- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമൺ ഇൻ സിനിമാ കളക്ടീവിനെ തള്ളി മലയാള സിനിമയിൽ പുതിയ വനിതാ കൂട്ടായ്മ; സിനിമാ പ്രവർത്തകരുടെ പെൺകൂട്ടായ്മയ്ക്ക് കൊച്ചിയിൽ തുടക്കം കുറിച്ചത് ഫെഫ്കയുടെ നേതൃത്വത്തിൽ; ഭാഗ്യലക്ഷ്മി അധ്യക്ഷയായി കോ ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു; ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ സംസാരിച്ച് സിബി മലയിലും ബി ഉണ്ണികൃഷ്ണനും
കൊച്ചി: മലയാള സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മയായി രൂപം കൊണ്ട വിമൺ ഇൻ സിനിമാ കളക്ടീവിന് ബദലായി മറ്റൊരു വനിതാ കൂട്ടായ്മ ഉടലെടുത്തു. സിനിമയിലെ സ്ത്രീകൾക്കായി ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന പിറവി എടുത്തിരിക്കുന്നത്. നായികമാർ അടക്കം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന 200 ഓളം പേർ ആദ്യ ദിനം തന്നെ സംഘടനയിൽ അംഗങ്ങളായി. പുതിയ സംഘടനയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേർന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി കോ ഓർഡിനേഷൻ കമ്മറ്റിക്ക് രൂപം കൊടുത്തു. യോഗത്തിൽ ബി ഉണ്ണികൃഷ്ണനും സിബി മലയിലും സംസാരിച്ചു. നടി ഭാമ, ഊർമ്മിളാ ഉണ്ണി, അമ്പിളി ദേവി തുടങ്ങി നിരവധി താരങ്ങൾ സംഘടനയുടെ ആദ്യ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ വർഷമാണ് നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ വനിതാ ആദ്യ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ് രൂപം കൊണ്ടത്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യരെ മുൻ നിർത്തിയായിരുന്നു ഈ സംഘടന രൂപം കൊണ്ടത്. മഞ്ജു വാര്യർ, പാർവതി, രമ്യാ നമ്പീശൻ, റിമാ കല്ലിങ്കൽ, സംവിധായിക
കൊച്ചി: മലയാള സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മയായി രൂപം കൊണ്ട വിമൺ ഇൻ സിനിമാ കളക്ടീവിന് ബദലായി മറ്റൊരു വനിതാ കൂട്ടായ്മ ഉടലെടുത്തു. സിനിമയിലെ സ്ത്രീകൾക്കായി ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന പിറവി എടുത്തിരിക്കുന്നത്. നായികമാർ അടക്കം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന 200 ഓളം പേർ ആദ്യ ദിനം തന്നെ സംഘടനയിൽ അംഗങ്ങളായി.
പുതിയ സംഘടനയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേർന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി കോ ഓർഡിനേഷൻ കമ്മറ്റിക്ക് രൂപം കൊടുത്തു. യോഗത്തിൽ ബി ഉണ്ണികൃഷ്ണനും സിബി മലയിലും സംസാരിച്ചു. നടി ഭാമ, ഊർമ്മിളാ ഉണ്ണി, അമ്പിളി ദേവി തുടങ്ങി നിരവധി താരങ്ങൾ സംഘടനയുടെ ആദ്യ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷമാണ് നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ വനിതാ ആദ്യ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ് രൂപം കൊണ്ടത്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യരെ മുൻ നിർത്തിയായിരുന്നു ഈ സംഘടന രൂപം കൊണ്ടത്. മഞ്ജു വാര്യർ, പാർവതി, രമ്യാ നമ്പീശൻ, റിമാ കല്ലിങ്കൽ, സംവിധായിക അഞ്ജലി മേനാൻ, വിധു വിൻസെന്റ് ഗായിക സയനോര തുടങ്ങി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നടിമാരും അണിയറ പ്രവർത്തകരുമാണ് വിമൺ ഇൻ സിനിമാ കളക്ടീവിന് രൂപം കൊടുത്തത്.
എന്നാൽ തുടക്കം മുതൽ വിവാദത്തിൽപ്പെട്ട ഒരു സംഘടനയായിരുന്നു വിമൺ ഇൻ സിനിമാ കളക്ടീവ്. സിനിമയിലെ പുരുഷ മേധാവിത്വത്തിനെതിരെ തുറന്നടിച്ചു കൊണ്ടു രൂപപ്പെട്ട സംഘടന കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കു വേണ്ടിയും ശക്തമായി നിലകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ഈ സംഘടനയ്ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മലയാളികളുടെ പിന്തുണയും ലഭിച്ചു. മലയാളത്തിലെ ആദ്യ വനിതാ കൂട്ടായ്മ എന്ന നിലയിൽ തുടക്കത്തിൽ തന്നെ ഈ സംഘടന ശ്രദ്ധേയമായി. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി മുഖ്യമന്ത്രിയെ വരെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു.
എന്നാൽ പിന്നീട് അങ്ങോട്ട് വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു സംഘടനയിൽ നിന്നും. സിനിമയിലെ സഹപ്രവർത്തകരായ പല വനിതകളും ഈ സംഘടനയെ തള്ളി പറഞ്ഞു. എന്നിട്ടും പതറാതെ മുന്നോട്ട് പോയ സംഘടനയെ വീണ്ടും വെട്ടിലാക്കിയത് നടി പാർവ്വതിയുടെ കസബ വിവാദവും മമ്മൂട്ടി പരാമർശവുമായിരുന്നു.
സിനിമയിൽ പ്രവർത്തിക്കുന്ന നടിമാരെയോ മറ്റ് അണിയറ പ്രവർത്തകരായ സ്ത്രീകളെയോ സംഘടനയിലേക്ക് ക്ഷണിക്കാതെ വളരെ കുറച്ച് പേർ മാത്രം ചേർന്നായിരുന്നു വിമൺ ഇൻ സിനിമാ കളക്ടീവ് പ്രവർത്തനം തുടങ്ങിയത്. ഇതിനെതിരെ ഭാഗ്യലക്ഷ്മിയായിരുന്നു ആദ്യം രംഗത്ത് വന്നത്. താൻ ഇങ്ങനെ ഒരു സംഘടനയിൽ അംഗമല്ലെന്ന് ഭാഗ്യ ലക്ഷ്മി തുറന്ന് പറയുകയും ശ്രീബാലാ കെ മോനോനെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തിരുന്നു. തുടക്കത്തിൽ സംഘടനയിൽ വളരെ സജീവമായി നിന്നിരുന്ന മഞ്ജു വാര്യരും പിന്നീട് പുറകോട്ട് വലിഞ്ഞു. കുറേ നാളുകളായുള്ള മഞ്ജുവിന്റെ മൗനവും സംഘടനയെ ഉലച്ചു.
നടിയെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട ഈ സംഘടനയിൽ അംഗമാകാൻ സിനിമയിലെ മിക്ക സ്ത്രീകളും മടിച്ചിരുന്നു എന്നു വേണം പറയാൻ. കാരണം സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി രൂപം കൊണ്ട ഒരു സംഘടനയായിട്ടും അധികം ആരും തന്നെ ഈ സംഘടനയിൽ അംഗമായിരുന്നില്ല. എന്നാൽ പുതിയ സംഘടനയാവട്ടെ സിനിമയിലെ പുരുഷന്മാരുടെ പൂർണ്ണ പിന്തുണയോടെ ആണ് നിലവിൽ വന്നിരിക്കുന്നത്. ഫെഫ്കയുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപപ്പെട്ടപ്പോൾ അതിന് സിനിമയിലെ താര സംഘടനയുടെയും പൂർണ പിന്തുണയുണ്ടെന്നതും വ്യക്തം. ഇതാണ് ആദ്യ യോഗത്തിലെ സിബി മലയിലിന്റെയും ബി ഉണ്ണി കൃഷ്ണന്റെയും സാന്നിധ്യത്തിനും കാരണം.
തങ്ങൾ സംഘടനയക്ക് പൂർണ്ണ പിന്തുണ നൽകുന്നതായിട്ട് താരസംഘടനയായ അമ്മ വ്യക്തമാക്കിയിരുന്നു. എന്നാൽ വനിതകളുടെ ഈ സംഘടനയിൽ മലയാള സിനിമയിലെ പുരുഷന്മാർ തൃപ്തരായിരുന്നില്ല. പിന്തുണ വാക്കിൽ മാത്രമായി ഒതുങ്ങുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനിമാ മേഖലയിലെ തന്നെ ഒരു സംഘടനയുടെ നേതൃത്വത്തിൽ വനിതകൾക്ക് വേണ്ടി പുതിയ ഒരു സംഘടന രൂപം കൊള്ളുന്നത്.