുന്നു.
അറബിക്, ഡാരി, ഗ്രീക്ക്, ഇറ്റാലിയൻ, കോരിയൻ, നേപാളി, പസ്തൂ, പേർഷ്യൻ, റഷ്യൻ, സെർബിയൻ, ചൈനീസ് , സൊമാലി, തമിഴ്, സ്പാനിഷ്, ഉർദു തുടങ്ങിയ ഭാഷകളിലാണ് വിവരം തയ്യാറാക്കി നൽകിയിരിക്കുന്നത്.