- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ കത്തീഡ്രലിൽ പുതിയ പാരീഷ് കൗൺസിൽ ചുമതലയേറ്റു
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രലിന്റെ 2015- 16 വർഷത്തേക്കുള്ള പാരീഷ് കൗൺസിൽ അംഗങ്ങൾ കുർബാന മധ്യേ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം കൊടുക്കുകയും അസി. വികാരി ഫാ. റോയ് മൂലേച്ചാലിൽ ആശീർവാദ പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. നാലു കൈക്കാരന്മാർ, മൂന്നു സ്‌കൂൾ ഭാരവാഹിക
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രലിന്റെ 2015- 16 വർഷത്തേക്കുള്ള പാരീഷ് കൗൺസിൽ അംഗങ്ങൾ കുർബാന മധ്യേ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം കൊടുക്കുകയും അസി. വികാരി ഫാ. റോയ് മൂലേച്ചാലിൽ ആശീർവാദ പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
നാലു കൈക്കാരന്മാർ, മൂന്നു സ്‌കൂൾ ഭാരവാഹികൾ, 14 വാർഡ് പ്രതിനിധികൾ, അസോസിയേഷനുകൾ, ലിറ്റർജി, ഗായകസംഘ പ്രതിനിധികൾ, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, നോമിനികൾ എന്നിവർ അടങ്ങുന്ന 32 അംഗ കൗൺസിലാണ് രൂപീകൃതമായിട്ടുള്ളത്. 1200-ഓളം കുടുംബങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ഈ ഇടവകയുടെ ആത്മീയ കാര്യങ്ങൾക്ക് മുൻഗണന നൽകിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഈ കൗൺസിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് റവ.ഡോ. പാലയ്ക്കാപ്പറമ്പിൽ ഉത്‌ബോധിപ്പിച്ചു.
രൂപതയോടും ഇടവകയോടുമുള്ള പൂർണ്ണ വിധേയത്വം അറിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ ഏറ്റുപറഞ്ഞ് പുതയ കൈക്കാരന്മാരായ മനീഷ് തോപ്പിൽ, ഷാബു മാത്യു, ഫ്രാൻസീസ് വടക്കേവീട്, പോൾ പുളിക്കൻ എന്നിവർ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന കൈക്കാരന്മാരായ ഇമ്മാനുവേൽ കുര്യൻ, ജോൺ കൂള, സിറിയക് തട്ടാരേട്ട് എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് രേഖകൾ കൈമാറി. തുടർന്ന് മറ്റ് പ്രതിനിധികളുടെ സത്യപ്രതിജ്ഞ നടന്നു. ഇടവക വികാരിയും, അസി. വികാരിയും കഴിഞ്ഞ കൗൺസിലിലെ അംഗങ്ങളുടെ പ്രവർത്തനത്തെ അങ്ങേയറ്റം വിലമതിക്കുന്നുവെന്നും തുടർന്നുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
സിസ്റ്റർ ജസ്‌ലിൻ സി.എം.സി (മതബോധനം), റോയ് തോമസ് (മലയാളം സ്‌കൂൾ), ബീന വള്ളിക്കളം (കൾച്ചറൽ അക്കാഡമി), എബിൻ കുര്യാക്കോസ്, ജോർജ് വിബിൻ, മെർലി ചിറയിൽ (രൂപതാ പാസ്റ്ററൽ കൗൺസിൽ), ബിജി സി മാണി, ജോൺസൺ മാളിയേക്കൽ, ഫിലിപ്പ് പവ്വത്തിൽ, ജോ ലൂക്ക് ചിറയിൽ, മിനി നെടുങ്ങോട്ടിൽ, ജേക്കബ് മത്യു പുറയംപള്ളി, രാജു പാറയിൽ, സാബി കോലാത്ത്, എബി തുരുത്തിയിൽ, മാത്യു ജോസഫ് മുക്കാട്ട്, തോമസ് കാലായിൽ, സജി വർഗീസ് (വാർഡ് പ്രതിനിധികൾ), ലില്ലി തച്ചിൽ (അസോസിയേഷൻ പ്രതിനിധി), കുഞ്ഞുമോൻ ഇല്ലിക്കൽ (ഗായകസംഘം), ജോസ് കടവിൽ (ലിറ്റർജി), ബീന രാമശർമ്മ (നോമിനി-സെക്രട്ടറി), ജോർജ് വാച്ചാപറമ്പിൽ, വക്കച്ചൻ പുതുക്കുളം, രാജൻ കല്ലുങ്കൽ, ഓസ്റ്റിൻ കാലായിൽ, ജോ കണികുന്നേൽ, പ്രതീക്ഷ് തോമസ് (പ്രതിനിധികൾ) എന്നിവരാണ് 2015-16-ലെ കൗൺസിലിലിലെ അംഗങ്ങൾ. ഏവർക്കും പുതിയ ഉത്തരവാദിത്വങ്ങൾ ദൈവാനുഗ്രഹപ്രദമായി ഏറ്റെടുക്കാനുള്ള ആശംസകൾ നേരുന്നതോടൊപ്പം എല്ലാവിധ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുന്നതായി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ പറഞ്ഞു. സ്ഥാനമേറ്റെടുത്ത പ്രതിനിധികളെല്ലാം ഇടവക-രൂപതാ അധികാരികളുടെ മാർഗനിർദേശമനുസരിച്ച്, സഭയുടെ പുരോഗതിക്കായി ഒന്നിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധതയും വ്യക്തമാക്കി. ബീന വള്ളിക്കളം അറിയിച്ചതാണിത്.



