ക്രൈസ്റ്റ് ചർച്ച് നഗരത്തിനുള്ളിലെ പാർക്കിങ് രീതിയിൽ മാറ്റം വരുത്താൻ കൗൺസിൽ തീരുമാനം. പിഴവുകൾ ഒഴിവാക്കി പ്രത്യേക മീറ്റർ സമ്പ്രദായമാണ് അടുത്താഴ്‌ച്ച മുതൽ നിലവിൽ വരുക. ഇതുവരെയുണ്ടായിരുന്ന പേപ്പര പാർക്കിങ് മാറി പേ ബൈ പ്ലേറ്റ് സമ്പ്രദായമാണ് പുതിയതായി നടപ്പിൽ വരുക.

പേ ബൈ പ്ലേറ്റ് സിസ്റ്റത്തിൽ പേപ്പർടിക്കറ്റ് സ്വീകരിക്കുന്നതിന് പകരം ഉപഭോക്താക്കൾക്ക് അവരുടെ കാർ നമ്പർ മീറ്ററിൽ രേഖപ്പെടുത്തി പണം അടച്ചാൽ മതിയാകും. . പഴയത് പോലെ പാർക്കിങ് ടിക്കറ്റ് കാറിനുള്ളിലെ ഡാഷ്‌ബോർഡിലേക്ക് വയക്കാനായി പോകേണ്ടി വരില്ല. ഇതു വഴി ആളുകൾക്ക് സമയം ലാഭിക്കാം.

നഗരത്തിൽ 240 ഓളം പാർക്കിങ് മീറ്ററുകളാണ് ഉള്ളത്. ഈ മീറ്ററുകളെയെല്ലാം പുതിയ രീതിയിലേക്ക് മാറുന്നതോടെ ഇന്റർനാഷണൽ സെക്യൂരിറ്റിയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക. കൂടാതെ പേപ്പർ ടിക്കറ്റിന്റെ ഉപയോഗം കുറയ്ക്കാനും, 8000 കിലോഗ്രാം പേപ്പർ മാലിന്യം ഇത് വഴി കുറയ്ക്കാൻ കഴിയുമെന്നും അധികൃതർ പറയുന്നു.