- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ദോഹയിലും മറ്റുമായി പുതിയ എട്ടു പാർക്കുകൾ കൂടി; മിക്കയിടത്തും സൗജന്യ വൈ ഫൈ അടക്കം അത്യാധുനിക സൗകര്യങ്ങൾ
ദോഹ: അടുത്ത വർഷത്തോടുകൂടി ദോഹയിലും മറ്റുമായി എട്ടു പുതിയ പാർക്കുകൾ കൂടി തുടങ്ങുമെന്ന് മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവയോൺമെന്റ് പബ്ലിക് പാർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വെളിപ്പെടുത്തി. മിക്കയിടങ്ങളിലും സൗജന്യ വൈ ഫൈ അടക്കം അത്യാധുനിക സൗകര്യങ്ങൾ ഉണ്ടായിരിക്കും. അൽ ലുക്ത, ന്യൂ ഒനൈസ, ഐൻ ഖാലദ്, അൽ ജുബൈലത്, അൽ ഷമാലിലുള്ള അൽ റുവൈസ് റിസോർട്ട്, അൽ ദുഹൈൽ, അൽ ഷമാൽ എന്നിവിടങ്ങളിലുള്ള പാർക്കുകളിൽ സൗജന്യ വൈ ഫൈ ഉണ്ടായിരിക്കുമെന്നും വക്താവ് വ്യക്തമാക്കി. ഏതാനും ചില പബ്ലിക് പാർക്കുകളിൽ കൂടി സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്താൻ ട്രാൻസ്‌പോർട്ട് ആൻഡ് കമ്യൂണിക്കേഷൻ മിനിസ്ട്രിയുമായി ചർച്ചകൾ നടത്തി വരികയാണെന്ന് അധികൃതർ പറയുന്നു. ഇത്തരത്തിൽ സ്മാർട്ട് പാർക്കുകൾക്ക് രൂപം കൊടുക്കുകയാണ് ഡിപ്പാർട്ട്‌മെന്റിന്റെ ഉദ്ദേശമെന്നും വക്താവ് ചൂണ്ടിക്കാട്ടി. ദൽ അൽ ഹമ്മാം പാർക്ക്, അൽ ദഫ്‌ന പാർക്ക്, അൽ വക്ര പബ്ലിക് പാർക്ക്, അൽ ഖോർ കോർണിഷ്, സിമൈസ്മ പാർക്ക്, അൽ ഷഹാനിയ പാർക്ക് അലി ബിൻ ജാസിം പാർക്ക് തുടങ്ങിയ പാർക്കുകളിൽ
ദോഹ: അടുത്ത വർഷത്തോടുകൂടി ദോഹയിലും മറ്റുമായി എട്ടു പുതിയ പാർക്കുകൾ കൂടി തുടങ്ങുമെന്ന് മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവയോൺമെന്റ് പബ്ലിക് പാർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വെളിപ്പെടുത്തി. മിക്കയിടങ്ങളിലും സൗജന്യ വൈ ഫൈ അടക്കം അത്യാധുനിക സൗകര്യങ്ങൾ ഉണ്ടായിരിക്കും.
അൽ ലുക്ത, ന്യൂ ഒനൈസ, ഐൻ ഖാലദ്, അൽ ജുബൈലത്, അൽ ഷമാലിലുള്ള അൽ റുവൈസ് റിസോർട്ട്, അൽ ദുഹൈൽ, അൽ ഷമാൽ എന്നിവിടങ്ങളിലുള്ള പാർക്കുകളിൽ സൗജന്യ വൈ ഫൈ ഉണ്ടായിരിക്കുമെന്നും വക്താവ് വ്യക്തമാക്കി. ഏതാനും ചില പബ്ലിക് പാർക്കുകളിൽ കൂടി സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്താൻ ട്രാൻസ്‌പോർട്ട് ആൻഡ് കമ്യൂണിക്കേഷൻ മിനിസ്ട്രിയുമായി ചർച്ചകൾ നടത്തി വരികയാണെന്ന് അധികൃതർ പറയുന്നു. ഇത്തരത്തിൽ സ്മാർട്ട് പാർക്കുകൾക്ക് രൂപം കൊടുക്കുകയാണ് ഡിപ്പാർട്ട്‌മെന്റിന്റെ ഉദ്ദേശമെന്നും വക്താവ് ചൂണ്ടിക്കാട്ടി.
ദൽ അൽ ഹമ്മാം പാർക്ക്, അൽ ദഫ്‌ന പാർക്ക്, അൽ വക്ര പബ്ലിക് പാർക്ക്, അൽ ഖോർ കോർണിഷ്, സിമൈസ്മ പാർക്ക്, അൽ ഷഹാനിയ പാർക്ക് അലി ബിൻ ജാസിം പാർക്ക് തുടങ്ങിയ പാർക്കുകളിൽ നിലവിൽ തന്നെ വൈ ഫൈ ലഭ്യമാണ്. ദോഹയിൽ തന്നെ പുതുതായി ചില പാർക്കുകൾ നിർമ്മാണത്തിലാണെന്നും ദുഹൈൽ, അൽ ഷമാൽ എന്നിവിടങ്ങളിൽ രണ്ടു പാർക്കുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും വക്താവ് വെളിപ്പെടുത്തുന്നു.