- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കും; പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതിനും വിലക്ക്; ഫെബ്രുവരി മുതൽ പുതിയ ശുചിത്വ നിയമം നടപ്പിലാകും
ദോഹ: പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കുകയും പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തുന്ന പുതിയ നിയമം ഫെബ്രുവരി മുതൽ നടപ്പിലാകും. 1974ലെ എട്ടാം നമ്പർ നിയമം കാലോചിതമായി പരിഷ്കരിച്ചാണ് പുതിയ ശുചിത്വ നിയമത്തിന് രൂപം നൽകിയത്. പാതകൾ, പാതയോരങ്ങൾ, നഗരചത്വരങ്ങൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ, ബീച്ചുകൾ, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ, ഇടനാഴികൾ, കാർ പാർക്കിങ്ങുകൾ തുടങ്ങി പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കുന്നതാണ് പുതിയ നിയമം. പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതും പുതിയ നിയമം വിലക്കുന്നു. നിയമം പ്രാബല്യത്തിലാകുന്നതോടെ മൃഗങ്ങളെയും പക്ഷികളെയും വളർത്താൻ ലൈസൻസ് എടുക്കേണ്ടിവരും. നഗരസഭകൾ വിലക്കിയിരിക്കുന്ന സ്ഥലങ്ങളിൽ മാലിന്യമിടുന്നതു പുതിയ നിയമപ്രകാരം കടുത്ത കുറ്റമാണ്. പൊതുശുചിത്വം ഉറപ്പാക്കുന്ന ചുമതല നഗരസഭകൾക്കാണ് നൽകിയിരിക്കുന്നത്. മാലിന്യശേഖരണം, മാലിന്യനീക്കം, നിർമ
ദോഹ: പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കുകയും പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തുന്ന പുതിയ നിയമം ഫെബ്രുവരി മുതൽ നടപ്പിലാകും.
1974ലെ എട്ടാം നമ്പർ നിയമം കാലോചിതമായി പരിഷ്കരിച്ചാണ് പുതിയ ശുചിത്വ നിയമത്തിന് രൂപം നൽകിയത്. പാതകൾ, പാതയോരങ്ങൾ, നഗരചത്വരങ്ങൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ, ബീച്ചുകൾ, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ, ഇടനാഴികൾ, കാർ പാർക്കിങ്ങുകൾ തുടങ്ങി പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കുന്നതാണ് പുതിയ നിയമം. പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതും പുതിയ നിയമം വിലക്കുന്നു. നിയമം പ്രാബല്യത്തിലാകുന്നതോടെ മൃഗങ്ങളെയും പക്ഷികളെയും വളർത്താൻ ലൈസൻസ് എടുക്കേണ്ടിവരും.
നഗരസഭകൾ വിലക്കിയിരിക്കുന്ന സ്ഥലങ്ങളിൽ മാലിന്യമിടുന്നതു പുതിയ നിയമപ്രകാരം കടുത്ത കുറ്റമാണ്. പൊതുശുചിത്വം ഉറപ്പാക്കുന്ന ചുമതല നഗരസഭകൾക്കാണ് നൽകിയിരിക്കുന്നത്. മാലിന്യശേഖരണം, മാലിന്യനീക്കം, നിർമ്മാർജനം, പുനഃസംസ്കരണം എന്നിവയെല്ലാം നഗരസഭകളുടെ ചുമതലയാണ്. ഇതിനായി ഓരോ നഗരസഭയ്ക്കും നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി കരാറുകാരെ നിയമിക്കാം.