- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
500 ഫിൽസ് മുടക്കിയാൽ ബഹ്‌റൈൻ മുഴുവൻ യാത്ര ചെയ്യാൻ സുവർണാവസരം; പുതിയ പദ്ധതിയുമായി ബഹ്‌റൈൻ പൊതു ഗതാഗത വകുപ്പ്
മനാമ: ബഹ്‌റിനിലെ പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക, ജനോപകാരപ്രദം ആക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ബഹ്‌റൈൻ ഗതാഗത വകുപ്പ് വീണ്ടും രംഗത്ത്. നിലവിൽ ഉണ്ടായിരുന്ന ബസ്സ് റൂട്ടുകൾ നില നിർത്തിക്കൊണ്ട് ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുതിയ സർവ്വീസുകൾ ആരംഭിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് വീണ്ടും ജനങ്ങൾക്ക
മനാമ: ബഹ്‌റിനിലെ പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക, ജനോപകാരപ്രദം ആക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ബഹ്‌റൈൻ ഗതാഗത വകുപ്പ് വീണ്ടും രംഗത്ത്. നിലവിൽ ഉണ്ടായിരുന്ന ബസ്സ് റൂട്ടുകൾ നില നിർത്തിക്കൊണ്ട് ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുതിയ സർവ്വീസുകൾ ആരംഭിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് വീണ്ടും ജനങ്ങൾക്ക് സൗകര്യമൊരുക്കുന്നത്.
500 ഫിൽസ് കൊടുത്ത് ടിക്കറ്റ് എടുത്താൽ ആ ദിവസം മുഴുവൻ ബഹ്‌റിന്റെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാം. സ്ഥിരമായി യാത്ര ചെയ്യുന്ന സാധാരണ ആളുകൾക്ക് ഇത് വളരെ പ്രയോജനം ചെയ്യും.കുടുബ സമേതം അവധി ദിവസങ്ങളിൽ ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിൽ കാഴ്‌ച്ചകൾ കാണുവാൻ പ്രവാസി കുടുംബങ്ങൾക്കിറങ്ങുകയും ചെയ്യാം.
ബഹ്രിന്റ്‌റെ എല്ലാ ഏരിയകളെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ ബസ്സ് ടെർമിനലുകളും സർവ്വീസുകളും ആരംഭിച്ചിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ടത് സിറ്റി സെന്റർ സീഫ് ഏരിയകളിലേക്കുള്ള സർവ്വീസുകളാണ്‌വാഹനം ഇല്ലാത്ത ആളുകൾക്കും ,ഈ ഏരിയകളിൽ ജോലി ചെയ്യുന്നവർക്കും വളരെ പ്രയോജനം ചെയ്യുന്ന സർവീസുകളിലൊന്നാണിത്. എയർപൊർട്ടിലെക്കും പുതിയ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.