- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രം തമിഴിൽ; അതിഥി താരമായി മമ്മൂട്ടിയെത്തും; അതു കഴിഞ്ഞ് മോഹൻലാലുമായുള്ള സിനിമ; പ്രേമത്തിന്റെ സംവിധായകന്റെ പുതിയ പ്രോജക്ടുകൾ
തിരുവനന്തപുരം: പ്രേമം എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഏതാണ് പുതിയ പ്രൊജക്ട് എന്ന് സംവിധായകൻ അൽഫോൻസ് പുത്രനോട് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. എല്ലാത്തിനുമുള്ള ഉത്തരം അദ്ദേഹം നല്കുന്നു. തന്റെ അടുത്ത ചിത്രം തമിഴിലായിരിക്കുമെന്നാണ് അൽഫോൻസ് വ്യക്തമാക്കുന്നത്. മലയാളത്തിലെ വിജയം കൂടി ലക്ഷ്യമിട്ട് മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി താരമായി എത്തും. മമ്മൂട്ടി അതിഥി താരമായി എത്തുന്ന തമിഴ് ചിത്രത്തിന് ശേഷം അൽഫോൻസ് മോഹൻലാലിനൊപ്പം ഒരു മലയാള സിനിമയാണ് പദ്ധതിയിട്ടിരിക്കുന്നത്. നേരത്തെ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലർ എഡിറ്റ് ചെയ്തത് അൽഫോൻസാണ്. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിയി അൽഫോൻസ് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായ വാർത്തകളുണ്ടായിരുന്നു. ചിമ്പു ചിത്രത്തിൽ നായകൻ ആകുമെന്നാണ് കേട്ടിരുന്നത്. എന്നാൽ അതെല്ലാം ഗോസിപ്പിൽ മുങ്ങിപ്പോയി. തമിഴിലും മലയാളത്തിലുമായിട്ടാണ് അൽഫോൻസ് തന്റെ ആദ്യ ചിത്രം ഒരുക്കിയത്. അതിന് ശേഷം മ
തിരുവനന്തപുരം: പ്രേമം എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഏതാണ് പുതിയ പ്രൊജക്ട് എന്ന് സംവിധായകൻ അൽഫോൻസ് പുത്രനോട് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. എല്ലാത്തിനുമുള്ള ഉത്തരം അദ്ദേഹം നല്കുന്നു. തന്റെ അടുത്ത ചിത്രം തമിഴിലായിരിക്കുമെന്നാണ് അൽഫോൻസ് വ്യക്തമാക്കുന്നത്. മലയാളത്തിലെ വിജയം കൂടി ലക്ഷ്യമിട്ട് മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി താരമായി എത്തും.
മമ്മൂട്ടി അതിഥി താരമായി എത്തുന്ന തമിഴ് ചിത്രത്തിന് ശേഷം അൽഫോൻസ് മോഹൻലാലിനൊപ്പം ഒരു മലയാള സിനിമയാണ് പദ്ധതിയിട്ടിരിക്കുന്നത്. നേരത്തെ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലർ എഡിറ്റ് ചെയ്തത് അൽഫോൻസാണ്.
നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിയി അൽഫോൻസ് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായ വാർത്തകളുണ്ടായിരുന്നു. ചിമ്പു ചിത്രത്തിൽ നായകൻ ആകുമെന്നാണ് കേട്ടിരുന്നത്. എന്നാൽ അതെല്ലാം ഗോസിപ്പിൽ മുങ്ങിപ്പോയി.
തമിഴിലും മലയാളത്തിലുമായിട്ടാണ് അൽഫോൻസ് തന്റെ ആദ്യ ചിത്രം ഒരുക്കിയത്. അതിന് ശേഷം മലയാളത്തിൽ പ്രേമം ചെയ്ത് തമിഴിലും ഹിറ്റാക്കി. അടുത്ത ചിത്രം പൂർണമായും തമിഴിലാണ് സംവിധാനം ചെയ്യുന്നത്. അതിനിടയിൽ കരൺ ജോഹറിനൊപ്പം അൽഫോൻസ് ബോളിവുഡിലേക്ക് പോകുന്നു എന്നും വാർത്തകൾ പ്രചരിച്ചു. എന്നാൽ അൽഫോൻസ് എങ്ങും പോകുന്നില്ല, ഇവിടെ തന്നെയുണ്ട്.