സൂറിച്ച്: ഫിഫയുടെ പുതിയ പ്രസിഡന്റിനെ അടുത്ത വർഷം തെരഞ്ഞെടുക്കുമെന്നു സെപ് ബ്ലാറ്റർ. 2016 ഫെബ്രുവരി 26-ന് ഇതിനായി ഫിഫ പ്രത്യേക യോഗം ചേരും. സ്‌പെഷ്യൽ കോൺഗ്രസാണു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയെന്നും നിലവിലെ പ്രസിഡന്റ് സെപ് ബ്ലാറ്റർ അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുവാൻ താൽപര്യമുള്ളവരെ ഒക്‌ടോബർ 26-നു മുമ്പ് നാമനിർദ്ദേശം ചെയ്യണം.

യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ (യുവേഫ) പ്രസിഡന്റ് മിഷേൽ പ്ലാറ്റിനി പുതിയ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനാണു കൂടുതൽ സാധ്യത. ഈ വർഷം ഡിസംബർ അവസാനത്തോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പു നടക്കുമെന്നായിരുന്നു ആദ്യ സൂചനകൾ.