- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ പുതിയ പാർക്കിങ് നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ; വെള്ളിയാഴ്ചകളിലും അവധിദിനങ്ങളിലും രാവിടെ എട്ടു മുതൽ പത്തുവരെ സൗജന്യപാർക്കിങ്
ദുബായ്: ദുബായിൽ പാർക്കിങ് ഫീസ് ഇന്നു മുതൽ നാലു ദിർഹം നൽകണം. പുതുക്കിയ പാർക്കിങ് നിരക്ക് ഇന്നു മുതലാണ് നിലവിൽ വരിക. സാധാരണ ഇടങ്ങളിൽ നിരക്ക് നാലു ദിർഹമാണെങ്കിലും മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങളിൽ പാർക്കിങ് ഫീസ് മണിക്കൂറിന് മൂന്ന് മുതൽ അഞ്ച് ദിർഹം വരെയാകും. കൂടാതെ ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെയുണ്ടായിരുന്ന സൗജന്യ പാർക്കിംഗും എടുത്തു കളഞ്ഞിട്ടുണ്ട്. അതേസമയം പൊതു അവധി ദിനങ്ങളിലും വെള്ളിയാഴ്ചകളിലും രാവിലെ എട്ടു മുതൽ പത്തുവരെ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. പുതിയ പാർക്കിങ് സോണുകളും നിലവിൽ വന്നിട്ടുണ്ട്. ദുബായിലെ മിക്കയിടങ്ങളിലും പാർക്കിങ് ഫീസ് വർധന ഉണ്ടായിട്ടില്ലെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി വ്യക്തമാക്കി. കാറ്റഗറി രണ്ട്, നോൺ കമേഴ്‌സ്യൽ സോണുകൾ എന്നിവിടങ്ങളിൽ ഫീസ് വർധന നടപ്പാക്കിയിട്ടില്ല. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചില വിഭാഗങ്ങൾക്ക് സൗജന്യ പാർക്കിങ് അനുമതികളും നൽകിയിട്ടുണ്ട്. സ്ഥിര ഭിന
ദുബായ്: ദുബായിൽ പാർക്കിങ് ഫീസ് ഇന്നു മുതൽ നാലു ദിർഹം നൽകണം. പുതുക്കിയ പാർക്കിങ് നിരക്ക് ഇന്നു മുതലാണ് നിലവിൽ വരിക. സാധാരണ ഇടങ്ങളിൽ നിരക്ക് നാലു ദിർഹമാണെങ്കിലും മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങളിൽ പാർക്കിങ് ഫീസ് മണിക്കൂറിന് മൂന്ന് മുതൽ അഞ്ച് ദിർഹം വരെയാകും. കൂടാതെ ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെയുണ്ടായിരുന്ന സൗജന്യ പാർക്കിംഗും എടുത്തു കളഞ്ഞിട്ടുണ്ട്.
അതേസമയം പൊതു അവധി ദിനങ്ങളിലും വെള്ളിയാഴ്ചകളിലും രാവിലെ എട്ടു മുതൽ പത്തുവരെ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. പുതിയ പാർക്കിങ് സോണുകളും നിലവിൽ വന്നിട്ടുണ്ട്. ദുബായിലെ മിക്കയിടങ്ങളിലും പാർക്കിങ് ഫീസ് വർധന ഉണ്ടായിട്ടില്ലെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി വ്യക്തമാക്കി. കാറ്റഗറി രണ്ട്, നോൺ കമേഴ്‌സ്യൽ സോണുകൾ എന്നിവിടങ്ങളിൽ ഫീസ് വർധന നടപ്പാക്കിയിട്ടില്ല.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചില വിഭാഗങ്ങൾക്ക് സൗജന്യ പാർക്കിങ് അനുമതികളും നൽകിയിട്ടുണ്ട്. സ്ഥിര ഭിന്നശേഷിക്കാർ,താത്ക്കാലിക ഭിന്നശേഷിക്കാർ, ഭിന്നശേഷിയുള്ള വിനോദസഞ്ചാരികൾ, എമിറേറ്റ് സന്ദർശനത്തിനെത്തുന്നവർ, സ്ഥിരമായ ആശുപത്രിയിലെത്തുന്ന ഗുരുതര രോഗമുള്ളവർ, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ, തുടങ്ങിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പാർക്കിങ് സോണുകൾ ഏഴെണ്ണമായി നിലവിൽ വർധിപ്പിച്ചിട്ടുമുണ്ട്. സോൺ എയിൽ പുതുതായി 30 മിനിട്ട് പാർക്കിങ് നിരക്കും പ്രാബല്യത്തിൽ വരുത്തി. സീസണൽ പാർക്കിങ് കാർഡുകൾക്കുള്ള നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്.