- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമാ ലോകത്തിന് ഒരു അനുഗൃഹിത ഗായിക കൂടി; 'കണ്ണാരം പൊത്തിപ്പൊത്തി' പാടി മലയാളി മനസുകളിൽ ചേക്കേറാൻ അപർണ എത്തുന്നു
കലോത്സവ വേദികളിൽ ചിലങ്കയണിഞ്ഞെത്തി പ്രേക്ഷകരുടെ മനസുകവർന്ന ഒരു നർത്തകി ഇപ്പോൾ സംഗീതാസ്വാദകരെയും തന്റെ ആരാധകരാക്കി മാറ്റുകയാണ്. കാലിക്കറ്റ് സർവ്വകലാശാലാ മുൻ കലാ തിലകം അപർണ്ണ ഷെബീറാണ് തന്റെ ആദ്യ ചലച്ചിത്ര ഗാനത്തിലൂടെ തന്നെ ആസ്വാദക മനസുകളിൽ ഇടംപിടിച്ചത്. നമുക്കൊരേ ആകാശം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തേക
കലോത്സവ വേദികളിൽ ചിലങ്കയണിഞ്ഞെത്തി പ്രേക്ഷകരുടെ മനസുകവർന്ന ഒരു നർത്തകി ഇപ്പോൾ സംഗീതാസ്വാദകരെയും തന്റെ ആരാധകരാക്കി മാറ്റുകയാണ്. കാലിക്കറ്റ് സർവ്വകലാശാലാ മുൻ കലാ തിലകം അപർണ്ണ ഷെബീറാണ് തന്റെ ആദ്യ ചലച്ചിത്ര ഗാനത്തിലൂടെ തന്നെ ആസ്വാദക മനസുകളിൽ ഇടംപിടിച്ചത്.
നമുക്കൊരേ ആകാശം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് ഈ അനുഗൃഹീത ഗായിക കൂടി കടന്നു വരുന്നത്.
'കണ്ണാരം പൊത്തി പൊത്തി 'എന്ന് തുടങ്ങുന്ന ഫോക്കും മെലഡിയും ഇഴുകി ചേർന്ന് നിൽക്കുന്ന മനോഹരമായ ഗാനമാണ് അപർണ ആലപിച്ചിരിക്കുന്നത്. അപർണ്ണക്കൊപ്പം സനലും ഈ ഗാനം പാടുന്നുണ്ട്. കവികൂടിയായ ഗാനരചയിതാവ് ഡോ. രാവുണ്ണിയുടെ വരികൾക്ക് നവാഗതനായ സംഗീത സംവിധായകൻ രാജേഷ് ദാസ് ആണ് ഈണം നൽകിയിരിക്കുന്നത് .
മോഹിനിയാട്ട നൃത്ത രംഗത്ത് ദേശീയ സ്‌കോളർഷിപ്പ്, ദേശീയ സർവ്വ കലാശാല ശാസ്ത്രീയ നൃത്ത മത്സരത്തിൽ ജേതാവ്, രണ്ടു വർഷം തുടർച്ചയായി കലാതിലകം, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻഷിപ്പിന്റെ എം പാനൽ ആർട്ടിസ്റ്റ്, സംഗീത നാടക അക്കാദമി യുവ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അപർണ്ണ കലയോടൊപ്പം പഠന രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട് .
എം ടെക്കിൽ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് റാങ്ക് ഹോൾഡർ കൂടിയായ അപർണ്ണ നിലവിൽ സിവിൽ സർവീസ് കോച്ചിങ് വിദ്യാർത്ഥിനി കൂടിയാണ്. കേരളത്തിലെ തന്നെ ശാസ്ത്രീയ സംഗീത രംഗത്തെ കുലപതികളിൽ ഒരാളായ വൈദ്യ നാഥ ഭാഗവതരുടെ ശിഷ്യയായ അപർണ ഹിന്ദുസ്ഥാനി സംഗീതം വിജയ് സൂർസെന്നിൽ നിന്നും ലളിത സംഗീതം സണ്ണി പി സോണറ്റിൽ നിന്നും അഭ്യസിക്കുന്നുണ്ട്.
ഗസലുകളും ഹിന്ദുസ്ഥാനി കർണാടിക്ക് സംഗീത കച്ചേരികളും നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുള്ള അപർണ്ണ ആദ്യമായാണ് ചലച്ചിത്ര പിന്നണി ഗായികയാവുന്നത് .യൂ ടൂബിൽ പാട്ട് റിലീസ് ചെയ്ത് ഒരു ദിവസം ആകുമ്പോഴേക്കും അപർണ്ണയുടെ വേറിട്ട ആലാപന ശൈലി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. നിരവധി നവാഗതർ ഒരുമിക്കുന്ന, ചെറുപ്പത്തിന്റെ കൂട്ടായ്മയായ 'നമുക്ക് ഒരേ ആകാശം' ഒക്ടോബർ 9 നാണ് തിയറ്ററുകളിൽ എത്തുക.