- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂഓർലീൻസിലെ ബണ്ണി ഫ്രണ്ട് പാർക്കിൽ ജനക്കൂട്ടത്തിലേക്ക് വെടിവയ്പ്: 16-ഓളം പേർക്ക് പരിക്ക്
ന്യൂഓർലീൻസ്: നഗരത്തിലെ ഒരു പാർക്കിലുണ്ടായ വെടിവയ്പിൽ പതിനാറോളം പേർക്ക് പരിക്കേറ്റു. ബണ്ണി ഫ്രണ്ട് പാർക്കിൽ ഞായറാഴ്ച രാത്രി ഏഴു മണിക്കു ശേഷമാണ് സംഭവം. പരിക്കേറ്റവരെ പൊലീസ് എത്തി ന്യൂ ഓർലീൻസിലെ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. ഇവരുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടു വി
ന്യൂഓർലീൻസ്: നഗരത്തിലെ ഒരു പാർക്കിലുണ്ടായ വെടിവയ്പിൽ പതിനാറോളം പേർക്ക് പരിക്കേറ്റു. ബണ്ണി ഫ്രണ്ട് പാർക്കിൽ ഞായറാഴ്ച രാത്രി ഏഴു മണിക്കു ശേഷമാണ് സംഭവം. പരിക്കേറ്റവരെ പൊലീസ് എത്തി ന്യൂ ഓർലീൻസിലെ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. ഇവരുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
രണ്ടു വിഭാഗക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലാകാം വെടിവയ്പിൽ കലാശിച്ചതെന്ന് പൊലീസ് വക്താവ് അഭിപ്രായപ്പെട്ടു. അതേസമയം വെടിവയ്പിനുള്ള യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒരു പരേഡ് കാണാനെത്തിയ ഒരു സംഘവും ഒരു മ്യൂസിക് വീഡിയോ ഷൂട്ട് കാണാനെത്തിയവരുടെ മറ്റൊരു സംഘവും ഇവിടെയുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം നടക്കുമ്പോൾ അഞ്ഞൂറോളം പേർ പാർക്കിൽ ഉണ്ടായിരുന്നുവെന്നും രണ്ടു തോക്കു ധാരികൾ ജനക്കൂട്ടത്തിലേക്ക് വെടിവയ്ക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ ചൂണ്ടിക്കാട്ടി.